
ദുബായ്: ടി20 ലോകകപ്പിലെ(T20 World Cup 2021) സൂപ്പര്‍ 12(Super 12) പോരാട്ടത്തില്‍ ശ്രീലങ്കക്കെതിരെ(Sri Lanka)ഓസ്ട്രേലിയക്ക്(Australia) റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ റണ്‍സെടുത്തു. 35 റണ്‍സ് വീതമെടുത്ത കുശാല്‍ പെരേരയും അസലങ്കയും 33 റണ്‍സെടുത്ത ഭാനുക രജകപക്സയുമാണ് ലങ്കയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഓസീസിനായി ആദം സാംപ നാലോവറില്‍ 12 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.
നല്ലതുടക്കത്തിനുശേഷം ലങ്കയുടെ നടുവൊടിച്ച് സാംപ
ഓപ്പണര്‍ പതും നിസങ്കയെ(7) തുടക്കത്തിലെ കമിന്‍സ് മടക്കിയെങ്കിലും രണ്ടാം വിക്കറ്റില്‍ കുശാല്‍ പെരേരയും ചരിത അസലങ്കയും ചേര്‍ന്ന് ലങ്കക്ക് മികച്ച തുടക്കമാണിട്ടത്. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 63 റണ്‍സടിച്ചതോടെ ലങ്ക പത്താം ഓവറില്‍ 78ല്‍ എത്തി. എന്നാല്‍ അസലങ്കയെയും(27 പന്തില്‍ 35), അവിഷ്ക ഫെര്‍ണാണ്ടോയെയും(4) സാംപ മടക്കുകയും നിലയുറപ്പിച്ച കുശാല്‍ പേരേരയെ സ്റ്റാര്‍ക്ക് മനോഹരമായൊരു യോര്‍ക്കറില്‍ ക്ലീന്‍ ബൗള്‍ഡാക്കുകയും ചെയ്തതോടെ 78-1ല്‍ നിന്ന് ലങ്ക 95-5ലേക്ക് തകര്‍ന്നടിഞ്ഞു.
രജപക്സയുടെ പോരാട്ടം
ക്യാപ്റ്റന്‍ ദസുന ഷനക താളം കണ്ടെത്താന്‍ വിഷമിച്ചപ്പോള്‍ ഒരറ്റത്ത് തകര്‍ത്തടിച്ച ഭാനപക രജപക്സെയാണ് ലങ്കയെ മാന്യമായ സ്കോറിലേക്ക് നയിച്ചത്. 19 പന്തില്‍ 12 റണ്‍സ് മാത്രമെടുത്ത് ഷനക തപ്പിത്തടഞ്ഞപ്പോള്‍ 26 പന്തില്‍ നാലു ബൗണ്ടറിയും ഒറു സിക്സും പറത്തിയ രജപക്സ 33 റണ്‍സുമായി പുറത്താകാതെ നിന്നു. പതിനാറാം ഓവറില്‍ മാര്‍ക്കസ് സ്റ്റോയ്നിസിനെതിരെ 17 റണ്‍സടിച്ച ലങ്കക്ക് പക്ഷെ അവസാന മൂന്നോവറില്‍ 26 റണ്‍സെ എടുക്കാനായുള്ളു.
ഓസീസിനായി ആദം സാംപ നാലോവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക് നാലോവറില്‍ 27 റണ്‍സിന് രണ്ട് വിക്കറ്റും പാറ്റ് കമിന്‍സ് നാലോവറില്‍ 34 റണ്‍സിന് രണ്ട് വിക്കറ്റും വീഴ്ത്തി. ആദ്യ മത്സരത്തില്‍ ശ്രീലങ്ക ബംഗ്ലാദേശിനെ തകര്‍ത്തപ്പോള്‍ ഓസ്ട്രേലിയയുടെ ജയം ദക്ഷിണാഫ്രിക്കയോടായിരുന്നു.
ഗ്രൂപ്പില്‍ ഓരോ ജയങ്ങളുമായി ഇംഗ്ലണ്ടിന് പിന്നില്‍ ശ്രീലങ്ക രണ്ടാമതും ഓസ്ട്രേലിയ മൂന്നാമതുമാണ്. ബംഗ്ലാദേശിനെതിരെ മികച്ച റണ്‍റേറ്റില്‍ ജയിച്ചതാണ് ലങ്കക്ക് അനുകൂലമായത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!