
ഹരാരെ: സിംബാബ്‌വെക്കെതിരെ ഏകദിന പരമ്പര സ്വന്തമാക്കാന്‍ ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുകയാണ് ഇന്ത്യ. മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ആദ്യ മത്സരത്തില്‍ പത്ത് വിക്കറ്റനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് 189 പുറത്താവുകയായിരുന്നു സിംബാബ്‌വെ. മൂന്ന് വിക്കറ്റ് നേടിയ ദീപക് ചാഹര്‍, പ്രസിദ്ധ് കൃഷ്ണ, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് ആതിഥേയരെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ശിഖര്‍ ധവാന്‍ (81), ശുഭ്മാന്‍ ഗില്‍ (82) എന്നിവര്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.
രണ്ടാം ഏകദിനത്തിന് ഒരുങ്ങുമ്പോള്‍ ഇന്ത്യന്‍ താരങ്ങളെ കാത്ത് ചില റെക്കോര്‍ഡുകളും കാത്തിരിക്കുന്നുണ്ട്. അതില്‍ പ്രധാനി ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ തന്നെയാണ്. 79 റണ്‍സ് കൂടി നേടിയാല്‍ ഇന്ത്യക്ക് വേണ്ടി ആദ്യ എട്ട് ഏകദിന ഇന്നിംഗ്‌സുകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാവാന്‍ ഗില്ലിന് സാധിക്കും. നിലവില്‍ മൂന്നാം സ്ഥാനത്താണ് ഗില്‍.
എനിക്കെതിരെ കാലനക്കാന്‍ പോലും ലോകോത്തര താരങ്ങള്‍ പേടിച്ചു, സച്ചിനൊഴികെ! വിശദീകരിച്ച് അക്തര്‍
ഏഴ് ഏകദിനങ്ങളില്‍ നിന്ന് 336 റണ്‍സാണ് ഗില്ലിന്റെ സമ്പാദ്യം. ഇക്കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ താരം നവ്‌ജോത് സിംഗ് സിദ്ദുവാണ് ഒന്നാമന്‍. ആദ്യ എട്ട് മത്സരങ്ങളില്‍ 381 റണ്‍സാണ് അദ്ദേഹം നേടിയത്. ശ്രേയസ് അയ്യര്‍ രണ്ടാം സ്ഥാനത്താണ്. 346 റണ്‍സ് ശ്രേയസ് നേടി. വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ 285 റണ്‍സുമായി നാലാം സ്ഥാനത്താണ്.
സിംബാബ്‌വെക്കെതിരെ എട്ടാം ഏകദിന പരമ്പരയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. എട്ട് തവണ ഇരുവരും ഏകദിന പരമ്പരകളില്‍ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. ഇതില്‍ ഏഴിലും ഇന്ത്യക്കായിരുന്നു ജയം. ഇന്ന് ജയിക്കാനായാല്‍ സിംബാബ്‌വെക്കെതിരെ തുടര്‍ച്ചയായി 14 വിജയങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യക്കാവും.
ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന് ഒരു നാഴികക്കല്ലും മറികടക്കാം. ഇന്ന് കളിച്ചാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ താരത്തിനാവും. 65 ഏകദിനങ്ങള്‍ ഇതുവരെ കുല്‍ദീപ് കളിച്ചു. 25 ടി20 മത്സരങ്ങളിലും 7 ടെസ്റ്റിലും കുല്‍ദീപ് ഇന്ത്യയുടെ ഭാഗമായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!