Asianet News MalayalamAsianet News Malayalam

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിച്ച് ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജ്; കൂടെ നവരാത്രി ആശംസകളും

ഇന്ത്യന്‍ വംശജനാണ് കേശവ്. താരത്തിന്റെ കുടുംബം ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ നിന്നുള്ളവരാണ്. കേശവ് ഇന്‍സ്റ്റഗ്രാമില്‍

South African spinner Keshav Maharaj visited sree padmanabhaswamy temple
Author
First Published Sep 26, 2022, 9:37 PM IST

തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തെത്തിയത്. ബുധനാഴ്ച്ച ഇന്ത്യക്കതിരെ ആരംഭിക്കുന്ന ടി20 പരമ്പരയ്ക്കായിട്ടാണ് ദക്ഷിണാഫ്രിക്കയുടെ വരവ്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടി20 കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഇന്നലെ പുലര്‍ച്ചെ അബുദാബി വഴിയാണ് തിരുവനന്തപുരത്ത് എത്തുന്നത്. യാത്രാക്ഷീണം കാരണം ഇന്നലത്തെ പരിശീലനം ഒഴിവാക്കിയിരുന്നു ടീം.

ഇതിനിടെ ഒഴിവുദിവസം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം സന്ദര്‍ശിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജ്. അദ്ദേത്തോടൊപ്പം ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റ് ക്രെയ്ഗ് ഗോവെന്ദറുമുണ്ടായിരുന്നു. പിന്നീട് ഇരുവരും ചിത്രം തങ്ങളുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചു. ഇരുവരും നവരാത്രി ആശംകളും നേര്‍ന്നിട്ടുണ്ട്. ഇന്ത്യന്‍ വംശജനാണ് കേശവ്. താരത്തിന്റെ കുടുംബം ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ നിന്നുള്ളവരാണ്. കേശവ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റ് കാണാം...

South African spinner Keshav Maharaj visited sree padmanabhaswamy temple

ദക്ഷിണാഫ്രിക്കന്‍ ടീം ഇന്ന് ഗ്രീന്‍ഫീല്‍ഡില്‍ പരിശീലനത്തിനിറങ്ങി. ബുധനാഴ്ച്ചയാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മത്സരം. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാാണ് ഗ്രീന്‍ഫീല്‍ഡ് വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നത്. ദക്ഷിണാഫ്രിക്കന്‍ ടീമിന് പിന്നാലെ ഇന്ത്യന്‍ ടീം ഇന്ന് തിരുവനന്തപുരത്തെത്തി. രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ടീം ഹൈദരാബാദില്‍ നിന്നാണ് ടീം എത്തുന്നത്. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം. 

ആരാധകരെ ശാന്തരാകുവിന്‍, തിരുവനന്തപുരത്ത് എല്ലാം സഞ്ജുമയം; ശാന്തരാക്കാന്‍ സൂര്യയുടെ പൊടിക്കൈ, മനസ് നിറഞ്ഞു

കഴിഞ്ഞ ദിവസം തലസ്ഥാനത്തെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീം ഇന്ന് ഗ്രീന്‍ഫീല്‍ഡില്‍ പരിശീലനത്തിനിറങ്ങി. ബുധനാഴ്ച്ചയാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മത്സരം. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാാണ് ഗ്രീന്‍ഫീല്‍ഡ് വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നത്. തിരുവനന്തപുരത്തെത്തിയ ഇന്ത്യന്‍ ടീമിന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഗംഭീര സ്വീകരണമാണ് നല്‍കിയത്. നാളെ വൈകിട്ട് അഞ്ച് മുതല്‍ എട്ട് വരെ ടീം ഇന്ത്യ ഗ്രീന്‍ഫീല്‍ഡില്‍ പരിശീലനത്തിറങ്ങും. നാളെ രോഹിത് മാധ്യമങ്ങളെ കാണും.
 

Follow Us:
Download App:
  • android
  • ios