Asianet News MalayalamAsianet News Malayalam

ടി20 ലോകകപ്പ്: 'ഇന്ത്യ കപ്പുയര്‍ത്തില്ലെന്ന് കരുതുന്നത് മണ്ടത്തരം'; മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്റെ വാക്കുകള്‍

കോലി അത്തരത്തില്‍ മറുപടി നല്‍കിയെങ്കിലും ഇഷാന്‍ കിഷന്റെ (Ishan Kishan) ഫോം അവഗണിക്കാനാവില്ല. കഴിഞ്ഞ മൂന്ന് ടി20 മത്സരത്തിലും അര്‍ധ സെഞ്ചുറി നേടാന്‍ കിഷന് കഴിഞ്ഞിരുന്നു.

T20 World Cup Former England Captain on Team India and chances
Author
Dubai - United Arab Emirates, First Published Oct 29, 2021, 2:40 PM IST

ദുബായ്: ടി20 ലോകകപ്പില്‍ (T20 World Cup) പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ (Rohit Sharma) ആദ്യ പന്തില്‍ തന്നെ പുറത്തായിരുന്നു. പിന്നാലെ നടന്ന വാര്‍ത്തസമ്മേളനത്തില്‍ രോഹിത്തിനെ അടുത്ത മത്സരത്തില്‍ പുറത്തിരുത്തുമോ എന്ന് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിക്കുകയും ചെയ്തു. ചോദ്യത്തോട് അനിഷ്ടത്തോടെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി (ഢശൃമ േഗീവഹശ) പ്രതികരിച്ചത്. നിങ്ങള്‍ മനപൂര്‍വം വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു കോലിയുടെ മറുചോദ്യം.

ടി20 ലോകകപ്പ്: ടീം ഇന്ത്യയിലും കോലിക്ക് കട്ട ഫാനുകള്‍; ബാറ്റില്‍ നിന്ന് കണ്ണെടുക്കാതെ താരങ്ങള്‍- വീഡിയോ

കോലി അത്തരത്തില്‍ മറുപടി നല്‍കിയെങ്കിലും ഇഷാന്‍ കിഷന്റെ (Ishan Kishan) ഫോം അവഗണിക്കാനാവില്ല. കഴിഞ്ഞ മൂന്ന് ടി20 മത്സരത്തിലും അര്‍ധ സെഞ്ചുറി നേടാന്‍ കിഷന് കഴിഞ്ഞിരുന്നു. ഇഷാന്‍ അടുത്ത മത്സരം കളിക്കുമോ എന്നുള്ള കാര്യത്തില്‍ മുന്‍ ഇംഗ്ലണ്ട് താരങ്ങളായ മൈക്കല്‍ അതര്‍ട്ടണ്‍, റോബി കീ എന്നിവര്‍ ചെറിയ ചര്‍ച്ച തന്നെ നടത്തി.

ടി20 ലോകകപ്പ്: രണ്ടാമത് ബാറ്റ് ചെയ്താല്‍ ജയമുറപ്പ്; യുഎഇയില്‍ കളിക്കുന്നത് 'ടോസ്'

23കാരനായ കിഷന്‍ തകര്‍പ്പന്‍ ബാറ്റ്‌സ്മാനാണെന്ന് അതേര്‍ട്ടണ്‍ സമ്മതിക്കുമ്പോഴും പ്ലയിംഗ് ഇലവനില്‍ എത്താന്‍ സാധ്യതയില്ലെന്നാണ് പറയുന്നത്. അതേര്‍ട്ടണിന്റെ വാക്കുകള്‍... ''വളരെ രസകരമായി എനിക്ക് തോന്നുന്നു. ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തില്‍ രോഹിത്തിന് പകരം കിഷന് അവസരം നല്‍കി. കെ എല്‍ രാഹുലിനൊപ്പമാണ് (KL Rahul) കിഷന്‍ ഓപ്പണിംഗിനെത്തിയത്. രാഹുലിനെക്കാള്‍ വലിയ സ്‌കോര്‍ കിഷന്‍ കണ്ടെത്തി. എന്നാല്‍ പവര്‍പ്ലേയില്‍ വേഗത്തില്‍ സ്‌കോര്‍ കണ്ടെത്താന്‍ രാഹുലിന് സാധിച്ചു. 

ടി20 ലോകകപ്പ്: കാത്തിരിക്കുന്നത് ഇന്ത്യ-പാക് ഫൈനലിന്; സംഭവിച്ചാല്‍ വലിയ നേട്ടമെന്ന് സാഖ്‌ലൈന്‍ മുഷ്താഖ്

എങ്കിലും രാഹുലിനൊപ്പം രോഹിത്ത് തന്നെ  ഓപ്പണ്‍ ചെയ്യണമെന്നാണ് എന്റെ അഭിപ്രായം. രോഹിത് ചില സമയങ്ങളില്‍ കൂടുതല്‍ പന്തുകളെടുക്കാറുണ്ട്. എന്നാല്‍ പോലും രോഹിത് തന്നെയാണ് ഏറ്റവും മികച്ച ഓപ്ഷന്‍. ആദ്യ മത്സരത്തില്‍ തോറ്റെന്ന് കരുതി ഇന്ത്യ ലോകകപ്പ് ഉയര്‍ത്തില്ലെന്ന് പറയുന്നത് മണ്ടത്തരമാണ്.'' അതേര്‍ട്ടണ്‍ വ്യക്തമാക്കി. 

ടി20 ലോകകപ്പ്: ന്യൂസിലന്‍ഡിനെതിരെ ഹര്‍ദിക് പാണ്ഡ്യ കളിക്കുമോ? ഇന്ന് നിര്‍ണായകം

ഞായറാഴ്ച്ച ന്യൂസിലന്‍ഡിനെതിരെയാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം. ഇതില്‍ പരാജയപ്പെട്ടാല്‍ ഇന്ത്യയുടെ സെമി സാധ്യതകള്‍ തുലാസിലാവും. ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ പത്ത് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്.

Follow Us:
Download App:
  • android
  • ios