
രോഹിതിന്റേയും കോലിയുടേയും കണ്ണീര് വീണ, ഇന്ത്യയെ വേട്ടയാടുന്ന മൈതാനം. ടി20 ലോകകപ്പിന്റെ ഫൈനലില്‍ ന്യൂസിലൻഡിനെ കീഴടക്കാനായില്‍ സൂര്യകുമാര്‍ യാദവിന്റെ സംഘത്തെ കാത്തിരിക്കുന്നത് അപൂർവനേട്ടങ്ങളുടെ നിര തന്നെയാണ്
ലോകകപ്പിന്റെ ഇന്നോളമുള്ള ചരിത്രമെടുത്താല്‍ ഒരു ടീമിനും ചാമ്പ്യൻപട്ടം പ്രതിരോധിക്കാൻ സാധിച്ചിട്ടില്ല. ഇതിനുപുറമെ ആതിഥേയ രാജ്യങ്ങള്‍ക്കും കിരീടം നേടാൻ കഴിഞ്ഞിട്ടില്ല. ആതിഥേയ രാജ്യം മുൻപ് ഒരു ഫൈനല്‍ കളിച്ചത് 2012ലാണ്, ശ്രീലങ്ക. അന്ന് വെസ്റ്റ് ഇൻഡീസായിരുന്നു ചാമ്പ്യന്മാരായത്. കലാശപ്പോരില്‍ വിജയിച്ചാല്‍ ഇവ രണ്ടും തിരുത്താം ഇന്ത്യക്ക്.
ഇന്ത്യ, വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട് എന്നിവർ മാത്രമാണ് രണ്ട് തവണ ടി20 ലോകകപ്പ് കിരീടം ചൂടിയിട്ടുള്ളത്. ഇന്ത്യ ജേതാക്കളായത് 2007ലും 2024ലും. മൂന്ന് ലോകകപ്പുകള്‍ നേടുന്ന ആദ്യ ടീമെന്ന തിളക്കവും ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്.
ഇനി മറിച്ചാണ് കാര്യങ്ങളെങ്കിലോ. ന്യൂസിലൻഡിന് അവരുടെ ആദ്യ ലോക കിരീടം. ഇതുവരെ കുട്ടിക്രിക്കറ്റിന്റെ വിശ്വവേദിയില്‍ ഇന്ത്യയോട് ന്യൂസിലൻഡ് പരാജയപ്പെട്ടിട്ടില്ല. വിജയിച്ചാല്‍ സമ്പൂർണ ആധിപത്യവും നിലനിർത്താം.
ന്യൂസിലൻഡ് നേടിയ രണ്ട് ഐസിസി കിരീടങ്ങളും ഇന്ത്യക്കെതിരായിയിരുന്നെന്നും മറക്കരുത്. 2000ലെ ചാമ്പ്യൻസ് ട്രോഫിയും, 2021ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും.
Powered By:
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!