T20 World Cup | നാല്‍വര്‍ സംഘത്തില്‍ നിന്ന് കോലിപ്പട മാത്രം പുറത്ത്; വന്‍ നാണക്കേട്

By Web TeamFirst Published Nov 8, 2021, 7:52 AM IST
Highlights

ബുധനാഴ്‌ചത്തെ ആദ്യ സെമിയിൽ ഒന്നാം റാങ്ക് ടീമായ ഇംഗ്ലണ്ട് നാലാം സ്ഥാനക്കാരായ ന്യൂസിലന്‍ഡിനെ നേരിടും

ഷാര്‍ജ: ഐസിസി റാങ്കിംഗിലെ(Men's T20I Team Rankings) ആദ്യ നാല് സ്ഥാനക്കാരില്‍ മൂന്ന് ടീമുകളും ടി20 ലോകകപ്പ്(T20 World Cup 2021) സെമിയിൽ എത്തിയപ്പോള്‍ പുറത്തായത് മൂന്നാം റാങ്കുകാരായ ഇന്ത്യ(Team India) മാത്രം. ഇംഗ്ലണ്ട്(England Cricket Team), ന്യൂസിലന്‍ഡ്(New Zealand Cricket Team), പാകിസ്ഥാന്‍(Pakistan Cricket Team), ഓസ്‌ട്രേലിയ(Australia Cricket Team) ടീമുകളാണ് സെമിയില്‍ കടന്നത്. ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് സെമി.

ബുധനാഴ്‌ചത്തെ ആദ്യ സെമിയിൽ ഒന്നാം റാങ്ക് ടീമായ ഇംഗ്ലണ്ട് നാലാം സ്ഥാനക്കാരായ ന്യൂസിലന്‍ഡിനെ നേരിടും. അബുദാബിയിലാണ് മത്സരം. സൂപ്പര്‍ 12 ഘട്ടത്തിൽ ഇരുടീമുകളും നാല് കളി വീതമാണ് ജയിച്ചതെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇംഗ്ലണ്ടിന്‍റെ മുന്നേറ്റം. പോള്‍ കോളിംഗ്‌വുഡിന്‍റെ ക്യാപ്റ്റന്‍സിയിൽ 2010ൽ ഇംഗ്ലണ്ട് ലോക ടി20യിൽ കിരീടം നേടിയിട്ടുണ്ട്. രണ്ട് വട്ടം സെമിയിൽ പുറത്തായ ന്യൂസിലന്‍ഡിന്‍റെ ലക്ഷ്യം ആദ്യ ഫൈനലിന് യോഗ്യത നേടുകയാണ്.

വ്യാഴാഴ്ചത്തെ രണ്ടാം സെമിയിൽ ഐസിസി റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരായ പാകിസ്ഥാന്‍ ആറാം സ്ഥാനത്തുള്ള ഓസ്ട്രേലിയയെ നേരിടും. ദുബായിലാണ് ഈ മത്സരം. അഞ്ചാം തവണ സെമിയിൽ കടന്ന പാകിസ്ഥാന്‍ 2009ലെ ചാമ്പ്യന്മാരെങ്കില്‍ 2010ൽ ഫൈനലിലെത്തിയതാണ് ടി20യിൽ ഓസ്ട്രേലിയയുടെ മികച്ച പ്രകടനം. ദുബായില്‍ അടുത്ത ഞായറാഴ്‌ചയാണ് ഫൈനൽ. ഇന്ത്യന്‍സമയം വൈകിട്ട് ഏഴരയ്‌ക്കാണ് മൂന്ന് മത്സരങ്ങളും തുടങ്ങുക. 

T20 World Cup| 18 പന്തില്‍ ഫിഫ്റ്റി, പ്രായം വെറും സംഖ്യയാക്കി മാലിക്; റെക്കോര്‍ഡുകള്‍ വാരി

അഞ്ചും ജയിച്ച് പാകിസ്ഥാന്‍ 

ടി20 ലോകകപ്പില്‍ തുടര്‍ച്ചയായ അഞ്ചാം ജയവുമായി പാകിസ്ഥാന്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായതോടെയാണ് സെമി ഫൈനല്‍ ലൈനപ്പ് നിശ്ചയിക്കപ്പെട്ടത്. സ്കോട്‍‍ലന്‍ഡിനെ 72 റൺസിന് പാകിസ്ഥാന്‍ തകര്‍ക്കുകയായിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാന്‍ 20 ഓവറില്‍ നാല് വിക്കറ്റിന് 189 റൺസെടുത്തു. 47 പന്തില്‍ 66 റൺസെടുത്ത ബാബര്‍ അസമാണ് ടോപ്സ്കോറര്‍. 15-ാം ഓവറില്‍ 100 കടന്ന പാകിസ്ഥാനെ ഷൊയൈബ് മാലിക്ക്, മുഹമ്മദ് ഹഫീസ് സഖ്യമാണ് മികച്ച സ്കോറിലെത്തിച്ചത്. മാലിക്ക് 18 പന്തില്‍ 54 ഉം ഹഫീസ് 19 പന്തില്‍ 31 ഉം റൺസെടുത്തു.

മറുപടി ബാറ്റിംഗില്‍ സ്കോട്‍‍ലന്‍ഡിന് 20 ഓവറില്‍ ആറ് വിക്കറ്റിന് 117 റൺസെടുക്കാനേയായുള്ളൂ. റിച്ചി ബെരിംഗ്ടൺ 54 റൺസുമായി ടോപ്സ്കോററായി. പാകിസ്ഥാനായി ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റൗഫ്, ഹസന്‍ അലി, ഷദാബ് ഖാന്‍ എന്നിവര്‍ ഒരു വിക്കറ്റ് വീതം എടുത്തു. പാകിസ്ഥാന്‍റെ അഞ്ച് മത്സരങ്ങളിലും വ്യത്യസ്‌ത താരങ്ങള്‍ മാന്‍ ഓഫ് ദ് മാച്ചായി എന്ന പ്രത്യേകയുണ്ട്. മാലിക്കാണ് കളിയിലെ താരം.

T20 World Cup| സ്‌കോട്‌ലന്‍ഡിനെ തകര്‍ത്ത് പാകിസ്ഥാന്‍; സെമിഫൈനല്‍ ലൈനപ്പായി

click me!