T20 World Cup | ടീം ഇന്ത്യക്ക് ഇന്ന് അവസാന മത്സരം; ക്യാപ്റ്റന്‍ കുപ്പായത്തില്‍ കോലിയുടെ അവസാന ടി20

By Web TeamFirst Published Nov 8, 2021, 8:32 AM IST
Highlights

ടി20 ടീം നായകപദവിയിൽ വിരാട് കോലിയുടെയും പരിശീലകസ്ഥാനത്ത് രവി ശാസ്ത്രിയുടെയും വിടവാങ്ങൽ മത്സരമെന്ന പ്രത്യേകതയുമുണ്ട്

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) ടീം ഇന്ത്യക്ക്(Team India) ഇന്ന് അവസാന മത്സരം. ദുബായിൽ ഇന്ത്യന്‍സമയം രാത്രി 7.30ന് തുടങ്ങുന്ന മത്സരത്തിൽ ദുര്‍ബലരായ നമീബിയ(India vs Namibia) ആണ് എതിരാളികള്‍ . ഇരുടീമുകളുടെയും സെമിപ്രതീക്ഷ അവസാനിച്ചതിനാൽ മത്സരഫലം അപ്രസക്തമാണ്. ഇന്നലെ പരിശീലന സെഷന്‍ റദ്ദാക്കിയ ഇന്ത്യ പേസര്‍ ജസ്പ്രീത് ബുമ്ര(Jasprit Bumrah) അടക്കം ചില മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം നൽകിയേക്കും.

ടി20 ടീം നായകപദവിയിൽ വിരാട് കോലിയുടെയും പരിശീലകസ്ഥാനത്ത് രവി ശാസ്ത്രിയുടെയും വിടവാങ്ങൽ മത്സരമെന്ന പ്രത്യേകതയുമുണ്ട്. ടി20 ഫോര്‍മാറ്റില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വരുന്നത് ആദ്യമായാണ്. 

കോലിക്ക് ചരിത്ര മത്സരം

ഇന്ത്യന്‍ ടി20 നായകസ്ഥാനത്ത് വിരാട് കോലിയുടെ അന്‍പതാം മത്സരം കൂടിയാണിത്. ഇതുവരെയുള്ള 49 മത്സരങ്ങളില്‍ 29 ജയവും 16 തോൽവിയുമാണ് കോലിയുടെ പേരിലുള്ളത്. വിജയശതമാനം 63.82. ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് തുടങ്ങി വിദേശത്ത് അടക്കം പരമ്പരകള്‍ വിജയിക്കാന്‍ കോലിക്ക് കഴിഞ്ഞു. 72 മത്സരങ്ങളില്‍ നായകനായ എം എസ് ധോണിയാണ് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ടി20യിൽ ക്യാപ്റ്റനായ താരം. നിലവില്‍ അന്താരാഷ്ട്ര ടീമുകളെ നയിക്കുന്നവരില്‍ ഓയിന്‍ മോര്‍ഗന്‍ 69 ഉം ആരോൺ ഫിഞ്ച്, കെയ്‌ന്‍ വില്യംസൺ എന്നിവര്‍ 54 മത്സരത്തിലും ക്യാപ്റ്റനായിട്ടുണ്ട്. 

T20 World Cup | നാല്‍വര്‍ സംഘത്തില്‍ നിന്ന് കോലിപ്പട മാത്രം പുറത്ത്; വന്‍ നാണക്കേട്

ലോകകപ്പില്‍ ടീം ഇന്ത്യ സെമി കാണാതെ നേരത്തെ തന്നെ പുറത്തായിരുന്നു. ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, ഓസ്‌ട്രേലിയ ടീമുകളാണ് സെമിയില്‍ കടന്നത്. ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് സെമി. ദുബായില്‍ അടുത്ത ഞായറാഴ്‌ചയാണ് ഫൈനൽ. ഇന്ത്യന്‍സമയം വൈകിട്ട് ഏഴരയ്‌ക്കാണ് മൂന്ന് മത്സരങ്ങളും തുടങ്ങുക. 

T20 World Cup| സ്‌കോട്‌ലന്‍ഡിനെ തകര്‍ത്ത് പാകിസ്ഥാന്‍; സെമിഫൈനല്‍ ലൈനപ്പായി
 

click me!