ബ്രിസ്‌ബേന്‍: ഗാബ ടെസ്റ്റില്‍ 328 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് ഓപ്പണര്‍ രോഹിത് ശര്‍മ്മയെ നഷ്‌ടം. അതേസമയം സഹ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍ രണ്ടാം അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. അഞ്ചാംദിനം ആദ്യ സെഷന്‍ പുരോഗമിക്കുമ്പോള്‍ ഒരു വിക്കറ്റിന് 70 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ഗില്ലും(55*) പൂജാരയുമാണ്(8*) ക്രീസില്‍. ഇന്ത്യക്ക് ജയിക്കാന്‍ 258 റണ്‍സ് കൂടി വേണം. 

അനിയാ...തകര്‍ത്തു; സിറാജിന് ബുമ്രയുടെ സ്‌നേഹാലിംഗനം; ഏറ്റെടുത്ത് ആരാധകര്‍- വീഡിയോ

ഇന്ത്യ പ്രതീക്ഷിച്ച തുടക്കമല്ല ബ്രിസ്‌ബേനില്‍ അവസാന ദിനം ലഭിച്ചത്. തലേന്നത്തെ സ്‌കോറിനോട് മൂന്ന് റണ്‍സ് മാത്രം ചേര്‍ത്ത് നില്‍ക്കേ രോഹിത്തിനെ പാറ്റ് കമ്മിന്‍സ് വിക്കറ്റിന് പിന്നില്‍ ടിം പെയ്‌ന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. ഏഴ് റണ്‍സേ രോഹിത്തിനുള്ളൂ. ഇതിന് ശേഷം ക്രീസിലൊന്നിച്ച ഗില്‍-പൂജാര സഖ്യം കരുതലോടെ മുന്നേറുകയാണ്. 90 പന്തില്‍ നിന്നാണ് ഗില്‍ ഈ പരമ്പരയിലെ രണ്ടാം ഫിഫ്റ്റി തികച്ചത്. 

മഴ വില്ലനാകുമോ; ബ്രിസ്ബേന്‍ ടെസ്റ്റിന്‍റെ അവസാന ദിവസത്തെ കാലാവസ്ഥാ പ്രവചനം

രണ്ടാം ഇന്നിംഗ്‌സില്‍ 328 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുന്നില്‍ ഓസീസ് വച്ചുനീട്ടിയത്. രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും യഥാക്രമം 4*, 0* എന്നീ സ്‌കോറുകളിലാണ് നാലാംദിനം അവസാനിപ്പിച്ചത്. അവസാന ദിനമായ ഇന്ന് മഴ പെയ്യാന്‍ സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥ പ്രവചനം. അതുകൊണ്ടുതന്നെ മത്സരം ജയിക്കുകയെന്നത് ഇരു ടീമിനും ബുദ്ധിമുട്ടായേക്കും. നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ഓരോ മത്സരങ്ങള്‍ ജയിച്ച് സമനില പാലിക്കുകയാണ് ഇരു ടീമുകളും. 

ഓസീസ് വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാര്‍, അവസാന ദിനം ജയത്തിനായി ബാറ്റ് വീശുമെന്ന് സിറാജ്