അവസാന ഏകദിനത്തിൽ ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് ആശ്വാസജയം

By Web TeamFirst Published May 28, 2021, 9:11 PM IST
Highlights

പരമ്പരയിൽ സമ്പൂർണ തോൽവിയെന്ന നാണക്കേട് ഒഴിവാക്കാനിറങ്ങിയ ലങ്കക്കായി കുശാൽ പേരേര 122 പന്തിൽ 120 റൺസെടുത്തപ്പോൾ ധനഞ്ജയ ഡിസിൽവ(55), ​ഗുണതിലക എന്നിവരും തിളങ്ങി. ബം​ഗ്ലാദേശിനായി ടസ്കിൻ അഹമ്മദ് നാലു വിക്കറ്റെടുത്തു.

ധാക്ക:ഏകദിന പരമ്പര നേരത്തെ കൈവിട്ടെങ്കിലും ബംഗ്ലാദേശിനെതിരായ അവസാന ഏകദിനത്തിൽ ശ്രീലങ്കക്ക് ആശ്വാസജയം. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ 97 റൺസിനാണ് ലങ്ക ജയിച്ചുകയറിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക കുശാൽ പേരേരയുടെ സെഞ്ചുറി മികവിൽ 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 286 റൺസെടുത്തപ്പോൾ 42.3 ഓവറിൽ 189 റൺസിന് ബം​ഗ്ലാദേശ് ഓൾ ഔട്ടായി. നേരത്തെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ബം​ഗ്ലാദേശ് പരമ്പര 2-1ന് സ്വന്തമാക്കി.

പരമ്പരയിൽ സമ്പൂർണ തോൽവിയെന്ന നാണക്കേട് ഒഴിവാക്കാനിറങ്ങിയ ലങ്കക്കായി കുശാൽ പേരേര 122 പന്തിൽ 120 റൺസെടുത്തപ്പോൾ ധനഞ്ജയ ഡിസിൽവ(55), ​ഗുണതിലക എന്നിവരും തിളങ്ങി. ബം​ഗ്ലാദേശിനായി ടസ്കിൻ അഹമ്മദ് നാലു വിക്കറ്റെടുത്തു.

287 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബം​ഗ്ലാദേശിനായി മൊസാദെക് ഹുസൈനും(51) മെഹമ്മദുള്ളയും(53) മാത്രമെ പൊരുതിയുള്ളു. കഴിഞ്ഞ മത്സരങ്ങളിൽ തിളങ്ങിയ മുഷ്ഫീഖുർ റഹിം 28 റൺസെടുത്ത് പുറത്തായത് ബം​ഗ്ലാദേശിന് തിരിച്ചിടിയായി. ലങ്കക്കായി പേസർ ദുശ്മന്ത ചമീര 16 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!