ദുലീപ് ട്രോഫി: സൗത്ത് സൗണ്‍-സെന്‍ട്രല്‍ സോണ്‍ ഫൈനല്‍; ഇരുവരും നേര്‍ക്കുനേര്‍ വരുന്നത് ആദ്യ ഇന്നിംഗ്‌സ് ലീഡിന്റെ പിന്‍ബലത്തില്‍

Published : Sep 07, 2025, 04:48 PM IST
Rajat Patidar

Synopsis

 ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ അടിസ്ഥാനത്തിലാണ് ഇരു ടീമുകളും ഫൈനലില്‍ പ്രവേശിച്ചത്.

ബെംഗളൂരു: ദുലീപ് ട്രോഫിയില്‍ സെന്‍ട്രല്‍ സോണും ഫൈനലില്‍. വെസ്റ്റ് സോണിനെതിരായ മത്സരം സമനിലയില്‍ അവസാനിച്ചെങ്കിലും ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ സോണ്‍ ഫൈനലില്‍ കടക്കുകയായിരുന്നു. വെസ്റ്റ് സോണിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 438നെതിരെ സെന്‍ട്രല്‍ സോണ്‍ 600 റണ്‍സ് നേടിയിരുന്നു. 162 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. പിന്നീട് വെസ്റ്റ് സോണ്‍ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ചെങ്കിലും എട്ടിന് 216 എന്ന സ്‌കോറില്‍ നില്‍ക്കെ മത്സരം സമനിലയില്‍ അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഫൈനലില്‍ സൗത്ത് സോണാണ് എതിരാളി. നോര്‍ത്ത് സോണിനെതിരെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയതോടെയാണ് സൗത്ത് സോണ്‍ ഫൈനലില്‍ കടന്നത്. ആ മത്സരവും സമനിലയില്‍ അവസാനിച്ചിരുന്നു. ഈ മാസം 11നാണ് ഫൈനല്‍.

വെസ്റ്റ് സോണിനെതിരെ അവസാന ദിനം എട്ടിന് 556 റണ്‍സെന്ന നിലയില്‍ ബാറ്റിംഗിനെത്തിയ സെന്‍ട്രല്‍ സോണിന് ശേഷിക്കുന്ന വിക്കറ്റുകള്‍ 34 റണ്‍സിനിടെ നഷ്ടമായി. ഇന്ന് യഷ് താക്കൂര്‍ (21), ഖലീല്‍ അഹമ്മദ് (0) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. സരണ്‍ഷ് ജെയ്ന്‍ (63) പുറത്താവാതെ നിന്നു. ധര്‍മേന്ദ്രസിന്‍ഹ് ജഡേജ വെസ്റ്റ് സോണിന് വേണ്ടി നാല് വിക്കറ്റ് വീഴ്ത്തി. ആയുഷ് പാണ്ഡെ (40), ഡാനിഷ് മലേവാര്‍ (76), ശുഭം ശര്‍മ (96), രജത് പടിധാര്‍ (77), യഷ് റാത്തോഡ് (2), ഉപേന്ദ്ര യാദവ് (59), ഹര്‍ഷ് ദുബെ (63), ദീപക് ചാഹര്‍ (33) എന്നിവരുടെ വിക്കറ്റുകളാണ് സെന്‍ട്രല്‍ സോണിന് ഇന്നലെ നഷ്ടമായത്. പിന്നാലെ ബാറ്റിംഗിനെത്തിയ വെസ്റ്റ് സോണിന് വേണ്ടി യശസ്വി ജയ്‌സ്വാള്‍ (64), തനുഷ് കൊട്ടിയാന്‍ (40), ആര്യ ദേശായി (35) എന്നിവര്‍ തിളങ്ങി. സരണ്‍ഷ് ജെയ്ന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി.

നേരത്തെ, ഒന്നാം ഇന്നിംഗ്‌സില്‍ വെസ്റ്റ് സോണിന് വേണ്ടി റുതുരാജ് ഗെയ്കവാദ് (184) സെഞ്ചുറി നേടിയിരുന്നു. തനുഷ് കൊട്ടിയാന്‍ (76), ഷാര്‍ദുര്‍ താക്കൂര്‍ (64) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ആറിന് 363 എന്ന നിലയിലായിരുന്നു വെസ്റ്റ് സോണ്‍ രണ്ടാം ദിനം ക്രീസിലെത്തിയിരുന്നത്. 75 റണ്‍സ് കൂട്ടിചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകളും അവര്‍ക്ക് നഷ്ടമായി. സരണ്‍ഷ് ജെയ്ന്‍, ഹര്‍ഷ് ദുബെ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. തനുഷ്, ഷാര്‍ദുല്‍ എന്നിവര്‍ക്ക് പുറമെ ധര്‍മേന്ദ്ര ജഡേജ (1), നാഗ്വസ്വാല (3) എന്നിവരുടെ വിക്കറ്റും രണ്ടാം ദിനം വെസ്റ്റ് സോണിന് നഷ്ടമായി. തുഷാര്‍ ദേഷ്പാണ്ഡെ (18) പുറത്താവാതെ നിന്നു. യശസ്വി ജയ്സ്വാളും (4), ശ്രയസ് അയ്യരും (25) നിരാശപ്പെടുത്തിയ മത്സരത്തില്‍ മോശം തുടക്കമായിരുന്നു വെസ്റ്റ് സോണിന്.

മൂന്നാം പന്തില്‍ തന്നെ ജയ്സ്വാളിന്റെ വിക്കറ്റ് വെസ്റ്റ് സോണിന് നഷ്ടമായി. ഖലീല്‍ അഹമ്മദിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങുകയായിരുന്നു ജയ്സ്വാള്‍. സഹ ഓണപ്പര്‍ ഹര്‍വിക് ദേശായി (1) നാലാം ഓവറിലും മടങ്ങി. ഇത്തവണ ദീപക് ചാഹറാണ് വിക്കറ്റ് നേടിയത്. ഇതോടെ രണ്ടിന് 10 എന്ന നിലയിലായി വെസ്റ്റ് സോണ്‍. തുടര്‍ന്ന് ആര്യ ദേശായി (39) റുതുരാജ് സഖ്യം 90 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതുതന്നെയാണ് വെസ്റ്റ് സോണിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ക്രീസിലെത്തിയ ശ്രേയസ് അയ്യര്‍ക്ക് (28 പന്തില്‍ 25) മികച്ച തുടക്കം മുതലാക്കാന്‍ സാധിച്ചില്ല.

PREV
Read more Articles on
click me!

Recommended Stories

വിജയ് മര്‍ച്ചന്റ് ട്രോഫി:യില്‍ മണിപ്പൂരിനെതിരെ തകര്‍പ്പന്‍ ഇന്നിങ്‌സ് വിജയവുമായി കേരളം
കൂച്ച് ബെഹാര്‍ ട്രോഫി: മുഹമ്മദ് ഇനാന് അഞ്ച് വിക്കറ്റ്; കേരളത്തിനെതിരെ ജാര്‍ഖണ്ഡ് 206 റണ്‍സിന് പുറത്ത്