ടി20 ലോകകപ്പ്: ഹേസല്‍വുഡ് മാരകം; ഓസ്‌ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് മോശം തുടക്കം

By Web TeamFirst Published Oct 23, 2021, 4:04 PM IST
Highlights

ക്യാപ്റ്റന്‍ തെംബ ബവൂമ (12), റാസ്സി വാന്‍ ഡര്‍ ഡസ്സന്‍ (2), ക്വന്റണ്‍ ഡി കോക്ക് (7) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ജോഷ് ഹേസല്‍വുഡ് രണ്ട് വിക്കറ്റ് വീഴ്ത്തി.
 

അബുദാബി: ടി20 ലോകകപ്പിലെ (T20 World Cup) ഉദ്ഘാടന മത്സരത്തില്‍ ഓസ്‌ട്രേലിക്കെതിരെ (Australia) ദക്ഷിണാഫ്രിക്കയ്ക്ക് (South Africa) മോശം തുടക്കം. അബുദാബി, ഷെയ്ഖ് സയ്യിദ് സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ മൂന്നിന് 39 എന്ന നിലയിലാണ്.

ടി20 ലോകകപ്പ്: ആര് എറിയും, ആര് ബാറ്റെടുക്കും? പാകിസ്ഥാനെതിരെ ഇന്ത്യയുടെ സാധ്യത ഇലവന്‍ അറിയാം

ക്യാപ്റ്റന്‍ തെംബ ബവൂമ (12), റാസ്സി വാന്‍ ഡര്‍ ഡസ്സന്‍ (2), ക്വന്റണ്‍ ഡി കോക്ക് (7) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ജോഷ് ഹേസല്‍വുഡ് രണ്ട് വിക്കറ്റ് വീഴ്ത്തി. ഗ്ലെന്‍ മാക്‌സ്‌വെല്ലിനാണ് ഒരു വിക്കറ്റ്. രണ്ടാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ മടങ്ങി. മിച്ചല്‍ സ്റ്റാര്‍ക്കിനെതിരെ രണ്ട് ഫോര്‍ നേടി ആത്മവിശ്വാസത്തിലായിരുന്നു ബവൂമ. എയ്‍ഡന്‍ മാര്‍ക്രം (9), ഹെന്‍റിച്ച് ക്ലാസന്‍ (8) എന്നിവരാണ് ക്രീസില്‍.

ടി20 ലോകകപ്പ്: 'മെന്റര്‍ ധോണിക്ക് കൂടുതലൊന്നും ചെയ്യാനില്ല'; ഗവാസ്‌ക്കറുടെ തുറന്നുപറച്ചില്‍

എന്നാല്‍ രണ്ടാം ഓവര്‍ എറിയാനെത്തിയ മാക്‌സ്‌വെല്ലിന്റെ പന്തില്‍ ബൗള്‍ഡായി. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ ഡസ്സണ്‍ മടങ്ങി. ഹേസല്‍വുഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മാത്യുവെയ്ഡിന് ക്യാച്ച്. ഡി കോക്കിനും അധികനേരം പിടിച്ചുനില്‍ക്കാനായില്ല. രണ്ടാം ഓവര്‍ എറിയാനെത്തിയ ഹേസല്‍വുഡിന്റെ പന്തില്‍ ബൗള്‍ഡായി.

ടി20 ലോകകപ്പ്: 'കോലി കേമനാണ്, അസം അത്രത്തോളം ആയിട്ടില്ല'; താരതമ്യത്തില്‍ പ്രതികരിച്ച് മുന്‍ പാക് ക്യാപ്റ്റന്‍

മോശം ഫോമിലുള്ള ഡേവിഡ് വാര്‍ണറെ ഉള്‍പ്പെടുത്തിയാണ് ഓസീസ് ഇറങ്ങുന്നത്. അഷ്ടണ്‍ അഗര്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ജോഷ് ഇന്‍ഗ്ലിഷ്, മിച്ചല്‍ സ്വെപ്‌സണ്‍ എന്നിവര്‍ പുറത്തിരിക്കും. പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക് എ്‌നിവരാണ് പേസര്‍മാര്‍. ദക്ഷിണാഫ്രിക്കന്‍ ടീമില്‍ കഗിസോ റബാദ, ആന്റിച്ച് നോര്‍ക്യ എന്നിവര്‍ പേസ് വകുപ്പിലുണ്ട്. 

ടി20 ലോകകപ്പ്: 'കോലി കേമനാണ്, അസം അത്രത്തോളം ആയിട്ടില്ല'; താരതമ്യത്തില്‍ പ്രതികരിച്ച് മുന്‍ പാക് ക്യാപ്റ്റന്‍

ഓസ്‌ട്രേലിയന്‍ ടീം: ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, സ്റ്റീവന്‍ സ്മിത്ത്, മാര്‍കസ് സ്റ്റോയിനിസ്, മാത്യു വെയ്ഡ്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആഡം സാംപ, ജോഷ് ഹേസല്‍വുഡ്. 

ടി20 ലോകകപ്പ്: 'ഇന്ത്യയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്ന നാല് തലകള്‍'; സഞ്ജു സാംസണ്‍ സംസാരിക്കുന്നു

ദക്ഷിണാഫ്രിക്ക: ക്വിന്റണ്‍ ഡി കോക്ക്, തെംബ ബവൂമ, എയ്ഡന്‍ മാര്‍ക്രം, റാസ്സി വാന്‍ ഡര്‍ ഡസ്സന്‍, ഡേവിഡ് മില്ലര്‍, ഹെന്റിച്ച് ക്ലാസന്‍, ഡ്വെയ്ന്‍ പ്രിട്ടോറിയൂസ്, കേശവ് മഹാരാജ്, കഗിസോ റബാദ, ആന്റിച്ച് നോര്‍ക്യ, തംബ്രൈസ് ഷംസി.

click me!