Asianet News MalayalamAsianet News Malayalam

SA vs IND : വാണ്ടറേഴ്‌സില്‍ വണ്ടറാവാന്‍ കോലിപ്പട; രണ്ടാം ടെസ്റ്റ് ഇന്നുമുതല്‍, ജയിച്ചാല്‍ ചരിത്രം

മോശം ഫോമിലുള്ള ചേതേശ്വർ പൂജാരയ്ക്ക് പകരം ഹനുമ വിഹാരിയെ ഇറക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും വിജയിച്ച ടീമിനെ നിലനിർത്താനാണ് സാധ്യത

South Africa vs India 2nd Test Preview Team India battle for historical series win starting Monday
Author
Johannesburg, First Published Jan 3, 2022, 7:58 AM IST

ജൊഹന്നസ്‌ബര്‍ഗ്: ദക്ഷിണാഫ്രിക്കയിൽ ആദ്യ ടെസ്റ്റ് പരമ്പര ജയം തേടി ടീം ഇന്ത്യ ഇന്ന് ഇറങ്ങും. രണ്ടാം ടെസ്റ്റിന് (South Africa vs India 2nd Test) വാണ്ടറേഴ്സിൽ (The Wanderers Stadium Johannesburg) ഉച്ചയ്ക്ക് 1.30നാണ് തുടക്കമാവുക. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ സെഞ്ചൂറിയനിൽ നടന്ന ആദ്യ മത്സരത്തില്‍ 113 റണ്‍സിന് വിജയിച്ച ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലാണ്. 

28 വർഷത്തെ കാത്തിരിപ്പിന് ശേഷം ടെസ്റ്റിൽ മറ്റൊരു നാഴികകല്ലിന് തൊട്ടരികെയാണ് ടീം ഇന്ത്യ. ഇംഗ്ലണ്ടിനെയും ന്യൂസിലൻഡിനെയും ഓസ്ട്രേലിയയെയും വീഴ്ത്തി 2021 അവിസ്മരണീയമാക്കിയ ഇന്ത്യക്ക് പുതുവർഷത്തിൽ പുതുചരിത്രം രചിക്കാനുള്ള അവസരം. വാണ്ടറേഴ്സിൽ ഒരിക്കൽ പോലും തോറ്റിട്ടില്ലെന്ന കണക്ക് കോലിപ്പടയ്ക്ക് ആത്മവിശ്വാസം കൂട്ടും.

ഇന്ത്യൻ ടീമിൽ കാര്യമായ മാറ്റത്തിന് സാധ്യതയില്ല. മോശം ഫോമിലുള്ള ചേതേശ്വർ പൂജാരയ്ക്ക് പകരം ഹനുമ വിഹാരിയെ ഇറക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും വിജയിച്ച ടീമിനെ നിലനിർത്താനാണ് സാധ്യത. പേസ് ബൗളിംഗിന് ആനുകൂല്യം കിട്ടുന്ന വാണ്ടറേഴ്സിലെ പിച്ച് മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് ത്രയത്തിന് കാര്യങ്ങൾ എളുപ്പമാക്കും. ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിന്‍റെ ഭാഗ്യവേദി കൂടിയാണ് വാണ്ടറേഴ്സ്. വന്‍മതിലിന് ആദ്യ ടെസ്റ്റ് സെഞ്ചുറി സമ്മാനിച്ച മൈതാനം. 

ബാറ്റിംഗിൽ പരാജയമായെങ്കിലു സെഞ്ചൂറിയനിൽ ഫാസ്റ്റ്ബൗളർമാര്‍  തിരിച്ചുവന്നത് ദക്ഷിണാഫ്രിക്കയ്ക്കും പ്രതീക്ഷ നൽകും. വിരമിച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ ക്വിന്‍റൺ ഡി കോക്കിന് പകരം കൈൽ വെറെയ്ൻ ടീമിലെത്തും. ഓൾറൗണ്ടർ വിയാൻ മുൾഡറിന് പകരം ഒരു സ്പെഷലിസ്റ്റ് ബാറ്റ്സ്‌മാനെക്കൂടി പരിക്ഷിച്ചേക്കുമെന്ന സൂചന ദക്ഷിണാഫ്രിക്കൻ നായകൻ ഡീൻ എൽഗാർ നൽകുന്നുണ്ട്.

1992/93 സീസണ്‍ മുതലിങ്ങോട്ട് ടീം ഇന്ത്യ ഏഴ് ദക്ഷിണാഫ്രിക്കന്‍ പര്യടനം നടത്തിയപ്പോള്‍ ആറ് പരമ്പര ജയങ്ങള്‍ പ്രോട്ടീസിനൊപ്പം നിന്നു. 2010/11 സീസണില്‍ എം എസ് ധോണിക്ക് കീഴില്‍ ടെസ്റ്റ് പരമ്പര സമനിലയിലാക്കിയതാണ് ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച പ്രകടനവും ഏക ആശ്വാസവും. മൂന്ന് വര്‍ഷം മുമ്പ് വിരാട് കോലിയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയിലെത്തിയപ്പോള്‍ ടെസ്റ്റ് പരമ്പരയില്‍ 1-2ന്‍റെ തോല്‍വി നേരിട്ടിരുന്നു. 

Aakash Chopra : ഇപ്പോള്‍ സാധ്യതകളില്ല, ഭാവിയില്‍ തിരിച്ചെത്തിയേക്കാം; സ്റ്റാര്‍ സ്‌പിന്നറെ കുറിച്ച് ചോപ്ര

Follow Us:
Download App:
  • android
  • ios