
കേപ്ടൗണ്‍: ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ പേസ് പട കഗിസോ റബാദ നയിക്കും. എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ലുങ്കി എന്‍ഗിഡിയും ദക്ഷിണാഫ്രിക്കന്‍ ടീമിലെത്തി. ജൂണ്‍ 11ന് ആരംഭിക്കുന്ന ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയാണ് ദക്ഷിണാഫ്രിക്കയുടെ എതിരാളി. ലോര്‍ഡ്‌സില്‍ നടക്കുന്ന മത്സരത്തില്‍ തെംബ ബവൂമയാണ് ദക്ഷിണാഫ്രിക്കയെ നയിക്കുക. 15 അംഗ ടീമിനെയാണ് ഹെഡ് കോച്ച് ഷുക്രി കോണ്‍റാഡ് പ്രഖ്യാപിച്ചത്.
എയ്ഡന്‍ മാര്‍ക്രം, ടോണി ഡി സോര്‍സി, ഡേവിഡ് ബെഡിംഗ്ഹാം, റിയാന്‍ റിക്കല്‍ട്ടണ്‍, ട്രിസ്റ്റന്‍ സ്റ്റബ്സ്, വിക്കറ്റ് കീപ്പര്‍ കൈല്‍ വെറെയ്ന്‍ എന്നിവരുള്‍പ്പെടുന്നതാണ് ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് നിര. പേസര്‍മാരായി ഡെയ്ന്‍ പാറ്റേഴ്സണ്‍, ഓള്‍റൗണ്ടര്‍മാരായ മാര്‍ക്കോ ജാന്‍സെന്‍, വിയാന്‍ മള്‍ഡര്‍, കോര്‍ബിന്‍ ബോഷ് എന്നിവരും ടീമിലുണ്ട്. കേശവ് മഹാരാജും സെനുരന്‍ മുത്തുസാമിയും സ്പിന്നാര്‍മാരായും ടീമിലെത്തി. ഇവരില്‍ ഒരാള്‍ക്കായിക്കും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കുക.
ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള ദക്ഷിണാഫ്രിക്കന്‍ സ്‌ക്വാഡ്: തെംബ ബാവുമ (ക്യാപ്റ്റന്‍), ടോണി ഡി സോര്‍സി, എയ്ഡന്‍ മാര്‍ക്രം, വിയാന്‍ മള്‍ഡര്‍, മാര്‍ക്കോ ജാന്‍സെന്‍, കാഗിസോ റബാഡ, കേശവ് മഹാരാജ്, ലുങ്കി എന്‍ഗിഡി, കോര്‍ബിന്‍ ബോഷ്, കെയ്ല്‍ വെറെയ്‌നെ, ഡേവിഡ് ബെഡിംഗ്ഹാം, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, റയാന്‍ റിക്കല്‍ടണ്‍, സെനുറാന്‍ മുത്തുസാമി.