ടി20 ലോകകപ്പ്: അവസാനം കത്തിക്കാളി പുരാനും ഹോള്‍ഡറും; ബംഗ്ലാദേശിനെതിരെ വിന്‍ഡീസിന് ഭേദപ്പെട്ട സ്‌കോര്‍

By Web TeamFirst Published Oct 29, 2021, 5:32 PM IST
Highlights

ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ഇറങ്ങിയ വിന്‍ഡീസിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനാണ് സാധിച്ചത്. നിക്കോളാസ് പുരാനാണ് (22 പന്തില്‍ 40) അവരുടെ ടോപ് സ്‌കോറര്‍.

ഷാര്‍ജ: ടി20 ലോകകപ്പില്‍ (T20 World Cup) വെസ്റ്റ് ഇന്‍ഡീസിനെതിരെരായ (West Indies) മത്സരത്തില്‍ ബംഗ്ലാദേശിന് (Bangladesh) 143 റണ്‍സ് വിജയലക്ഷ്യം. ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ഇറങ്ങിയ വിന്‍ഡീസിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനാണ് സാധിച്ചത്. നിക്കോളാസ് പുരാനാണ് (22 പന്തില്‍ 40) അവരുടെ ടോപ് സ്‌കോറര്‍. റോസ്റ്റണ്‍ ചേസ് 46 പന്തില്‍ 39 റണ്‍സ് നേടി. ബംഗ്ലാദേശിനായി മഹേദി ഹസന്‍, മുസ്തഫിസുര്‍ റഹ്മാന്‍, ഷൊറിഫുല്‍ ഇസ്ലാം എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ടി20 ലോകകപ്പ്: 'എനിക്കിവിടെ സ്വാധീനം ചെലുത്താനാവും'; ഇന്ത്യയെ വിറപ്പിക്കാന്‍ കിവീസിന്റെ വേഗക്കാരന്‍

എവിന്‍ ലൂയിസ് (6), ക്രിസ് ഗെയ്ല്‍ (4), ഷിംറോണ്‍ ഹെറ്റ്മയേര്‍ (9) എന്നിവരുടെ വിക്കറ്റുകള്‍ ആദ്യ ഏഴ് ഓവറുകള്‍ക്കിടെ വിന്‍ഡീസിന് നഷ്ടമായി. കീറണ്‍ പൊള്ളാര്‍ഡ് റിട്ടയേര്‍ഡ് ഹര്‍ട്ടായി പുറത്തുപോയി. ആന്ദ്രേ റസ്സല്‍ (0) റണ്ണൗട്ടാവുകയും ചെയ്തു. ഇതോടെ 12.4 ഓവറില്‍ നാലിന് 62 എന്ന നിലയിലായി നിലവിലെ ചാംപ്യന്മാര്‍. പിന്നീട് ക്രീസിലെത്തിന്റെ പുരാന്റെ ഇന്നിംഗ്‌സാണ് വിന്‍ഡീസിന് പൊരുതാവുന്ന് സ്‌കോര്‍ സമ്മാനിച്ചത്. റോസ്റ്റണ്‍ ചേസിന്റെ മെല്ലെപ്പോക്കും വിന്‍ഡീസിന് വിനയായി. ഡ്വെയ്ന്‍ ബ്രാവോ നിരാശപ്പെടുത്തിയെങ്കിലും ജേസണ്‍ ഹോള്‍ഡര്‍ (5 പന്തില്‍ പുറത്താവാതെ 15), പൊള്ളാര്‍ഡ് (14) സ്‌കോര്‍ 140കടത്തി.

ടി20 ലോകകപ്പ്: 'അവര്‍ക്ക് ടീമില്‍ കളിക്കാനുള്ള യോഗ്യതയില്ല'; രണ്ട് ഇന്ത്യന്‍ കളിക്കാര്‍ക്കെതിരെ മുന്‍ താരം


നേരത്തെ, രണ്ട് മാറ്റങ്ങളുമായിട്ടാണ് വിന്‍ഡീസ് ഇറങ്ങിയത്. ലെന്‍ഡല്‍ സിമ്മണ്‍സിന് പകരമാണ് റോസ്റ്റണ്‍ ചേസ് ടീമിലെത്തി. താരത്തിന്റെ ടി20 അരങ്ങേറ്റമായിരുന്നിത്. ഹെയ്ഡല്‍ വാല്‍ഷിന് പകരം ജേസണ്‍ ഹോള്‍ഡറും ടീമിലെത്തി. ഇതോടെ ഗെയ്ല്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുകയായിരുന്നു. ബംഗ്ലാദേശും രണ്ട് മാറ്റങ്ങളള്‍ വരുത്തി. സൗമ്യ സര്‍ക്കാര്‍, ടസ്‌കിന്‍ അഹമ്മദ് എന്നിവര്‍ ടീമിലെത്തി. നൂറുല്‍, നസും എന്നിവര്‍ പുറത്തായി. കളിച്ച രണ്ട് മത്സരങ്ങളിലും തോറ്റ ടീമുകളാണ് ഇരുവരും. ശ്രീലങ്ക, ഇംഗ്ലണ്ട് ടീമുകളോടാണ് ബംഗ്ലാദേശിന്റെ തോല്‍വി. വിന്‍ഡീസാവട്ടെ ഇംഗ്ലണ്ടിനെ കൂടാതെ ദക്ഷിണാഫ്രിക്കയോടും പരാജയപ്പെട്ടു. ഒരു തോല്‍വികൂടി ഇരുവരുടേയും സെമി സാധ്യതകള്‍ തുലാസിലാക്കും. 

ടി20 ലോകകപ്പ്: 'ഇന്ത്യ കപ്പുയര്‍ത്തില്ലെന്ന് പറയുന്നത് മണ്ടത്തരം'; മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്റെ വാക്കുകള്‍ 

ബംഗ്ലാദേശ്: മുഹമ്മദ് നയിം, ലിറ്റണ്‍ ദാസ്, ഷാക്കിബ് അല്‍ ഹസന്‍, മുഷ്ഫിഖര്‍ റഹീം, മഹ്മുദുള്ള, അഫീഫ് ഹുസൈന്‍, മഹേദി ഹസന്‍, ഷൊറിഫുള്‍ ഇസ്ലാം, മുസ്തഫിസുര്‍ റഹ്മാന്‍, ടസ്‌കിന്‍ അഹമ്മദ്. 

വിന്‍ഡീസ്: ക്രിസ് ഗെയ്ല്‍, എവിന്‍ ലൂയിസ്, റോസ്റ്റണ്‍ ചേസ്, നിക്കോളാസ് പുരാന്‍, ഷിംറോണ്‍ ഹെറ്റ്മയേര്‍, കീറണ്‍ പൊള്ളാര്‍ഡ്, ആന്ദ്രേ റസ്സല്‍, ജേസണ്‍ ഹോള്‍ഡര്‍, ഡ്വെയ്ന്‍ ബ്രാവോ, അകീല്‍ ഹൊസീന്‍, രവി രാംപോള്‍.

click me!