ടി20 ലോകകപ്പ്: ആദ്യജയം തേടി വിന്‍ഡീസും ബംഗ്ലാദേശും; രണ്ടാം മത്സരം അയല്‍ക്കാരുടേത്

By Web TeamFirst Published Oct 29, 2021, 12:19 PM IST
Highlights

ടൂർണമെന്‍റിൽ ആദ്യ ജയമാണ് ഇരു ടീമുകളുടേയും ലക്ഷ്യം. ബംഗ്ലാദേശും വെസ്റ്റ് ഇൻഡീസും കളിച്ച രണ്ട് കളികളും തോറ്റിരുന്നു. 

ഷാർജ: ടി20 ലോകകപ്പിൽ(T20 World Cup 2021) ഇന്ന് രണ്ട് മത്സരങ്ങള്‍. ആദ്യ കളിയിൽ വെസ്റ്റ് ഇൻഡീസിനെ ബംഗ്ലാദേശ്(WI vs BAN) നേരിടും. വൈകിട്ട് 3.30ന് ഷാർജയിലാണ് കളി. ടൂർണമെന്‍റിൽ ആദ്യ ജയമാണ് ഇരു ടീമുകളുടേയും ലക്ഷ്യം. ബംഗ്ലാദേശും വെസ്റ്റ് ഇൻഡീസും കളിച്ച രണ്ട് കളികളും തോറ്റിരുന്നു. 

A vital Group 1 clash between and could open a path to the finals at the https://t.co/aPhZ6XLYDo

— T20 World Cup (@T20WorldCup)

വിന്‍ഡീസ് സാധ്യതാ ഇലവന്‍: എവിന്‍ ലൂയിസ്, ക്രിസ് ഗെയ്‌ല്‍, ലെന്‍ഡി സിമ്മന്‍സ്/റോസ്‌ടണ്‍ ചേസ്, ഷിമ്രോന്‍ ഹെറ്റ്മയേര്‍, നിക്കോളാസ് പുരാന്‍, കീറോണ്‍ പൊള്ളാര്‍ഡ്(ക്യാപ്റ്റന്‍), ആന്ദ്രേ റസല്‍, ഡ്വെയ്‌ന്‍ ബ്രാവോ, ജേസന്‍ ഹോള്‍ഡര്‍/ഒഷേന്‍ തോമസ്, അക്കീല്‍ ഹൊസീന്‍, രവി രാംപോള്‍. 

ബംഗ്ലാദേശ് സാധ്യതാ ഇലവന്‍: ലിറ്റണ്‍ ദാസ്/സൗമ്യ സര്‍ക്കാര്‍, മുഹമ്മദ് നൈം, ഷാക്കിബ് അല്‍ ഹസന്‍, മുഷ്‌ഫീഖുര്‍ റഹീം, മഹമ്മദുള്ള(ക്യാപ്റ്റന്‍), അഫീഫ് ഹൊസൈന്‍, നൂരുല്‍ ഹസന്‍, മെഹിദി ഹസന്‍, നാസും അഹമ്മദ്/ഷമീം ഹൊസൈന്‍, മുസ്‌താഫിസൂര്‍ റഹ്‌മാന്‍, ഷൊരീഫുള്‍ ഇസ്‌ലാം. 

ടി20 ലോകകപ്പ്: ജീവിക്കുക, അല്ലെങ്കില്‍ മരിക്കുക! ഇന്ത്യ-കിവീസ് പോരാട്ടം എന്തുകൊണ്ട് ലോകകപ്പിന്‍റെ ഭാവിയെഴുതും

രണ്ടാം മത്സരം അയല്‍ക്കാരുടേത് 

രണ്ടാമത്തെ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ പാകിസ്ഥാൻ(AFG vs PAK) നേരിടും. രാത്രി 7.30ന് ദുബായിലാണ് മത്സരം. നാല് പോയിന്‍റുമായി ഗ്രൂപ്പ് രണ്ടിൽ ഒന്നാം സ്ഥാനത്താണ് പാകിസ്ഥാൻ. രണ്ട് പോയിന്‍റുള്ള അഫ്ഗാൻ രണ്ടാം സ്ഥാനത്തും. ടൂര്‍ണമെന്‍റില്‍ സെമിക്ക് അരികെയാണ് ബാബര്‍ അസമിന്‍റെ പാകിസ്ഥാന്‍. 

Both teams are off to flying starts at the

Who will come out on top today? preview 👇 https://t.co/xwzzOHbz91

— T20 World Cup (@T20WorldCup)

പാകിസ്ഥാന്‍ സാധ്യതാ ഇലവന്‍: ബാബര്‍ അസം(ക്യാപ്റ്റന്‍), മുഹമ്മദ് റിസ്‌വാന്‍, ഫഖര്‍ സമാന്‍, മുഹമ്മദ് ഹഫീസ്, ഷൊയൈബ് മാലിക്, ആസിഫ് അലി, ഇമാദ് വസീം, ഷദാബ് ഖാന്‍, ഹസന്‍ അലി, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്. 

അഫ്‌ഗാന്‍ സാധ്യതാ ഇലവന്‍: ഹസ്രത്തുള്ള സസായ്, മുഹമ്മദ് ഷഹ്‌സാദ്, റഹ്‌മത്തുള്ള ഗുര്‍ബാസ്, നജീബുള്ള സദ്രാന്‍, അസ്‌ഗാര്‍ അഫ്‌ഗാന്‍, മുഹമ്മദ് നബി(ക്യാപ്റ്റന്‍), ഗുല്‍ബാദിന്‍ നൈബ്, റാഷിദ് ഖാന്‍, കരീം ജനാത്ത്, നവീന്‍ ഉള്‍ ഹഖ്, മുജീബ് റഹ്‌മാന്‍. 

ടി20 ലോകകപ്പ്: ന്യൂസിലൻഡിനെതിരെ ഹർദിക് പാണ്ഡ്യ കളിക്കുമോ? ഇന്ന് നിര്‍ണായകം

ടി20 ലോകകപ്പ്: 'ന്യൂസിലന്‍ഡിനെതിരെ ഭുവനേശ്വർ കുമാറിനെ കളിപ്പിക്കേണ്ട'; ആവശ്യവുമായി മുന്‍താരങ്ങള്‍

ടി20 ലോകകപ്പ്: റോണോ മോഡല്‍! കോക്ക കോള കുപ്പി മാറ്റി ഡേവിഡ് വാര്‍ണര്‍, ഉടനടി വമ്പന്‍ ട്വിസ്റ്റ്-വീഡിയോ

click me!