കളിക്കാരനെന്ന നിലയില്‍ അവന്‍ എന്നെക്കാള്‍ കേമന്‍, കോലിയെ വാഴ്ത്തി ഗാംഗുലി

By Gopala krishnanFirst Published Sep 10, 2022, 10:32 PM IST
Highlights

നിലവിലെ കണക്കുകള്‍ വെച്ചാണെങ്കില്‍ കോലിയെക്കാള്‍ കൂടുതല്‍ മത്സരങ്ങള്‍ ഞാന്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ അത് അദ്ദേഹം മറികടക്കുമെന്നുറപ്പാണ്. ഫോമിലല്ലാത്ത കാലത്ത് കോലിക്ക് എന്തെങ്കിലും ഉപദേശം കൊടുത്തിരുന്നോ എന്ന ചോദ്യത്തിന് അതിന് കോലിയെ കണ്ടു കിട്ടിയിട്ട് വേണ്ടെ, അദ്ദേഹം എല്ലായ്പ്പോഴും യാത്രയിലല്ലേ എന്നായിരുന്നു ഗാംഗുലിയുടെ മറുപടി.

കൊല്‍ക്കത്ത: ഏഷ്യാ കപ്പില്‍ മിന്നുന്ന പ്രകടനം നടത്തിയതിന് പിന്നാലെ വിരാട് കോലിയെ പുകഴ്ത്തി ബിസിസിഐ പ്രസിഡന്‍റും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലി. കളിക്കാരനെന്ന നിലയില്‍ തന്നെക്കാള്‍ കേമനാണ് കോലിയെന്ന് ഗാംഗുലി പറഞ്ഞു. ക്യാപ്റ്റന്‍ സ്ഥാനം വെച്ചല്ല കളിക്കാരെ താരതമ്യം ചെയ്യേണ്ടതെന്നും കഴിവ് വെച്ചാണെന്നും അങ്ങനെ നോക്കിയാല്‍ വിരാട് കോലി തന്നെക്കാള്‍ കഴിവുള്ള കളിക്കാരനാണെന്നും യുട്യൂബ് ഷോയില്‍ ഗാംഗുലി പറഞ്ഞു.

ഞങ്ങള്‍ ഇരുവരും കളിച്ചത് വ്യത്യസ്ത തലമുറകളിലാണ്. ഞങ്ങള്‍ ഒരുപാട് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഞാനെന്‍റെ തലമുറയില്‍ നിരവധി മത്സരങ്ങള്‍ കളിച്ചിട്ടുണ്ടെങ്കിലും കോലി ഈ തലമുറയില്‍ അതിനേക്കാള്‍ കൂടുതല്‍ മത്സരങ്ങള്‍ കളിക്കുമെന്നും ഗാംഗുലി പറഞ്ഞു. നിലവിലെ കണക്കുകള്‍ വെച്ചാണെങ്കില്‍ കോലിയെക്കാള്‍ കൂടുതല്‍ മത്സരങ്ങള്‍ ഞാന്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ അത് അദ്ദേഹം മറികടക്കുമെന്നുറപ്പാണ്. ഫോമിലല്ലാത്ത കാലത്ത് കോലിക്ക് എന്തെങ്കിലും ഉപദേശം കൊടുത്തിരുന്നോ എന്ന ചോദ്യത്തിന് അതിന് കോലിയെ കണ്ടു കിട്ടിയിട്ട് വേണ്ടെ, അദ്ദേഹം എല്ലായ്പ്പോഴും യാത്രയിലല്ലേ എന്നായിരുന്നു ഗാംഗുലിയുടെ മറുപടി.

ഏഷ്യാ കപ്പ്: ഇന്ത്യയെയും അഫ്ഗാനെയും പുറത്താക്കിയ രണ്ട് സിക്സറുകള്‍ പറത്തിയ ആ ബാറ്റ് നസീം ഷാ ലേലം ചെയ്യുന്നു Page views: Not yet updated

Virat Kohli becomes the third Indian to hit 24k runs in international cricket 🐐 pic.twitter.com/ZiTYZwqsCd

— ESPNcricinfo (@ESPNcricinfo)

എല്ലാവരും വിലയിരുത്തലുകള്‍ക്ക് വിധേയരാകുന്ന കാലഘട്ടമാണിത്. കളിക്കുന്ന കാലത്ത് ഹോട്ടലില്‍ എന്‍റെ മുറിയില്‍ രാവിലെ പത്രം ഇടരുതെന്ന് ഞാന്‍ പറയുമായിരുന്നു. എന്നാല്‍ ഇന്ന് സമൂഹമാധ്യമങ്ങളിലൂടെ കളിക്കാര്‍ക്ക് എല്ലാ വിമര്‍ശനങ്ങളും വിലയിരുത്തലുകളും അറിയാനാവും. കളിക്കാര്‍ കരിയറില്‍ മോശം ഫോമിലൂടെയും സാഹചര്യങ്ങളിലൂടെയുമെല്ലാം കടന്നുപോകും. അതെല്ലാം പോസറ്റീവായി എടുക്കണം. അത് കളിക്കാരനെ മാനസികമായി തളര്‍ത്തുന്നതാകരുതെന്നും തനിക്ക് അത്തരം അവസ്ഥകളുണ്ടായിട്ടില്ലെന്നും ഗാംഗുലി പറഞ്ഞു.

ടി20 ലോകകപ്പ്: നിറയെ സര്‍പ്രൈസുകളുമായി ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുത്ത് ആശിഷ് നെഹ്റ

എഷ്യാ കപ്പില്‍ രണ്ട് അര്‍ധസെഞ്ചുറിയും ഒറു സെഞ്ചുറിയും നേടിയ കോലി ഫോമിലേക്ക് മടങ്ങിയെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഗാംഗുലിയുടെ പ്രതികരണം.

click me!