Asianet News MalayalamAsianet News Malayalam

പാമ്പ് ഇഴയുമോ ഇതുപോലെ? ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സിനെ അമ്പരപ്പിച്ച് ബ്രോഡിന്റെ പന്ത്- വീഡിയോ

ദക്ഷിണാഫ്രിക്കയുടെ തകര്‍ച്ചയ്ക്കിടയിലും ചര്‍ച്ചയാകുന്നത് സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരു പന്താണ്. എല്‍ഗാറിനെതിരെ എറിഞ്ഞ വളരെ കഷ്ടപ്പെട്ടാണ് വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സ് പിടിച്ചെടുത്തത്.

Watch Video stuart broad bowled a snake ball against South Africa 
Author
First Published Aug 25, 2022, 5:47 PM IST

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ മോശം നിലയിലാണ് ദക്ഷിണാഫ്രിക്ക. ഓള്‍ഡ് ട്രാഫോര്‍ഡില്‍ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക ലഞ്ചിന് പിരിയുമ്പോള്‍ അഞ്ചിന് 77 എന്ന നിലയിലാണ്. ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാര്‍ (12), സരേല്‍ എര്‍വീ (3), കീഗന്‍ പീറ്റേഴ്‌സണ്‍ (21), എയ്ഡന്‍ മാര്‍ക്രം (14), റാസി വാന്‍ ഡര്‍ ഡസ്സന്‍ (16) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. സ്റ്റുവര്‍ട്ട് ബ്രോഡ്, ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. 

ദക്ഷിണാഫ്രിക്കയുടെ തകര്‍ച്ചയ്ക്കിടയിലും ചര്‍ച്ചയാകുന്നത് സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരു പന്താണ്. എല്‍ഗാറിനെതിരെ എറിഞ്ഞ വളരെ കഷ്ടപ്പെട്ടാണ് വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സ് പിടിച്ചെടുത്തത്. എല്‍ഗാര്‍ പന്ത് ലീവ് ചെയ്തിരുന്നു. എന്നാല്‍ പന്ത് എല്‍ഗാറിനെ മറികടന്ന ശേഷവും മൂവ് ചെയ്തു. ഇതിനിടെ ഫോക്‌സ് വലത്തോട്ട് ചുവടുവച്ചിരുന്നു. പന്ത് ഇടത്തോട്ട് മൂവ് ചെയ്തു. ഒറ്റകൈ കൊണ്ട് അല്‍പം ബുദ്ധിമുട്ടിയാണ് ഫോക്‌സ് പന്ത് കയ്യിലൊതുക്കിയത്. പന്ത് പിടിച്ചതിന്റെ അമ്പരപ്പ് ഫോക്‌സിന്റെ മുഖത്തുണ്ടായിരുന്നു. ബ്രോഡിനാവട്ടെ ചിരി അടക്കാനായതുമില്ല. വീഡിയോ കാണാം..

അതേസമയം, ബ്രോഡിന് മുന്നില്‍ തകര്‍ച്ച നേരിടുകയാണ് ദക്ഷിണാഫ്രിക്ക. എര്‍വീയുടെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യം നഷ്ടമായത്. ആന്‍ഡേഴ്‌സണിന്റെ പന്തില്‍ ഫോക്‌സിന്റെ തകര്‍പ്പന്‍ ക്യാച്ച്. സ്‌കോര്‍ബോര്‍ഡില്‍ മൂന്ന് റണ്‍സ് മാത്രമാണ് അപ്പോഴുണ്ടായിരുന്നത്. വീഡിയോ കാണാം...

എല്‍ഗാര്‍ ഷോര്‍ട്ട് ലെഗില്‍ ജോണി ബെയര്‍സ്‌റ്റോയ്ക്ക് ക്യാച്ച് നല്‍കിയ മടങ്ങുകയായിരുന്നു. ബ്രോഡിന്റെ ബൗണ്‍സര്‍ ഗ്ലൗസിലുരസി ബെയര്‍സ്‌റ്റോയുടെ കൈകളിലേക്ക്. മൂന്നാമനായി ക്രീസിലെത്തിയ കീഗന്‍ പീറ്റേഴ്‌സെന്‍ നന്നായി തുടങ്ങിയെങ്കിലും ബ്രോഡിന്റെ പന്തില്‍ മുന്നില്‍ മറുപടി ഉണ്ടായിരുന്നില്ല. സ്ലിപ്പില്‍ ജോ റൂട്ടിന് ക്യാച്ച്. മാര്‍ക്രം, സ്‌റ്റോക്‌സിന്റെ പന്തില് വിക്കറ്റ് കീപ്പര്‍ സ്‌റ്റോക്‌സിന് ക്യാച്ച് നല്‍കി. വാന്‍ ഡര്‍ ഡസ്സനാവട്ടെ സ്‌റ്റോക്‌സിന്റെ തന്നെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. 

കെയ്ല്‍ വെറെയ്‌നെ (4). സിമോണ്‍ ഹാര്‍മര്‍ (0) എന്നിവരാണ് ക്രീസില്‍. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ത്തിന് മുന്നിലാണ്. ഈ മത്സരം ജയിച്ചാല്‍ ടീമിന് പരമ്പര സ്വന്തമാക്കാം.
 

Follow Us:
Download App:
  • android
  • ios