
മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ശ്രേയസ് അയ്യര്‍, ഷഹബാസ് അഹമ്മദ് എന്നിവരെ ഉള്‍പ്പെടുത്തി. പരിക്കേറ്റ ദീപക് ഹൂഡയ്ക്ക് പകരമാണ് ശ്രേയസ് ടീമിലെത്തുന്നത്. ഹാര്‍ദിക് പാണ്ഡ്യക്ക് പകരമാണ് ഷഹബാസിന്റെ വരവ്. ഹാര്‍ദിക്കിനും പേസര്‍ ഭുവനേശ്വര്‍ കുമാറിനും വിശ്രമം അനുവദിക്കുകയായിരുന്നു. ഭുവി അഭാവം ദീപക് ചാഹര്‍ നികത്തും. അതേസമയം, മുഹമ്മദ് മിക്കും പരമ്പര നഷ്ടമാവും. ഷമി കൊവിഡില്‍ നിന്ന് പൂര്‍ണ മുക്തനായിട്ടില്ല.
ഹാര്‍ദിക്കിനെ ടീം പ്രഖ്യാപിച്ചിരുന്ന സമയത്തും സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഭുവിക്കൊപ്പം ഹാര്‍ദിക് കണ്ടീഷനിംഗിനായി നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെത്തും. ഷഹബാസ് നേരത്തെ, സിംബാബ്‌വെ പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്നു. വാഷിംഗ്ടണ്‍ സുന്ദറിന് പകരമായിരുന്നു ടീമിലെത്തിയിരുന്നത്. എന്നാല്‍ ഒരു ഏകദിനത്തില്‍ പോലും കളിക്കാനുള്ള അവസരം ലഭിച്ചിരുന്നില്ല. ശ്രേയസ് ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സറ്റാന്‍ഡ് ബൈ താരമായുണ്ട്.
ഓസ്‌ട്രേലിയക്കെതിരായ പരമ്പര നടക്കുന്നതിനിടെയാണ് ഹൂഡയ്ക്ക് പരിക്കേല്‍ക്കുന്നത്. പുറംവേദനയെ തുടര്‍ന്ന് അദ്ദേഹത്തിന് ഓസീസിനെതിരായ മൂന്നാം ടി20 കളിക്കാനാവില്ലെന്ന വാര്‍ത്തകളുണ്ടായിരുന്നു. താരത്തെ വിദഗ്ധ പരിശോധനയ്ക്കായി ബാംഗ്ലൂര്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലേക്കയക്കും. ഹൂഡയും ഇന്ത്യന്‍ ടീമിനൊപ്പം തിരുവനന്തപുരത്തെത്തിയിരുന്നില്ല. അതേസമയം, ഷമി തിരുവനന്തപുരത്തേക്കുള്ള ഇന്ത്യന്‍ ടീമിനൊപ്പം ഉണ്ടായിരുന്നില്ല. ഓസ്‌ട്രേലിയക്കെതിരെ പകരക്കാരനായി ഇടംപിടിച്ച ഉമേഷ് യാദവിനെ ഒഴിവാക്കിയിട്ടുമില്ല.
ഉമേഷ് ടീമിനൊപ്പം തുടരുമെന്നാണ് അറിയുന്നത്. ടി20 ലോകകപ്പിനുള്ള ടീമില്‍ ഷമി സ്റ്റാന്‍ഡ് ബൈ താരമായി ഇടം നേടിയിരുന്നു. ഓസ്‌ട്രേലിയയിലേക്കുള്ള സംഘത്തില്‍ ഷമി തുടരുമോ എന്നുള്ള കാര്യം ഉറപ്പായിട്ടില്ല. യാത്ര തിരിക്കും മുമ്പ് ഷമി പൂര്‍ണ ആരോഗ്യം വീണ്ടെടുക്കുമെന്നാണ് സെലക്റ്റര്‍മാരുടെ പ്രതീക്ഷ.
കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം ഒരിക്കല്‍ പോലും താരം ഇന്ത്യന്‍ ജേഴ്‌സിയില്‍ ടി20 മത്സരങ്ങള്‍ കളിച്ചിട്ടില്ല. എന്നാല്‍ ഇക്കഴിഞ്ഞ ഐപിഎല്ലില്‍ അദ്ദേഹം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇതോടെ താരത്തെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നു. എന്നാല്‍ സ്റ്റാന്‍ഡ് ബൈ താരമായിട്ട് മാത്രമാണ് ടീമിലെടുത്തത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!