
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ സെഞ്ചുറി (108 പന്തിൽ 110) നേടിയ ഇന്ത്യൻ നായകൻ ശുബ്മാൻ ഗില്ലിനെ പ്രശംസകൊണ്ട് മൂടി മുൻ ഇന്ത്യൻ താരം വസീം ജാഫർ. 108 പന്തിൽ 110 റണ്‍സെടുത്ത ഗിൽ, മൂന്ന് ഫോർമാറ്റിലും ഒരുപോലെ തിളങ്ങാൻ ശേഷിയുള്ള താരമാണെന്ന് ജാഫർ പറഞ്ഞു.
ഇന്ത്യയുടെ ടി20 ടീം ശക്തമായതിനാലാണ് ഗില്ലിന് നിലവിൽ അവസരം ലഭിക്കാത്തതെന്ന് ജാഫർ ചൂണ്ടിക്കാട്ടി. മറ്റേതൊരു രാജ്യത്താണെങ്കിലും ഗിൽ അവരുടെ ടി20 ടീമിൽ നേരിട്ട് ഇടംപിടിക്കുമായിരുന്നു. വിരാട് കോലിയുടെ ഏകദിന പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാൻ ശേഷിയുള്ള താരമാണ് ഗില്ലെന്നും, ചെറുപ്പത്തിൽത്തന്നെ മികച്ച പക്വതയും നായകപാടവവും ഗില്‍ പ്രകടിപ്പിക്കുന്നുണ്ടെന്നും ജാഫര്‍ കൂട്ടിച്ചേർത്തു.
🚨 22 INTERNATIONAL HUNDRED FOR CAPTAIN SHUBMAN GILL 🔥
- Greatness in making in Cricket history. pic.twitter.com/mRHgfHDiTm— Johns. (@CricCrazyJohns) September 27, 2026
വെസ്റ്റ് ഇൻഡീസിനെതിരായ എട്ട് വിക്കറ്റ് വിജയത്തിൽ 'പ്ലെയർ ഓഫ് ദി മാച്ച്' പുരസ്കാരം നേടിയ ചൈനാമാൻ സ്പിന്നർ കുൽദീപ് യാദവിനെയും ജാഫർ പ്രശംസിച്ചു. വിൻഡീസിന്‍റെ ഓപ്പണിംഗ് കൂട്ടുകെട്ട് 135 റൺസിലെത്തിനിൽക്കെ, മത്സരത്തിന്‍റെ ഗതി തിരിച്ചുവിട്ടത് നാല് വിക്കറ്റ് വീഴ്ത്തിയ കുൽദീപിന്‍റെ പ്രകടനമായിരുന്നു. മത്സരത്തിൽ ഏത് നിമിഷവും മാറ്റങ്ങളുണ്ടാക്കാൻ ശേഷിയുള്ള നിലവാരമുള്ള റിസ്റ്റ് സ്പിന്നറാണ് കുൽദീപെന്നും ജാഫർ പറഞ്ഞു.
തിരുവനന്തപുരത്ത് നടന്ന ആദ്യ ഏകദിനത്തില്‍ 8 വിക്കറ്റ് ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തിയിരുന്നു. പരമ്പരയിലെ രണ്ടാം മത്സരം ബുധനാഴ്ച ഗുവാഹത്തിയിലെ ബർസപാര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!