ഇന്ത്യയെ വീഴ്ത്തിയ മില്ലറെ പുകഴ്ത്തി, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്കുനേരെ ബലാത്സംഗ ഭീഷണിയും ബോഡി ഷെയിമിംഗും

Published : Feb 25, 2026, 11:15 AM IST
David Miller-Social Media Influencer

Synopsis

ഞാറാഴ്ച നടന്ന സൂപ്പർ 8 പോരാട്ടത്തിൽ ഇന്ത്യയെ 76 റൺസിന് ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിൽ 35 പന്തിൽ 63 റൺസെടുത്ത ഡേവിഡ് മില്ലറായിരുന്നു ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ.

അഹമ്മദാബാദ്: ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ ദക്ഷിണാഫ്രിക്കയുടെ വിജയത്തിന് പിന്നാലെ ഡേവിഡ് മില്ലർക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആർജെ പ്രിൻസി പരീഖിന് നേരെ സൈബർ ആക്രമണം. മില്ലർക്കൊപ്പമുള്ള റീൽസ് വീഡിയോ വൈറലായതിന് പിന്നാലെ തനിക്ക് നേരെ ബലാത്സംഗ ഭീഷണികളും ബോഡി ഷെയിമിംഗും ഉണ്ടായതായി പ്രിൻസി വെളിപ്പെടുത്തി.

ഞാറാഴ്ച നടന്ന സൂപ്പർ 8 പോരാട്ടത്തിൽ ഇന്ത്യയെ 76 റൺസിന് ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിൽ 35 പന്തിൽ 63 റൺസെടുത്ത ഡേവിഡ് മില്ലറായിരുന്നു ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. അഹമ്മദാബാദിൽ നടന്ന മത്സരത്തിന് പിന്നാലെയാണ് മില്ലറെ പ്രശംസിച്ചുകൊണ്ട് പ്രിൻസി വീഡിയോ പോസ്റ്റ് ചെയ്തത്. ഡേവിഡ് മില്ലർ, എന്തൊരു കളിക്കാരനാണ് അദ്ദേഹം, എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോയിൽ മില്ലറുടെ ബാറ്റിംഗ് മികവിനെക്കുറിച്ചാണ് പ്രിൻസി പരാമർശിച്ചിരുന്നത്.

വീഡിയോ വൈറലായതോടെ ഒരു വിഭാഗം ആരാധകർ പ്രിൻസിയെ ലക്ഷ്യം വെക്കുകയായിരുന്നു. മോശം ഭാഷയിലുള്ള കമന്‍റുകളും ഭീഷണികളും വർദ്ധിച്ചതോടെ ഫേസ്ബുക്കിൽ നിന്നും വീഡിയോ നീക്കം ചെയ്യാൻ പ്രിൻസി നിർബന്ധിതയായി. എന്നാൽ ഇൻസ്റ്റഗ്രാമിൽ വീഡിയോ ഇപ്പോഴുമുണ്ട്. തനിക്ക് നേരെയുണ്ടായ ഈ അതിക്രമത്തിനെതിരെ പോലീസിൽ പരാതി നൽകുമെന്ന് പ്രിൻസി വ്യക്തമാക്കി.

 

ആ വീഡിയോയുടെ താഴെ വന്ന കമന്‍റുകൾ തന്നെ തകർത്തു കളഞ്ഞുവെന്ന് പ്രിന്‍സി പറഞ്ഞു. കേട്ടാലറയ്ക്കുന്ന ഭാഷയിലുള്ള തെറികൾ, ശരീരത്തെ കളിയാക്കുന്ന 'ബോഡി ഷെയിമിംഗ്' കമന്‍റുകൾ, ഇതിനെല്ലാമുപരി തനിക്ക് നേരെ ബലാത്സംഗ ഭീഷണി വരെ ഉണ്ടായിരുന്നുവെന്നും പ്രിന്‍സി വ്യക്തമാക്കി. ഇന്ത്യ തോറ്റതിൽ തനിക്കും സങ്കടമുണ്ടെന്നും പക്ഷേ അതിന്‍റെ പേരിൽ ഒരു പെൺകുട്ടിയെ ഇത്ര ക്രൂരമായി ആക്രമിക്കുന്നത് എന്തിനാണെന്നും പ്രിന്‍സി ചോദിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആരാധകർക്ക് നിരാശ, ഇന്ത്യ-പാക് സെമി ഫൈനൽ ഇനി സ്വപ്നം മാത്രം; സെമിയിലെത്തിയാല്‍ ഇന്ത്യക്ക് മുംബൈയില്‍ കളിക്കാം
ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്, പാകിസ്ഥാൻ സെമി കാണാതെ പുറത്തായോ?, കണക്കിലെ കളികൾ നോക്കാം