വിമര്‍ശകരോട് അക്തര്‍; കോലിയുമായി താരതമ്യം ചെയ്യാവുന്ന ഒരു പാക് താരത്തെയെങ്കിലും കാണിച്ചു തരൂ

By Web TeamFirst Published Sep 3, 2020, 10:36 PM IST
Highlights

ഇന്ത്യക്കാര്‍ പാക് കളിക്കാരെ സ്നേഹിച്ചിരുന്നൊരു സമയം ഉണ്ടായിരുന്നു. എന്നാലിപ്പോള്‍ നേരെ തിരിച്ചാണ് കാര്യങ്ങള്‍. സംശയമുള്ളവര്‍ വിരാട് കോലിയുടെ റെക്കോര്‍ഡുകള്‍ ഒന്ന് പരിശോധിക്കു. 70 രാജ്യാന്തര സെഞ്ചുറികള്‍ സ്വന്തം പേരിലുള്ള കളിക്കാരനാണ് കോലി.

കറാച്ചി: ഇന്ത്യന്‍ താരങ്ങളെ നിരന്തരം പുകഴ്ത്തുന്നതിനെതിരെ പാക്കിസ്ഥാനില്‍ നിന്ന് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍. സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങള്‍ ഇന്ത്യന്‍ കളിക്കാരാണെന്നും അതിനാലാണ് അവരെ പുകഴ്ത്തുന്നതെന്നും അക്തര്‍ ക്രിക്കറ്റ് പാക്കിസ്ഥാന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇന്ത്യന്‍ കളിക്കാരെയും ക്യാപ്റ്റന്‍ വിരാട് കോലിയെയും എന്തുകൊണ്ട് പുകഴ്ത്തിക്കൂടാ. പാക് ക്രിക്കറ്റിലോ ലോക ക്രിക്കറ്റിലോ വിരാട് കോലിയ്ക്ക് അടത്തെങ്കിലും എത്തുന്ന ഏതെങ്കിലും കളിക്കാരനുണ്ടോ ?, ആളുകള്‍ എന്തിനാണ് ഇങ്ങനെ ദേഷ്യപ്പെടുന്നത് എന്ന് എനിക്കറിയില്ല. എന്നെ വിമര്‍ശിക്കുന്നതിന് മുമ്പ് ഇന്ത്യന്‍  കളിക്കാരുടെ സ്ഥിതിവിവര കണക്കുകള്‍ ഒന്ന് അവര്‍ പരിശോധിക്കുന്നത് നന്നായിരിക്കും-അക്തര്‍ പറഞ്ഞു.


ഇന്ത്യക്കാര്‍ പാക് കളിക്കാരെ സ്നേഹിച്ചിരുന്നൊരു സമയം ഉണ്ടായിരുന്നു. എന്നാലിപ്പോള്‍ നേരെ തിരിച്ചാണ് കാര്യങ്ങള്‍. സംശയമുള്ളവര്‍ വിരാട് കോലിയുടെ റെക്കോര്‍ഡുകള്‍ ഒന്ന് പരിശോധിക്കു. 70 രാജ്യാന്തര സെഞ്ചുറികള്‍ സ്വന്തം പേരിലുള്ള കളിക്കാരനാണ് കോലി. രാജ്യാന്തര ക്രിക്കറ്റില്‍ നിലവില്‍ ഇത്രയും സെഞ്ചുറിയുള്ള മറ്റേത് താരമാണുള്ളത്. ഇന്ത്യക്കായി എത്രയെത്ര പരമ്പരകളും മത്സരങ്ങളുമാണ് വിരാട് കോലി ജയിച്ചത്. അതിനെ ഞാന്‍ പ്രശംസിക്കാന്‍ പാടില്ലെന്നാണ് നിങ്ങള്‍ പറഞ്ഞുവരുന്നത്-അക്തര്‍ ചോദിച്ചു.

ഇതൊക്കെ വളരെ വിചിത്രമായി തോന്നുന്നു. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് കോലി. അദ്ദേഹവും രോഹിത് ശര്‍മയും എക്കാലവും സ്ഥിരതയാര്‍ന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. അവരെ പ്രശംസിക്കാതിരിക്കുന്നത് എന്തിനാണ് ?-അക്തര്‍ ചോദിച്ചു.

click me!