ആരാധകര്‍ സഞ്ജുവിനുള്ള പിന്തുണ അടക്കിനിര്‍ത്താന്‍ പാടുപ്പെട്ടപ്പോള്‍ ശാന്തരാക്കാന്‍ ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ് ഒരു പൊടിക്കൈ പ്രയോഗിച്ചു. തന്റെ മൊബൈലില്‍ സഞ്ജുവിന്റെ ഫോട്ടോകാണിച്ചാണ് സൂര്യകുമാര്‍ ആരാധകരെ ശാന്തരാക്കാന്‍ ശ്രമിച്ചത്.

തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ആദ്യ ട്വന്റി 20 മത്സരത്തിനായി തിരുവനന്തപുരത്ത് എത്തിയ ടീം ഇന്ത്യക്ക് ലഭിച്ചത് വമ്പന്‍ സ്വീകരണം. നായകന്‍ രോഹിത് ശര്‍മ അടക്കമുള്ള സംഘത്തെ ആര്‍പ്പുവിളികളോടെയാണ് ആരാധകര്‍ വരവേറ്റത്. കൃത്യം നാലരയ്ക്ക് ഹൈദരബാദില്‍ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് ഇന്ത്യന്‍ ടീം എത്തിയത്. പത്ത് മിനിറ്റിന് ശേഷം ടീം അംഗങ്ങള്‍ ഓരോരുത്തരായി പുറത്തേക്ക് എത്തി തുടങ്ങിയതോടെ ആവേശം കൊടുമുടി കയറി.

താരങ്ങളെത്തിയ ബസിന് ചുറ്റും ആരാധകര്‍ തടിച്ചുകൂടി. ഇതിനിടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഫോണില്‍ വീഡിയോ എടുക്കുന്നുണ്ടായിരുന്നു. പിന്നീട് ഇന്‍സ്റ്റ്ഗ്രാം സ്‌റ്റോറിയായി പോസ്റ്റ് ചെയ്യുകയും ചെയ്തു. ആര്‍ അശ്വിന്‍ ബസിനുള്ളില്‍ നിന്നെടുത്ത സെല്‍ഫിയും ഇന്‍സ്റ്റ്ഗ്രാം സ്‌റ്റോറിയാക്കി. അതില്‍ സഞ്ജു... സഞ്ജൂ... എന്നെഴുതിയിരുന്നു. ഇതേ ഫോട്ടോ പിന്നീട് രാജസ്ഥാന്‍ റോയല്‍സ് ഒഫീഷ്യല്‍ അക്കൗണ്ടിലൂടെ പങ്കുവെക്കുകയുണ്ടായി.

Scroll to load tweet…

രാജസ്ഥാന്‍ റോയല്‍സിന് സഞ്ജുവിന് കീഴില്‍ കളിക്കുന്ന യൂസ്വേന്ദ്ര ചാഹല്‍ ക്യാപ്റ്റന്‍റെ പേര് മെന്‍ഷന്‍ ചെയ്ത് വീഡിയോ പങ്കുവച്ചു. ആരാധകര്‍ സഞ്ജുവിനുള്ള പിന്തുണ അടക്കിനിര്‍ത്താന്‍ പാടുപ്പെട്ടപ്പോള്‍ ശാന്തരാക്കാന്‍ ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ് ഒരു പൊടിക്കൈ പ്രയോഗിച്ചു. തന്റെ മൊബൈലില്‍ സഞ്ജുവിന്റെ ഫോട്ടോകാണിച്ചാണ് സൂര്യകുമാര്‍ ആരാധകരെ ശാന്തരാക്കാന്‍ ശ്രമിച്ചത്. വീഡിയോ കാണാം...

Scroll to load tweet…

ടീം തങ്ങുന്ന കോവളം ലീലാ റാവിസ് ഹോട്ടലിലും ലഭിച്ചു ഹൃദ്യമായ വരവേല്‍പ്പ്. ഇന്ന് പൂര്‍ണവിശ്രമം. നാളെ വൈകീട്ട് അഞ്ചുമുതല്‍ എട്ടുവരെ ഗ്രീന്‍ഫീല്‍ഡില്‍ പരിശീലനം. നായകന്‍ രോഹിത്ത് ശര്‍മ്മ നാളെ മാധ്യമങ്ങളെ കാണും. ഇന്നലെ എത്തിയ ദക്ഷിണാഫ്രിക്കന്‍ വൈകീട്ട് പരിശീലനത്തിനിറങ്ങി. നാളെ ഉച്ചയ്ക്കാണ് ഇനി പരിശീലനം. 

മുഴുവന്‍ സമയവും വിശ്രമത്തിലായിരുന്നു ഇന്നലെ പുലര്‍ച്ചെ അബുദാബിയില്‍ നിന്നെത്തിയ ദക്ഷിണാഫ്രിക്കന്‍ സംഘം. യാത്രാക്ഷീണം കാരണം ഇന്നലത്തെ പരിശീലനം ഒഴിവാക്കിയ ടീം ഇന്ന് പരിശീലനത്തിനിറങ്ങി.