
കൊല്‍ക്കത്ത: വിരാട് കോലി (Virat Kohli) ഇന്ത്യന്‍ ടെസ്റ്റ് ടീം നായകസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ഔദ്യോഗിക പ്രതികരണം നടത്തി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി (Sourav Ganguly). ഇന്നലെയാണ് കോലി ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ തീരുമാനമെടുത്തത്. പിന്നാലെ ഗാംഗുലി തന്റെ പ്രതികരണം പുറത്തുവിട്ടത്.
നായകസ്ഥാനത്ത് നിന്ന് മാറിയത് കോലിയുടെ വ്യക്തിപരമായ തീരുമാനമാമെന്ന് ഗാംഗുലി ട്വിറ്ററില്‍ കുറിച്ചിട്ടു. അദ്ദേഹത്തിന്റെ വാക്കുകള്‍... ''കോലിയുടെ കീഴില്‍ ഇന്ത്യന്‍ ടീമിന് മൂന്ന് ഫോര്‍മാറ്റിലും മുന്നേറ്റം നടത്താന്‍ സാധിച്ചു. അദ്ദേഹത്തിന്റെ തീരുമാനം വ്യക്തിപരമാണ്. തീരുമാനത്തെ ബിസിസിഐ ബഹുമാനിക്കുന്നു. അദ്ദേഹം ടീമിനെ പ്രധാനപ്പെട്ട അംഗമായി തുടരും. ടീമിനെ പുതിയ ഉയരത്തിലേക്ക് നയിക്കാന്‍ കോലിക്കാവട്ടെ. മഹാനായ ക്രിക്കറ്ററാണ് കോലി.'' ഗാംഗുലി അവസാനിപ്പിച്ചു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര തോറ്റത്തിന് പിന്നാലെയാണ് കോലി രാജിച്ചത്. നേരത്തെ നിശ്ചിത ഓവര്‍ ടീമിന്റെ നായകസ്ഥാനത്ത് നിന്നും കോലിയെ മാറ്റിയിരുന്നു. നീണ്ട കാലയളവില്‍ എന്റെ രാജ്യത്തെ നയിക്കാന്‍ അവസരം നല്‍കിയതിന് കോലി ബിസിസിഐയോട് എന്റെ നന്ദി പറഞ്ഞു. മുന്‍ ഇന്ത്യന്‍ എം എസ് ധോണിയോടും കോലി നന്ദി പറഞ്ഞു. ''ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കാന്‍ കഴിവുള്ള വ്യക്തിയാണ് ഞാന്‍ എന്ന് കണ്ടെത്തിയ ധോണിയോടെ വലിയ കടപ്പാടുണ്ട്.'' കോലി കുറിച്ചിട്ടു.
ശ്രീലങ്കന്‍ പര്യടനത്തിന് മുമ്പ് ഇന്ത്യ പുതിയ ടെസ്റ്റ് ക്യാപ്റ്റനെ പ്രഖ്യാപിക്കും. നിലവില്‍ വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മ കോലിക്ക് പകരക്കാരനാവുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നിവരുടെ പേരും പരിഗണിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!