ഇന്ത്യയുടെ പരിശീലകസ്ഥാനം; ദ്രാവിഡിനെ പ്രകീര്‍ത്തിച്ച് ശ്രീലങ്കന്‍ ഇതിഹാസം

Published : Jul 09, 2021, 05:29 PM IST
ഇന്ത്യയുടെ പരിശീലകസ്ഥാനം; ദ്രാവിഡിനെ പ്രകീര്‍ത്തിച്ച് ശ്രീലങ്കന്‍ ഇതിഹാസം

Synopsis

ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ പരിശീലകന്‍കൂടിയാണ് ദ്രാവിഡ്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന് കീഴില്‍ മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക.

കൊളംബൊ: ഇന്ത്യയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ടീം,  ഇന്ത്യ എ ടീമുകളുടെ പരിശീലകനായിന്നു ദ്രാവിഡ്. എന്നാല്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ ചുമതലയേറ്റെടുത്തതോടെ സ്ഥാനമൊഴിയുകയായിിരുന്നു. ഇപ്പോള്‍ ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ പരിശീലകന്‍കൂടിയാണ് ദ്രാവിഡ്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന് കീഴില്‍ മൂന്ന്് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക.

ഇന്ത്യയുടെ യുവനിരയെ ഒരുക്കുന്നതില്‍ വലിയ പങ്കാണ് ദ്രാവിഡ് വഹിച്ചിട്ടുണ്ട്. ക്രിക്കറ്റ് പണ്ഡിതര്‍ ദ്രാവിഡിന്റെ നേട്ടത്തെ പ്രകീത്തിക്കാറുണ്ട്. മുന്‍ ശ്രീലങ്കന്‍ ഇതിഹാസം അരവിന്ദ ഡിസില്‍വയും ദ്രാവിഡിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ്. ''അണ്ടര്‍ 19 തലമാണ് ഒരു ക്രിക്കറ്റ് താരത്തിന് വളരാന്‍ ആവശ്യമായി അടിത്തറ നല്‍കുന്നത്. അടിത്തറ നന്നായാല്‍ പിന്നീട് വലിയ ബുദ്ധിമുട്ടുകളുണ്ടാവില്ല. കരിയറില്‍ അത്യാവശ്യമായ അച്ചടക്കം പഠിക്കുന്നത് അണ്ടര്‍ 19 തലത്തിലാണ്.

അണ്ടര്‍ 19 തലത്തില്‍ ദ്രാവിഡിന്റെ കീഴിലാണ് പരിശീലിനമെങ്കില്‍, ആ താരം ശരിയായ ദിശയിലൂടെയാണ് സഞ്ചരിക്കുക. ദ്രാവിഡ് തന്റെ കരിയര്‍ വളരെ അച്ചടക്കത്തോടെ മുന്നോട്ടുകൊണ്ടു പോയ വ്യക്തിയാണ്. തീര്‍ച്ചയായും ആ ഗുണങ്ങളെല്ലാം യുവതാരങ്ങള്‍ക്കും ലഭിക്കും. യുവതാരങ്ങളുടെ ഹീറോയായ ഒരാള്‍ പരിശീലന്‍ കൂടിയാകുന്നത് അവര്‍ക്ക് ഗുണം ചെയ്യും.'' ഡിസില്‍വ പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റ് ദ്രാവിഡ് ഏറ്റെടുത്ത റോള്‍ ശ്രീലങ്കന്‍ ക്രിക്കറ്റില്‍ മഹേല ജയവര്‍ധനേയ്ക്ക് ചെയ്യാന്‍ കഴുമായിരുന്നുവെന്നും ഡിസില്‍വ കൂട്ടിച്ചേര്‍ത്തു. ''ദ്രാവിഡ് ഇന്ത്യയുടെ അണ്ടര്‍ 19 പരിശീലകനായപ്പോള്‍ എനിക്ക് തോന്നിയിരുന്നു ഇന്ത്യ ഒരു വലിയ കാര്യമാണ് ചെയ്‌തെന്ന്. ഞാനൊരിക്കല്‍ മഹേലയോട് ഇതിനെ കുറിച്ച് സംസാരിച്ചിരുന്നു. അദ്ദേഹത്തെ ഞാന്‍ ശ്രീലങ്കന്‍ അണ്ടര്‍ 19 ടീമിന്റെ പരിശീലകനാക്കാന്‍ ശ്രമിച്ചു. എന്നാല്‍ പരാജയപ്പെടുകയാണുണ്ടായത്.'' ഡിസില്‍വ കൂട്ടിച്ചേര്‍ത്തു.

ശ്രീലങ്കയില്‍ മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക. വിരാട് കോലിയുടെ അഭാവത്തില്‍ ശിഖര്‍ ധവാനാണ് ഇന്ത്യയെ നയിക്കുന്നത്. ഭുവനേശ്വര്‍ കുമാറാണ് വൈസ് ക്യാപ്റ്റന്‍. ഈ മാസം 13നാണ് ആദ്യ ഏകദിനം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മൂടൽ മഞ്ഞ് ചതിച്ചു, സഞ്ജുവിനെ നിർഭാഗ്യം പിന്തുടരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു
ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും