ശ്രേയസ് അയ്യര്‍ക്ക് ദീര്‍ഘകാലം പുറത്തിരുന്നേക്കും; അടുത്തുവരുന്ന ഏകദിന പരമ്പരകള്‍ നഷ്ടമാകും

Published : Nov 22, 2025, 07:28 PM IST
Shreyas Iyer Injury

Synopsis

ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനിടെ പ്ലീഹയ്ക്ക് പരിക്കേറ്റ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് മൂന്ന് മാസത്തോളം വിശ്രമം വേണ്ടിവരും. 

മുംബൈ: ഇന്ത്യയുടെ ഏകദിന ടീം വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ മൂന്ന് മാസത്തോളം നഷ്ടമാകും. ഓസീസിനെതിരെ മൂന്നാം ഏകദിനത്തില്‍ ക്യാച്ച് എടുക്കുന്നതിനിടെ പ്ലീഹയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് ശ്രേയസിന് വിശ്രമം വേണ്ടി വന്നത്. പരിക്കിനെ തുടര്‍ന്ന് കളം വിട്ട ശ്രേയസ്, സിഡ്‌നിയില്‍ വച്ച് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയിരുന്നു. ക്യാച്ച് പൂര്‍ത്തിയാക്കാന്‍ മുന്നോട്ട് ഡൈവ് ചെയ്യുന്നതിനിടെ, വീണപ്പോഴാണ് ശ്രേയസിന് പരിക്കേല്‍ക്കുന്നത്. ചെറിയ ശസ്ത്രക്രിയ മാത്രമായിരുന്നു താരത്തിന് വേണ്ടിയിരുന്നത്.

എന്നാല്‍ മൂന്ന് മാസത്തോളം താരത്തിന് വിശ്രമം വേണ്ടി വരുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇതോടെ ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് എന്നിവര്‍ക്കെതിരായ ഏകദിന പരമ്പര ശ്രേയസിന് നഷ്ടമാകും. എത്രത്തോളം കായികക്ഷമത കൈവരിച്ചു എന്ന് പരിശോധിച്ച ശേഷമായിരുന്നു ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന കാര്യം തീരുമാനിക്കുക. പഞ്ചാബ് കിംഗ്‌സിന്റെ ക്യാപ്റ്റനാണ് ശ്രേയസ്.

അതേസമയം, ഇന്ത്യക്കെതിരായ ഏകദിന, ട്വന്റി 20 പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ടീമിനെ തെംബ ബവുമയും ട്വന്റി 20 ടീമിനെ എയ്ഡന്‍ മാര്‍ക്രവും നയിക്കും. ഈമാസം 30ന് തുടങ്ങുന്ന ഏകദിന പരമ്പരയില്‍ മൂന്ന് മത്സരങ്ങളുണ്ട്. റാഞ്ചി, റായ്പൂര്‍, വിശാഖപട്ടണം എന്നിവയാണ് ഏകദിന വേദികള്‍. അഞ്ചു മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയ്ക്ക് ഡിസംബര്‍ ഒന്‍പതിന് തുടക്കമാവും. കട്ടക്ക്, ഛണ്ഡിഗഡ്, ധര്‍മ്മശാല, ലക്‌നൗ, അഹമ്മദാബാദ് എന്നിവരാണ് ട്വന്റി 20 വേദികള്‍. അതേസമയം, പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഏകദിന ടീം: തെം ബ ബാവുമ (ക്യാപ്റ്റന്‍), ഒട്ട്നീല്‍ ബാര്‍ട്ട്മാന്‍, കോര്‍ബിന്‍ ബോഷ്, മാത്യു ബ്രീറ്റ്സ്‌കെ, ഡിവാള്‍ഡ് ബ്രെവിസ്, നാന്‍ഡ്രെ ബര്‍ഗര്‍, ക്വിന്റണ്‍ ഡി കോക്ക്, ടോണി ഡി സോര്‍സി, റൂബിന്‍ ഹെര്‍മന്‍, കേശവ് മഹാരാജ്, മാര്‍ക്കോ ജാന്‍സെന്‍, എയ്ഡന്‍ മാര്‍ക്രം, ലുങ്കി എന്‍ഗിഡി, റ്യാന്‍ റിക്കിള്‍ട്ടണ്‍, പ്രണാളന്‍ സുബ്രായന്‍.

ടി20 ടീം: എയ്ഡന്‍ മാര്‍ക്രം, ഒട്ട്നീല്‍ ബാര്‍ട്ട്മാന്‍, കോര്‍ബിന്‍ ബോഷ്, ഡെവാള്‍ഡ് ബ്രെവിസ്, ക്വിന്റണ്‍ ഡി കോക്ക്, ടോണി ഡി സോര്‍സി, ഡൊനോവന്‍ ഫെറേറ, റീസ ഹെന്‍ഡ്രിക്സ്, മാര്‍ക്കോ ജാന്‍സെന്‍, കേശവ് മഹാരാജ്, ജോര്‍ജ്ജ് ലിന്‍ഡെ, ക്വേന മഫാക, ഡേവിഡ് മില്ലര്‍, ലുങ്കി എന്‍ഗിഡി, ആന്റിച്ച് നോര്‍ജെ, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്.

PREV
Read more Articles on
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്