ടി20 ലോകകപ്പ്: 'അവര്‍ക്ക് ടീമില്‍ കളിക്കാനുള്ള യോഗ്യതയില്ല'; രണ്ട് ഇന്ത്യന്‍ കളിക്കാര്‍ക്കെതിരെ മുന്‍ താരം

By Web TeamFirst Published Oct 29, 2021, 5:14 PM IST
Highlights

ലോകകപ്പ് വേദിയില്‍ പാകിസ്ഥാനെതിരെ (Pakistan) ഇന്ത്യയുടെ ആദ്യ തോല്‍വി ആയിരുന്നത്. ദുബായില്‍ പത്ത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ പരാജയം.

മുംബൈ: ടി20 ലോകകപ്പില്‍ (T20 World Cup) ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് (INDvPAK) പരാജയപ്പെട്ടതിന് പിന്നാലെ ടീം ഇന്ത്യക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ലോകകപ്പ് വേദിയില്‍ പാകിസ്ഥാനെതിരെ (Pakistan) ഇന്ത്യയുടെ ആദ്യ തോല്‍വി ആയിരുന്നത്. ദുബായില്‍ പത്ത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ പരാജയം. ഇതോടെ ഞായറാഴ്ച്ച ന്യൂസിലന്‍ഡിനെതിരെ (New Zealand) നടക്കുന്ന മത്സരം നിര്‍ണായകമായി.

ടി20 ലോകകപ്പ്: 'എനിക്കിവിടെ സ്വാധീനം ചെലുത്താനാവും'; ഇന്ത്യയെ വിറപ്പിക്കാന്‍ കിവീസിന്റെ വേഗക്കാരന്‍

പാകിസ്ഥാനോടേറ്റ് തോല്‍വിയോടെ ടീമിലെ രണ്ട് താരങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ദിലിപ് ദോഷി (Dilip Doshi). മുമ്പ് ഇന്ത്യക്കായി നന്നായി കളിച്ചിരുന്നുവെന്നുള്ള കാരണം കൊണ്ട് ചിലര്‍ ടീമില്‍ നിന്നുപോവുകയാണെന്നാണ് അദ്ദേത്തിന്റെ വിമര്‍ശനം. ഭുവനേസ്വര്‍ കുമാര്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്കെതിരെയാണ് അദ്ദേഹം വിരല്‍ ചൂണ്ടുന്നത്. 

ടി20 ലോകകപ്പ്: 'ഇന്ത്യ കപ്പുയര്‍ത്തില്ലെന്ന് പറയുന്നത് മണ്ടത്തരം'; മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്റെ വാക്കുകള്‍

ദോഷിയുടെ വിമര്‍നം ഇങ്ങനെ... ''ഇന്ത്യന്‍ ടീമിലെ ചില താരങ്ങള്‍ മുമ്പ് നന്നായി കളിച്ചിരുന്നുവെന്നുള്ള കാരണം കൊണ്ടുമാത്രമാണ് ടീമില്‍ നിന്നുപോവുന്നത്. ഹാര്‍ദിക്, ഭുവനേശ്വര്‍ എന്നീ താരങ്ങള്‍ക്ക് അവരുടെ കഴിവിനൊത്ത പ്രകടനം പുറത്തെടുക്കാന്‍ കഴിയുന്നില്ല. ആര്‍ അശ്വിന്‍ ലോകകപ്പിലെ എല്ലാ മത്സരങ്ങളും കളിക്കണം. കാരണം, അദ്ദേഹം ഇപ്പോഴും ലോകത്തെ മികച്ച സ്പിന്നറാണ്. അത്തരമൊരു താരം ഒരിക്കലും ഒഴിവാക്കപ്പെടേണ്ടവനല്ല. 

ടി20 ലോകകപ്പ്: ടീം ഇന്ത്യയിലും കോലിക്ക് കട്ട ഫാനുകള്‍; ബാറ്റില്‍ നിന്ന് കണ്ണെടുക്കാതെ താരങ്ങള്‍- വീഡിയോ

ഭയങ്കര കഴിവുള്ള താരമാണ് ഹാര്‍ദിക്. അദ്ദേഹം പ്രകടനത്തില്‍ ഫോക്കസ് ചെയ്യണം. സ്ഥിരതയോടെ കളിക്കാന്‍ ശ്രമിക്കണം. 130 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിയുന്ന ഭുവനേശ്വര്‍ കുമാറിന് എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ഷാര്‍ദുല്‍ ഠാക്കൂര്‍ ടീമിലെത്തണം. അടുത്തകാലത്ത് മികച്ച പ്രകടനം നടത്താന്‍ ഷാര്‍ദുലിന് സാധിച്ചിട്ടുണ്ട്. ദീപകും ചാഹറും ടീമില്‍ സ്ഥാനം അര്‍ഹിച്ചിരുന്നു.'' ദോഷി വ്യക്താക്കി.

രവീന്ദ്ര ബൗളിംഗിനെ കുറിച്ചും ദോഷി സംസാരിച്ചു. ''കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ജഡേജയ്ക്ക് ബൗളിംഗില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുന്നില്ല. ക്രിക്കറ്റ് ഫീല്‍ഡിലെ എല്ലാ മേഖലയിലും തിളങ്ങുന്ന താരമാണ് ജഡേജ. എന്നാല്‍ തന്റെ ബൗളിംഗ് മികച്ചതാക്കണം. കഴിവിനൊത്ത പ്രകടനം ജഡേജയില്‍ നിന്നുണ്ടാവട്ടെ.'' ദോഷി കൂട്ടിച്ചേര്‍ത്തു.

ടി20 ലോകകപ്പ്: കാത്തിരിക്കുന്നത് ഇന്ത്യ-പാക് ഫൈനലിന്; സംഭവിച്ചാല്‍ വലിയ നേട്ടമെന്ന് സാഖ്‌ലൈന്‍ മുഷ്താഖ്

2021ല്‍ ഒമ്പത് ടി20 മത്സരങ്ങളാണ് ഭുവി കളിച്ചത്. വീഴ്ത്താനായത് ഒമ്പത് വിക്കറ്റുകള്‍ മാത്രം. ഹാര്‍ദിക്കാവട്ടെ ഇക്കഴിഞ്ഞ ഐപിഎല്ലില്‍ പന്ത് പോലും എറിഞ്ഞിട്ടില്ല. ബാറ്റുകൊണ്ടും നിരാശപ്പെടുത്തുന്ന പ്രകടനം. ഏഴ് ഇന്നിംഗ്‌സില്‍ നിന്നും 107 റണ്‍സാണ് താരം നേടിയത്. പുറത്താവാതെ നേടിയ 39 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

click me!