വനിതാ ക്രിക്കറ്റിലെ അത്ഭുത ക്യാച്ചുകളുടെ പട്ടികയിലേക്ക് ഹര്‍ലീന്‍ ഡിയോളിന്‍റെ ബൗണ്ടറിലൈന്‍ ക്യാച്ച്. കയ്യടിച്ച് ക്രിക്കറ്റ് ലോകം.

നോർത്താംപ്റ്റൺ: ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യന്‍ വനിതകള്‍ തോല്‍വി വഴങ്ങിയെങ്കിലും താരമായി ഹര്‍ലീന്‍ ഡിയോള്‍. ബൗണ്ടറിയില്‍ വണ്ടര്‍ ക്യാച്ചുമായാണ് ഹര്‍ലീന്‍ ഏവരുടെയും മനംകവര്‍ന്നത്. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ എമി ജോണ്‍സിനെ പുറത്താക്കാനാണ് നോർത്താംപ്റ്റണിലെ കൗണ്ടി ഗ്രൗണ്ടില്‍ ഡിയോള്‍ പാറിപ്പറന്നത്. 

നേരിട്ട 27 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 43 റണ്‍സുമായി തകര്‍ത്ത് മുന്നേറുകയായിരുന്നു എമി ജോണ്‍സ്. ഇംഗ്ലണ്ട് ഇന്നിംഗ്‌സില്‍ ശിഖ പാണ്ഡെ എറിഞ്ഞ 19-ാം ഓവറിലെ അഞ്ചാം പന്തില്‍ സിക്‌സറിന് എമി ശ്രമിച്ചു. എന്നാല്‍ ലോംഗ് ഓഫില്‍ ഫീല്‍ഡ് ചെയ്തിരുന്ന ഹര്‍ലീന്‍ ഡിയോള്‍ ഉയര്‍ന്നുചാടി പന്ത് കൈപ്പിടിയിലൊതുക്കി. പക്ഷേ ഹര്‍ലീന്‍റെ കാലുകള്‍ ബൗണ്ടറിയില്‍ തട്ടുമെന്ന് തോന്നിച്ചു. ഏവരെയും അമ്പരപ്പിച്ച് പന്ത് വായുവിലേക്കെറിഞ്ഞ് മെയ്‌വഴക്കത്തോടെ ബൗണ്ടറിക്ക് പുറത്തേക്ക് ചാടിയ താരം പിന്നാലെ ബൗണ്ടറിക്കുള്ളില്‍ തിരിച്ചെത്തി സാഹസികമായി ക്യാച്ച് പൂര്‍ത്തിയാക്കുകയായിരുന്നു.

ഹര്‍ലീന്‍ ഡിയോളിന്‍റെ ക്യാച്ചിനെ പ്രശംസിച്ച് ഇംഗ്ലണ്ട് ടീം തന്നെ വീഡിയോ ട്വീറ്റ് ചെയ്തു. ഇംഗ്ലണ്ട് ഓപ്പണര്‍ ഡാനിയേല വ്യാറ്റ് ഇന്ത്യന്‍ താരത്തിന് കയ്യടിക്കുന്ന കാഴ്‌ച മൈതാനത്തും കാണാനായി. 

Scroll to load tweet…

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നാട്ടലീ സൈവറുടെയും(27 പന്തില്‍ 55), എമി ജോണ്‍സിന്‍റെയും(27 പന്തില്‍ 43) മികവില്‍ ഏഴ് വിക്കറ്റിന് 177 റണ്‍സ് പടുത്തുയര്‍ത്തി. ഇന്ത്യക്കായി ശിഖ പാണ്ഡെ നാല് ഓവറില്‍ 22 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. മറുപടി ബാറ്റിംഗില്‍ ഷെഫാലി വര്‍മയെ രണ്ടാം പന്തില്‍ നഷ്‌ടമായ ഇന്ത്യ 8.4 ഓവറില്‍ 54/3 എന്ന നിലയില്‍ നില്‍ക്കേ മഴയെത്തി. ഇതോടെ മഴനിയമപ്രകാരം ഇംഗ്ലണ്ട് വനിതകള്‍ 18 റണ്‍സിന് വിജയിക്കുകയായിരുന്നു. 

നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

ധോണിയുടെ ഏഴാം നമ്പര്‍ ജേഴ്‌സി പിന്‍വലിക്കണം; ആവശ്യവുമായി മുന്‍ വിക്കറ്റ് കീപ്പര്‍

ഇത് ധോണിയുടെ അവസാന ഐപിഎല്ലോ?; മറുപടി നൽകി റെയ്ന

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona