Asianet News MalayalamAsianet News Malayalam

T20 World Cup| 15 ദിവസത്തെ ഇടവേള പോലുമില്ല; ഇന്ത്യയുടെ പതര്‍ച്ചയ്ക്ക് തിരക്കേറിയ ഷെഡ്യൂളും കാരണമാണ്

ലോകകപ്പ് കഴിഞ്ഞ് എട്ട് ദിവസത്തിന് ശേഷം ന്യൂസിലാന്‍ഡിനേയും (New Zealand) പിന്നാലെ ദക്ഷിണാഫ്രിക്കയേയും (South Africa) നേരിടാനുണ്ട് ഇന്ത്യക്ക്. എല്ലാ പരമ്പരകള്‍ക്ക് മുമ്പും ബയോ ബബിളില്‍ കഴിയുകയും വേണം. 

Reason behind Indian collapse in T20 World Cup
Author
Dubai - United Arab Emirates, First Published Nov 4, 2021, 11:36 AM IST

ദുബായ്: ടി20 ലോകകപ്പിന്റെ (T20 World Cup) തുടക്കത്തില്‍ ടീം ഇന്ത്യ (Team India) പതറിയതിന് മോശം തന്ത്രങ്ങള്‍ മാത്രമല്ല കാരണം. തിരക്കേറിയ ക്രിക്കറ്റ് കലണ്ടറും ഒരു കാരണമാണ്. തുടര്‍ച്ചയായ ടൂര്‍ണമെന്റുകള്‍ താരങ്ങളില്‍ ഉണ്ടാക്കുന്ന ശാരീരികവും മാനസികവുമായ സമ്മര്‍ദങ്ങള്‍ ചെറുതല്ല. ലോകകപ്പ് കഴിഞ്ഞ് എട്ട് ദിവസത്തിന് ശേഷം ന്യൂസിലാന്‍ഡിനേയും (New Zealand) പിന്നാലെ ദക്ഷിണാഫ്രിക്കയേയും (South Africa) നേരിടാനുണ്ട് ഇന്ത്യക്ക്. എല്ലാ പരമ്പരകള്‍ക്ക് മുമ്പും ബയോ ബബിളില്‍ കഴിയുകയും വേണം. 

തുടര്‍ച്ചയായി ബയോ ബബിളില്‍ കഴിയുന്നതിന്റെ പ്രശ്‌നങ്ങള്‍ വിവരിക്കുന്ന ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയുടെ ഈ വാക്കുകള്‍ ക്രിക്കറ്റ് ടീംമംഗങ്ങള്‍ നേരിടുന്ന മാനസിക, സാരീരിക സമ്മര്‍ദങ്ങലുടെ കൂടി പ്രതിഫലനമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ആസ്തിയുള്ള ബിസിസിഐ മത്സരങ്ങള്‍ ക്രമീകരിക്കാനുള്ള തിരക്കിനിടയില്‍ താരങ്ങളുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് മറന്നുപോകുന്നുണ്ടോ ?

ലോകകപ്പിന് ശേഷം ടീം ഇന്ത്യയുടെ കലണ്ടര്‍ പരിശോധിക്കാം. യുഎഇയിലെ കാലാവസ്ഥയില്‍ ഐപിഎല്ലില്‍ കളിച്ച ശേഷമാണ് ഉടന്‍ തന്നെ താരങ്ങള്‍ ലോകകപ്പിനെത്തിയത്. ലോകകപ്പ് കഴിഞ്ഞ ഉടന്‍ ന്യൂസിലാന്‍ഡ് ടീം ഇന്ത്യയിലെത്തും. നവംബര്‍ 17, 19, 21 എന്നീ തീയതികളില്‍ ട്വന്റി 20 മത്സരങ്ങള്‍. അതായത് അഞ്ച് ദിവസത്തിനിടെ മൂന്ന് മത്സരങ്ങള്‍.പിന്നീട് രണ്ട് ടെസ്റ്റ് മത്സരങ്ങളും. വെറും ഒമ്പത് ദിവസം കഴിഞ്ഞ് ടീം ദക്ഷിണാഫ്രിക്കയിലേക്ക് പോവും. മൂന്ന് വീതം ടെസ്റ്റും ഏകദിനങ്ങളും അവിടെ കളിക്കും. പിന്നാലെ നാല് ടി20 മത്സരങ്ങളും. ഫെബ്രുവരി 6 മുതല്‍ 20 വരെ വിന്‍ഡീസിനെതിരെ കളിക്കും, പിന്നാലെ ശ്രിലങ്കന്‍ ടീമെത്തും. 

T20 World Cup| എവിടെയായിരുന്നു ഈ കളി? ഇന്ത്യയുടെ ജീവനറ്റിട്ടില്ല; അഫ്ഗാനെതിരെ ജയിക്കാനുണ്ടായ അഞ്ച് കാരണങ്ങള്‍

ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 18 വരെ എല്ലാ ഫോര്‍മാറ്റിലും മത്സരങ്ങള്‍. പിന്നീട് പത്ത് ടീമുകളുള്ള അടുത്ത ഐപിഎല്ലിന്റെ വരവായി. ഐപിഎല്ലിന് ശേഷം ദക്ഷിണാഫ്രിക്കക്കെതിരെ അഞ്ച് ടി20 മത്സരങ്ങള്‍. ശേഷം ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക് പോകും. ഏകദിന പരമ്പരയും നേരത്തെ മാറ്റി വച്ച ടെസ്റ്റ് മത്സരവും കളിക്കും. ആഗസ്റ്റില്‍ വിന്‍ഡീസ് പര്യടനം നടത്തും. അത് കഴിഞ്ഞ ഉടന്‍ ഏഷ്യ കപ്പിന്റെ വരവായി. എഷ്യ കപ്പ് കളിച്ച് പൂര്‍ത്തിയാക്കിയ ശേഷം സര്‍വ സന്നാഹങ്ങളുമായി ഒക്ടോബറില്‍ നടക്കുന്ന ട്വന്റി 20 ലോകകകപ്പിനായി ഓസ്‌ട്രേലിയയിലേക്ക് പുറപ്പെടും. 

T20 World Cup: അടിച്ച് ഭിത്തിയില്‍ ഒട്ടിച്ചു; അഫ്ഗാനെതിരായ ഇന്ത്യന്‍ വെടിക്കെട്ടിന് പ്രശംസാപ്രവാഹം

പരമ്പരകള്‍ക്കിടയില്‍ 15 ദിവസത്തെ ഇടവേളയെങ്കിലും വേണമെന്ന ലോധ കമ്മീഷന്‍ ശുപാര്‍ശ നിലനില്‍ക്കുമ്പോഴാണ് ടീം ഇന്ത്യ തിരക്കിട്ട് പരമ്പരകളില്‍ പങ്കെടുക്കുന്നത്. ക്യാപ്റ്റന്‍ വിരാട് കോലി, രോഹിത് ശര്‍മ, ബുമ്ര തുടങ്ങി എല്ലാ ഫോര്‍മാറ്റിലും സ്ഥിരമായ താരങ്ങള്‍ വിശ്രമമില്ലാതെ കളിച്ച് പരാജയപ്പെട്ടാല്‍ അവരെ മാത്രം പഴിക്കുന്നത് കൊണ്ട് കാര്യമുണ്ടാവില്ല.

Follow Us:
Download App:
  • android
  • ios