Asianet News MalayalamAsianet News Malayalam

ടി20 ലോകകപ്പ്: ഇന്ത്യക്കെതിരായ മത്സരത്തിന് മുമ്പ് ന്യൂസിലന്‍ഡിന് ആശങ്ക; മാര്‍ട്ടിന്‍ ഗുപ്‌റ്റിലിന് പരിക്ക്

പാക് പേസര്‍ ഹാരിസ് റൗഫിന്‍റെ പന്ത് കൊണ്ടാണ് ഗുപ്റ്റിലിന്‍റെ പെരുവിരലിന് പരിക്കേറ്റത്

T20 World Cup 2021 Injured New Zealand opener Martin Guptill doubtful for match vs India
Author
Dubai - United Arab Emirates, First Published Oct 27, 2021, 3:01 PM IST

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) ടീം ഇന്ത്യക്കെതിരായ(Team India) നിര്‍ണായക മത്സരത്തിന് മുമ്പ് ന്യൂസിലന്‍ഡിന്(New Zealand) ആശങ്ക. പാകിസ്ഥാനെതിരായ മത്സരത്തില്‍ പരിക്കേറ്റ മാര്‍ട്ടിന്‍ ഗുപ്‌റ്റില്‍(Martin Guptill) കളിക്കുന്ന കാര്യം ഉറപ്പില്ല. പാകിസ്ഥാനോട് തോറ്റ കിവികള്‍ക്ക് ഏറെ നിര്‍ണായകമാണ് ഒക്‌ടോബര്‍ 31ന് ഇന്ത്യക്കെതിരെ അരങ്ങേറുന്ന മത്സരം. 

പാക് പേസര്‍ ഹാരിസ് റൗഫിന്‍റെ പന്ത് കൊണ്ടാണ് ഗുപ്റ്റിലിന്‍റെ പെരുവിരലിന് പരിക്കേറ്റത്. 'മത്സരത്തിന്‍റെ അവസാനം ചെറിയ അസ്വസ്തതകള്‍ താരത്തിന് തോന്നിയിരുന്നു. 24-48 മണിക്കൂര്‍ കഴിഞ്ഞാല്‍ മാത്രമേ പരിക്ക് സംബന്ധിച്ച് പറയാന്‍ സാധിക്കുകയുള്ളൂ' എന്നും മത്സരശേഷം കിവീസ് കോച്ച് ഗാരി സ്റ്റീഡ് പറഞ്ഞു. ടി20യില്‍ ന്യൂസിലന്‍ഡ‍ിന്‍റെ ഏറ്റവും പരിചയസമ്പന്നനായ(103 മത്സരങ്ങള്‍) താരമാണ് മാര്‍ട്ടിന്‍ ഗുപ്റ്റില്‍. 

രണ്ടാം പ്രഹരം? 

ലോകകപ്പിനിടെ രണ്ടാം പരിക്കാണ് ന്യൂസിലന്‍ഡിനെ വലയ്‌‌ക്കുന്നത്. പരിക്കേറ്റ്  സ്റ്റാര്‍ പേസര്‍ ലോക്കീ ഫെര്‍ഗൂസണ്‍ പാകിസ്ഥാനെതിരായ മത്സരത്തിന് തൊട്ടുമുമ്പ് ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായിരുന്നു. ഗ്രേഡ് 2 പരിക്കാണ് ലോക്കിക്ക് സംഭവിച്ചത്. പരിക്ക് ഭേദമാകാന്‍ മൂന്ന് മുതല്‍ നാല് വരെ ആഴ്‌ചയെടുക്കും. ആദം മില്‍നെയാണ് ലോക്കിയുടെ പകരക്കാരന്‍.

ഇന്നലെ നടന്ന മത്സരത്തില്‍ ന്യൂസിലൻഡിനെ പാകിസ്ഥാന്‍ അ‍ഞ്ച് വിക്കറ്റിനാണ് തോൽപിച്ചത്. കിവീസിന്‍റെ 134 റൺസ് എട്ട് പന്ത് ശേഷിക്കേ പാകിസ്ഥാൻ മറികടന്നു. പാകിസ്ഥാന് 34 പന്തിൽ 33 റൺസുമായി മുഹമ്മദ് റിസ്‌വാന്‍ മികച്ച തുടക്കമിട്ടു. നായകൻ ബാബർ അസം ഒൻപതിനും ഫഖർ സമാനും മുഹമ്മദ് ഹഫീസും 11നും വീണെങ്കിലും മധ്യനിര പാകിസ്ഥാനെ കാത്തു. പരിചയസമ്പന്നനായ ഷുഐബ് മാലിക്ക് 20 പന്തിൽ 26 ഉം ആസിഫ് അലി 12 പന്തിൽ 27 ഉം റണ്‍സുമായി പുറത്താകാതെ നിന്നു. 

നേരത്തെ ഹാരിസ് റൗഫിന്‍റെ നാല് വിക്കറ്റ് പ്രകടനമാണ് കിവീസിനെ 134ൽ ഒതുക്കിയത്. ഡാരല്‍ മിച്ചലും ദേവോണ്‍ കോൺവേയും 27 റൺസ് വീതമെടുത്തു. നായകൻ കെയ്‌ന്‍ വില്യംസൺ 25ൽ റണ്ണൗട്ടായത് കിവീസിന് കനത്ത തിരിച്ചടിയായി. 20 പന്തില്‍ 17 റണ്‍സാണ് ഗുപ്റ്റിലിന്‍റെ സമ്പാദ്യം. 

ടി20 ലോകകപ്പ്: ന്യൂസിലൻഡിന്‍റെ തോല്‍വി ആശ്വാസമായത് ടീം ഇന്ത്യക്ക്; കിവീസിനെതിരായ പോര് 'ക്വാർട്ടർ ഫൈനൽ'

ടി20 ലോകകപ്പ്: മുട്ടിലിരുന്ന് പ്രതിഷേധിക്കാതെ ക്വിന്‍റൺ ഡി കോക്ക്; വിവാദം കത്തിക്കാതെ ബവൂമ, അഭിനന്ദനപ്രവാഹം

ടി20 ലോകകപ്പ്: ഡേവിഡ് വീസ്, ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തി നമീബിയക്ക് ചരിത്രനേട്ടം സമ്മാനിച്ച ഹീറോ

Follow Us:
Download App:
  • android
  • ios