നോക്കൗട്ട് പോരാട്ടങ്ങള്‍ ജയിക്കാനുള്ള മനക്കരുത്ത് ഇന്ത്യക്കില്ലെന്ന് ഗംഭീര്‍

By Web TeamFirst Published Nov 1, 2021, 8:53 PM IST
Highlights

 രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള പരമ്പരയില്‍ പ്രതിഭകൊണ്ട് തിളങ്ങാനായേക്കും. പക്ഷെ നോക്കൗട്ട് മത്സരങ്ങള്‍ ജയിക്കണമെങ്കില്‍ പ്രതിഭ മാത്രം പോരാ. തല ഉയര്‍ത്തി നിന്ന് പോരാടേണ്ടിവരും.

ദുബായ്: ടി20 ലോകകപ്പിലെ(T20 World Cup 2021) സൂപ്പര്‍ 12(Super 12) പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനോടും(New Zealand) തോറ്റ് സെമി സാധ്യതകള്‍ക്ക് തിരിച്ചടിയേറ്റതിന് പിന്നാലെ ഇന്ത്യന്‍(India) ടീമിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍(Gautam Gambhir). നോക്കൗട്ട് മത്സരങ്ങള്‍ ജയിക്കാനുള്ള മനക്കരുത്ത് വിരാട് കോലിയുടെ(Virat Kohli) ഇന്ത്യന്‍ ടീമിനില്ലെന്ന് ഗംഭീര്‍ തുറന്നടിച്ചു.

കഴിഞ്ഞ രണ്ട് വര്‍ഷമായി നോക്കൗട്ട് മത്സരങ്ങളില്‍ അടിയറവ് പറയുന്ന കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിന് നിര്‍ണായക മത്സരങ്ങള്‍ ജയിക്കാനുള്ള മനക്കരുത്തില്ല. പ്രതിഭക്ക് ഒരു കുറവുമില്ല. പക്ഷെ അതുകൊണ്ടു മാത്രം കളി ജയിക്കില്ല. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള പരമ്പരയില്‍ പ്രതിഭകൊണ്ട് തിളങ്ങാനായേക്കും. പക്ഷെ നോക്കൗട്ട് മത്സരങ്ങള്‍ ജയിക്കണമെങ്കില്‍ പ്രതിഭ മാത്രം പോരാ. തല ഉയര്‍ത്തി നിന്ന് പോരാടേണ്ടിവരും.

Also Read:ടി20 ലോകകപ്പ്: 'ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റം വരുത്തിയത് മണ്ടത്തരം'; വിമര്‍ശനവുമായി മുന്‍ താരങ്ങള്‍

ന്യൂസിലന്‍ഡിനെതിരായ മത്സരം ഇന്ത്യക്ക് ക്വാര്‍ട്ടര്‍ ഫൈനല്‍ പോലെയായിരുന്നു. ജയിക്കാതെ വേറെ വഴിയില്ലെന്ന ഘട്ടത്തില്‍ പിഴവ് പറ്റാതിരിക്കാന്‍ ശ്രദ്ധിച്ചേ മതിയാകു. എന്നാല്‍ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള പോരാട്ടത്തില്‍ പിഴവു പറ്റിയാലും പരമ്പര നിങ്ങള്‍ക്ക് നേടാനായേക്കും. പക്ഷെ ഇത്തരം ടൂര്‍ണെന്‍റുകള്‍ ജയിക്കാനുള്ള മനക്കരുത്ത് ഇന്ത്യക്കുണ്ടെന്ന് എനിക്കു തോന്നുന്നില്ല-ഗംഭീര്‍ പറഞ്ഞു.

ഇന്ത്യക്ക് പ്രതിഭാധാരാളിത്തമുണ്ട്. അപകടകാരികളായ ടീമുമാണ്. പക്ഷെ പ്രതിസന്ധിഘട്ടത്തില്‍ ടീമിനെ പിന്തുണക്കണമെന്നാണ് പറയാറുള്ളതെങ്കിലും ഇതൊരു ശീലമായി മാറിയിരിക്കുന്നു. നിര്‍ണായക മത്സരങ്ങളില്‍ ടീമിനെ കൈപിടിച്ചുയര്‍ത്താന്‍ ഒരു കളിക്കാരനും ഇല്ലാത്ത അവസ്ഥയാണെന്നും ഗംഭീര്‍ ക്രിക്ക് ഇന്‍ഫോയോട് പറഞ്ഞു.

Also Read:ടി20 ലോകകപ്പ്: ന്യൂസിലന്‍ഡിനോടേറ്റ തോല്‍വി ഭീരുത്വം കാരണം; കുറ്റസമ്മതവുമായി വിരാട് കോലി

ടി20 ലോകകപ്പിലെ ഗ്രൂപ്പ് രണ്ടിലെ സൂപ്പര്‍ 12  പോരാട്ടങ്ങളില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍ വഴങ്ങിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനോട് തോറ്റ ഇന്ത്യ രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡിനോടും തോറ്റതോട് ഇന്ത്യയുടെ സെമി സാധ്യതകള്‍ മങ്ങി. ശേഷിക്കുന്ന മത്സരങ്ങളില്‍ അഫ്ഗാനിസ്ഥാനെയും സ്കോട്‌ലന്‍ഡിനെയും നമീബിയയെയും തോല്‍പ്പിച്ചാലും ഇന്ത്യ്ക്ക് സെമി സ്ഥാനം ഉറപ്പില്ല.

ഗ്രൂപ്പില്‍ രണ്ട് തോല്‍വികളുമായി സോക്ട്‌ലന്‍ഡിന് തൊട്ടുമുന്നില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. രണ്ട് ടീമുകള്‍ മാത്രമാണ് ഗ്രൂപ്പില്‍  നിന്ന് സെമിയിലെത്തുക. മൂന്ന് കളികളില്‍ മൂന്ന് ജയവുമായി പാക്കിസ്ഥാന്‍ ഒന്നാമതും മൂന്ന് കളികളില്‍ രണ്ട് ജയവും മികച്ച നെറ്റ് റണ്‍റേറ്റുമായി അഫ്ഗാനിസ്ഥാന്‍ രണ്ടാമതും രണ്ട് കളികളില്‍ ഒരു ജയമുള്ള ന്യൂസിലന്‍ഡ് മൂന്നാമതുമുള്ള ഗ്രൂപ്പില്‍ രണ്ട് കളികളില്‍ ഒറു ജയമുള്ള നമീബിയ പോലും ഇന്ത്യയെക്കാള്‍ മുന്നിലാണ്

click me!