ഒരു തോൽവി പുറത്തേക്കുള്ള വഴികാട്ടുമെന്ന ഘട്ടത്തിൽ എതിരാളികൾ അയർലൻഡായിരുന്നു. അവിടെയും രക്ഷകനായി ഡേവിഡ് വീസ് രംഗപ്രവേശം ചെയ്‌തു.

ദുബായ്: ആദ്യമായി ലോകകപ്പിൽ(T20 World Cup 2021) യോഗ്യതാറൗണ്ട് കടന്ന ചരിത്രനേട്ടത്തിലാണ് നമീബിയ(Namibia). ഒരു ദക്ഷിണാഫ്രിക്കക്കാരന്‍റെ തോളിലേറിയാണ് നമീബിയയുടെ മുന്നേറ്റം. സ്വന്തം രാജ്യത്ത് അവസരമില്ലാതായതോടെയാണ് ഡേവിഡ് വീസ്(David Wiese) നമീബിയയിലെത്തിയത്.

ടി20 ലോകകപ്പ്: 'ആരും സ്വന്തം ടീമിന്‍റെ തോൽവി ആഗ്രഹിക്കില്ല'; ഷമിയെ പിന്തുണച്ച് യൂസഫ് പത്താന്‍-EXCLUSIVE

ബാറ്റെടുത്താൽ വെടിക്കെട്ട്, പന്തെടുത്താൽ എറിഞ്ഞ് വീഴ്ത്തും. മുൻ ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് വീസ് ഇന്ന് നമീബിയയുടെ നട്ടെല്ലാണ്. ആദ്യ മത്സരത്തിൽ ശ്രീലങ്കയോട് തകർന്നടിഞ്ഞ നമീബിയ തുടരെ രണ്ട് ജയം നേടിയാണ് ഗ്രൂപ്പ് ഘട്ടം കടന്നത്. ഹോളണ്ട് ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നമീബിയക്ക് കരുത്തായത് ഡേവിഡ് വീസിന്‍റെ ഉജ്വല ബാറ്റിംഗായിരുന്നു. 40 പന്തിൽ 5 സിക്സറുകളും നാല് ബൗണ്ടറിയുമുൾപ്പെടെ 66 റൺസ് നേടി. ഹോളണ്ടിന്‍റെ ഒരു വിക്കറ്റ് കൂടി വീഴ്ത്തിയ ഡേവിഡ് വീസ് തന്നെ കളിയിലെ കേമനായി.

ടി20 ലോകകപ്പ്: ന്യൂസിലൻഡിന്‍റെ തോല്‍വി ആശ്വാസമായത് ടീം ഇന്ത്യക്ക്; കിവീസിനെതിരായ പോര് 'ക്വാർട്ടർ ഫൈനൽ'

ഒരു തോൽവി പുറത്തേക്കുള്ള വഴികാട്ടുമെന്ന ഘട്ടത്തിൽ എതിരാളികൾ അയർലൻഡായിരുന്നു. അവിടെയും രക്ഷകനായി ഡേവിഡ് വീസ് രംഗപ്രവേശം ചെയ്‌തു. അയർലൻഡിനെ 125ലൊതുക്കാൻ നിർണായകമായ രണ്ട് വിക്കറ്റുകൾ ഡേവിഡ് വീസ് വീഴ്ത്തി. അവസാന ഓവറുകളിൽ 14 പന്തിൽ 28 റൺസെടുത്ത ഡേവിഡ് വീസിന്‍റെ വെടിക്കെട്ടാണ് ടീമിന് ജയം സമ്മാനിച്ചത്. ചരിത്രത്തിലാദ്യമായി നമീബിയ രണ്ടാംറൗണ്ടിലേക്ക് കയറി. ഈ മാസം അഞ്ചിനാണ് 36കാരനായ ഡേവിഡ് വീസ് നമീബിയക്ക് വേണ്ടി അരങ്ങേറുന്നത് എന്നതും ശ്രദ്ധേയം.

ടി20 ലോകകപ്പ്: മുട്ടിലിരുന്ന് പ്രതിഷേധിക്കാതെ ക്വിന്‍റൺ ഡി കോക്ക്; വിവാദം കത്തിക്കാതെ ബവൂമ, അഭിനന്ദനപ്രവാഹം

2013 മുതൽ 2016 വരെ ദക്ഷിണാഫ്രിക്കൻ ടീമിൽ കളിച്ച ഡേവിഡ് വീസ് ടീമിൽ അവസരമില്ലാതായതോടെ അച്ഛന്‍റെ നാടായ നമീബിയയിലേക്ക് കൂടുമാറുകയായിരുന്നു. 27ന് സ്കോട്ട്‍ലൻഡിനെതിരെയാണ് ടി20 ലോകകപ്പില്‍ നമീബിയയുടെ ആദ്യ മത്സരം. 

ടി20 ലോകകപ്പ്: ജീവന്‍മരണ പോരിന് ബംഗ്ലാദേശ്; എതിരാളികള്‍ ഇംഗ്ലണ്ട്