SA vs IND : മഴവില്‍ വിരിയിക്കാന്‍ കോലിപ്പട! ജയിച്ചാല്‍ പരമ്പര, ചരിത്രം; കേപ് ടൗണില്‍ ടോസ് വീണു

By Web TeamFirst Published Jan 11, 2022, 1:41 PM IST
Highlights

കേപ് ടൗണില്‍ വിജയിച്ചാല്‍ ടീം ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയിലാദ്യമായി ടെസ്റ്റ് പരമ്പര സ്വന്തമാക്കാം

കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ചരിത്ര ടെസ്റ്റ് പരമ്പര ജയം തേടി വിരാട് കോലിയും സംഘവും ഉടന്‍ മൈതാനത്തേക്ക്. പ്രോട്ടീസിനെതിരായ മൂന്നാം ടെസ്റ്റില്‍ (South Africa vs India, 3rd Test) ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലി (Virat Kohli) ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ രണ്ട് മാറ്റങ്ങളുണ്ട്. നായകന്‍ വിരാട് കോലി പരിക്കുമാറി തിരിച്ചെത്തിയപ്പോള്‍ ഹനുമാ വിഹാരി (Hanuma Vihari) പുറത്തായി. പരിക്കേറ്റ പേസര്‍ മുഹമ്മദ് സിറാജിന് (Mohammed Siraj) പകരം ഉമേഷ് യാദവ് (Umesh Yadav) കളത്തിലിറങ്ങും.

ടീം ഇന്ത്യ: KL Rahul, Mayank Agarwal, Cheteshwar Pujara, Virat Kohli(c), Ajinkya Rahane, Rishabh Pant(w), Ravichandran Ashwin, Shardul Thakur, Mohammed Shami, Jasprit Bumrah, Umesh Yadav

മഴവില്‍ വിരിയിക്കാന്‍ ഇന്ത്യ 

കേപ് ടൗണില്‍ വിജയിച്ചാല്‍ ടീം ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയിലാദ്യമായി ടെസ്റ്റ് പരമ്പര സ്വന്തമാക്കാം. സെഞ്ചൂറിയനിൽ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ 113 റണ്‍സിന് ജയിച്ചപ്പോള്‍ ജൊഹന്നസ്ബർഗിൽ ഏഴ് വിക്കറ്റ് ജയവുമായി ദക്ഷിണാഫ്രിക്ക പരമ്പരയില്‍ 1-1ന് ഒപ്പമെത്തിയിരുന്നു.  കേപ്‌ ടൗണിലെ മുന്‍ചരിത്രം ടീം ഇന്ത്യക്ക് അനുകൂലമല്ല. ഇന്ത്യ ഇതുവരെ ജയിച്ചിട്ടില്ല. ഇവിടുത്തെ അ‍ഞ്ച് കളിയിൽ മൂന്ന് തോൽവിയും രണ്ട് സമനിലയുമായിരുന്നു ഫലം. 

SA vs IND : അലക്ഷ്യഷോട്ടിന്‍റെ പേരില്‍ റിഷഭ് പന്തിനെ പുറത്താക്കണോ? മറുപടിയുമായി വിരാട് കോലി

click me!