
ജൊഹാനസ്ബർഗ്: ഓസ്‌ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള 18 അംഗ ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. പരിക്കിന്‍റെ പിടിയിലായിരുന്ന പേസ് ബൗളർ കാഗിസോ റബാഡ ടീമിൽ തിരിച്ചെത്തി. ഒക്ടോബർ 9 മുതൽ 13 വരെ ഡർബനിലെ കിംഗ്‌സ്‌മീഡ് സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം നടക്കുന്നത്.
ഹാമ്‌സ്‌ട്രിംഗ് പരിക്കിനെത്തുടർന്ന് ചികിത്സയിലായിരുന്ന റബാഡത്ത് ആദ്യ ടെസ്റ്റിൽ കളിക്കാനാകുമോ എന്ന് അടുത്ത ആഴ്ച നടക്കുന്ന ഇൻട്രാ-സ്ക്വാഡ് പരിശീലന മത്സരത്തിന് ശേഷമേ വ്യക്തമാകു. അതേസമയം, പരിക്കിൽ നിന്ന് പൂർണമായി മുക്തരാകാത്ത ഫാസ്റ്റ് ബൗളർമാരായ ലുംഗി എൻഗിഡി, ക്വേന മഫാക്ക, ഒറ്റ്‌നീൽ ബാർട്ട്മാൻ എന്നിവരെ ടീമിലേക്ക് പരിഗണിച്ചില്ല.
യുവ താരം ഡെവാൾഡ് ബ്രെവിസിനും ടീമിൽ ഇടംനേടാനായില്ല. ദക്ഷിണാഫ്രിക്ക 'എ' ടീമിനായി മികച്ച പ്രകടനം പുറത്തെടുത്ത മുൻനിര ബാറ്റർ മാർക്വസ് ആക്കർമാനാണ് ടീമിലെ ഏക അൺക്യാപ്ഡ് താരം. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം സ്പീഡ് സ്റ്റാർ ആന്‍റിച്ച് നോർക്കിയയും ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ടെംബ ബവൂമ നയിക്കുന്ന ടീമിൽ ജെറാൾഡ് കോറ്റ്‌സി, മാർക്കോ യാൻസൻ, കേശവ് മഹാരാജ് തുടങ്ങിയ പ്രമുഖ താരങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.
SQUAD ANNOUNCEMENT - FIRST TEST 🚨
The South Africa Men’s selection panel has today named a preliminary 18-player squad for the first Dafabet Test against Australia, scheduled to take place from 09 - 13 October at the Hollywoodbets Kingsmead Stadium in Durban.
Hollywoodbets… pic.twitter.com/ZhfnXDl19F— Proteas Men (@ProteasMenCSA) September 28, 2026
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!