നട്ടെല്ലുയര്‍ത്തി മധ്യനിര; ആദ്യ ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍

By Web TeamFirst Published Mar 3, 2019, 5:17 PM IST
Highlights

ആദ്യ ഏകദിനത്തില്‍ ശ്രീലങ്ക 231 റണ്‍സില്‍ പുറത്ത്. അര്‍ദ്ധ സെഞ്ചറി നേടിയ കുശാല്‍ മെന്‍ഡിസാണ്(73 പന്തില്‍ 60) ലങ്കയുടെ ടോപ് സ്‌കോറര്‍. 

ജൊഹന്നസ്‌ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ശ്രീലങ്ക 231 റണ്‍സില്‍ പുറത്ത്. അര്‍ദ്ധ സെഞ്ചറി നേടിയ കുശാല്‍ മെന്‍ഡിസാണ്(73 പന്തില്‍ 60) ലങ്കയുടെ ടോപ് സ്‌കോറര്‍. കുശാല്‍ പെരേര(33), ഓഷാണ്ടോ ഫെര്‍ണാണ്ടോ(49), ധനഞ്ജയ ഡി സില്‍വ(39) നായകന്‍ ലസിത് മലിംഗ(15) എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. 

ദക്ഷിണാഫ്രിക്കയ്ക്കായി എന്‍ഗിഡിയും താഹിറും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. 10 ഓവറില്‍ 26 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് താഹിര്‍ മൂന്ന് പേരെ മടക്കിയത്. റബാഡയും എന്‍‌റിച്ചും ഓരോ വിക്കറ്റ് നേടി. ടീം സ്‌കോര്‍ 23 റണ്‍സില്‍ നില്‍ക്കേ ഓപ്പണര്‍മാരെ നഷ്ടമായപ്പോള്‍ മധ്യനിരയുടെ കരുത്തിലാണ് ലങ്ക കരകയറിയത്. മൂന്നാം വിക്കറ്റിലെയും അഞ്ചാം വിക്കറ്റിലെയും ചെറുത്തുനില്‍ക്ക് ലങ്കയ്ക്ക് സഹായകമായി. 

click me!