ടി20 ലോകകപ്പ്: എറിഞ്ഞിട്ട് ബംഗ്ലാ ബൗളര്‍മാര്‍; ഷാര്‍ജയില്‍ വിന്‍ഡീസിന് മോശം തുടക്കം

By Web TeamFirst Published Oct 29, 2021, 4:13 PM IST
Highlights

എവിന്‍ ലൂയിസ് (6), ക്രിസ് ഗെയ്ല്‍ (4), ഷിംറോണ്‍ ഹെറ്റ്മയേര്‍ (9)  എന്നിവരുടെ വിക്കറ്റുകളാണ് വിന്‍ഡീസിന് നഷ്ടമയാത്. മഹേദി ഹസന്‍ രണ്ട് വിക്കറ്റ് നേടി. മുസ്തഫിസുര്‍ റഹ്മാന്‍ ഒരു വിക്കറ്റുണ്ട്.

ഷാര്‍ജ: ടി20 ലോകകപ്പില്‍ (T20 World Cup) ബംഗ്ലാദേശിനെതിരായ (Bangladesh) മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് (West Indies) മോശം തുടക്കം. ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഏഴോവര്‍ പിന്നിടുമ്പോള്‍ മൂന്നിന് 32 എന്ന നിലയിലാണ് വിന്‍ഡീസ്. എവിന്‍ ലൂയിസ് (6), ക്രിസ് ഗെയ്ല്‍ (4), ഷിംറോണ്‍ ഹെറ്റ്മയേര്‍ (9)  എന്നിവരുടെ വിക്കറ്റുകളാണ് വിന്‍ഡീസിന് നഷ്ടമയാത്. മഹേദി ഹസന്‍ രണ്ട് വിക്കറ്റ് നേടി. മുസ്തഫിസുര്‍ റഹ്മാന്‍ ഒരു വിക്കറ്റുണ്ട്. റോസ്റ്റണ്‍ ചേസ് (11), നിക്കോളാസ് പുരാന്‍ (0) എന്നിവരാണ് ക്രീസില്‍. 

ടി20 ലോകകപ്പ്: 'ഇന്ത്യ കപ്പുയര്‍ത്തില്ലെന്ന് പറയുന്നത് മണ്ടത്തരം'; മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്റെ വാക്കുകള്‍

മൂന്നാം ഓവറില്‍ മുസ്തഫിസുറിനെതിരെ കൂറ്റനടിക്ക് ശ്രമിച്ചാണ് ലൂയിസ് മടങ്ങുന്നത്. മുഷ്ഫിഖര്‍ റഹീമിന് ക്യാച്ച്. അഞ്ചാം ഓവറില്‍ സഹഓപ്പണറായ ഗെയ്‌ലും മടങ്ങി. മഹേദിയുടെ പന്തില്‍ വെറ്ററന്‍ താരം ബൗള്‍ഡായി. ഹെറ്റ്മയേര്‍ മഹേദിയുടെ പന്തില്‍ സൗമ്യ സര്‍ക്കാരിന് ക്യാച്ച് നല്‍കി. നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ മഹ്മുദുള്ള വിന്‍ഡീസിനെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു.

ടി20 ലോകകപ്പ്: 'എനിക്കിവിടെ സ്വാധീനം ചെലുത്താനാവും'; ഇന്ത്യയെ വിറപ്പിക്കാന്‍ കിവീസിന്റെ വേഗക്കാരന്‍

രണ്ട് മാറ്റങ്ങളുമായിട്ടാണ് വിന്‍ഡീസ് ഇറങ്ങുന്നത്. ലെന്‍ഡല്‍ സിമ്മണ്‍സിന് പകരം റോസ്റ്റണ്‍ ചേസ് ടീമിലെത്തി. താരത്തിന്റെ ടി20 അരങ്ങേറ്റമാണിത്. ഹെയ്ഡല്‍ വാല്‍ഷിന് പകരം ജേസണ്‍ ഹോള്‍ഡറും കളിക്കും. ഇതോടെ ഗെയ്ല്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുകയായിരുന്നു. ബംഗ്ലാദേശും രണ്ട് മാറ്റങ്ങളള്‍ വരുത്തി. സൗമ്യ സര്‍ക്കാര്‍, ടസ്‌കിന്‍ അഹമ്മദ് എന്നിവര്‍ ടീമിലെത്തി. നൂറുല്‍, നസും എന്നിവര്‍ പുറത്തായി.

ടി20 ലോകകപ്പ്: ടീം ഇന്ത്യയിലും കോലിക്ക് കട്ട ഫാനുകള്‍; ബാറ്റില്‍ നിന്ന് കണ്ണെടുക്കാതെ താരങ്ങള്‍- വീഡിയോ

കളിച്ച രണ്ട് മത്സരങ്ങളിലും തോറ്റ ടീമുകളാണ് ഇരുവരും. ശ്രീലങ്ക, ഇംഗ്ലണ്ട് ടീമുകളോടാണ് ബംഗ്ലാദേശിന്റെ തോല്‍വി. വിന്‍ഡീസാവട്ടെ ഇംഗ്ലണ്ടിനെ കൂടാതെ ദക്ഷിണാഫ്രിക്കയോടും പരാജയപ്പെട്ടു. ഒരു തോല്‍വികൂടി ഇരുവരുടേയും സെമി സാധ്യതകള്‍ തുലാസിലാക്കും. 

ടി20 ലോകകപ്പ്: കാത്തിരിക്കുന്നത് ഇന്ത്യ-പാക് ഫൈനലിന്; സംഭവിച്ചാല്‍ വലിയ നേട്ടമെന്ന് സാഖ്‌ലൈന്‍ മുഷ്താഖ്

ബംഗ്ലാദേശ്: മുഹമ്മദ് നയിം, ലിറ്റണ്‍ ദാസ്, ഷാക്കിബ് അല്‍ ഹസന്‍, മുഷ്ഫിഖര്‍ റഹീം, മഹ്മുദുള്ള, അഫീഫ് ഹുസൈന്‍, മഹേദി ഹസന്‍, ഷൊറിഫുള്‍ ഇസ്ലാം, മുസ്തഫിസുര്‍ റഹ്മാന്‍, ടസ്‌കിന്‍ അഹമ്മദ്. 

വിന്‍ഡീസ്: ക്രിസ് ഗെയ്ല്‍, എവിന്‍ ലൂയിസ്, റോസ്റ്റണ്‍ ചേസ്, നിക്കോളാസ് പുരാന്‍, ഷിംറോണ്‍ ഹെറ്റ്മയേര്‍, കീറണ്‍ പൊള്ളാര്‍ഡ്, ആന്ദ്രേ റസ്സല്‍, ജേസണ്‍ ഹോള്‍ഡര്‍, ഡ്വെയ്ന്‍ ബ്രാവോ, അകീല്‍ ഹൊസീന്‍, രവി രാംപോള്‍.

click me!