T20 World Cup|അതുകൊണ്ടാകാം വാര്‍ണര്‍ റിവ്യു എടുക്കാതിരുന്നത്, വിശദീകരിച്ച് സച്ചിന്‍

By Web TeamFirst Published Nov 13, 2021, 8:20 PM IST
Highlights

റീപ്ലേകളിലും സ്‌നിക്കോ മീറ്ററിലും വാര്‍ണറുടെ ബാറ്റില്‍ പന്ത് തട്ടിയിട്ടില്ലെന്ന് വ്യക്തമായിരുന്നു. എന്നിട്ടും റിവ്യു പോലും ചെയ്യാതെ അമ്പയറുടെ തീരുമാനത്തിന് പോലും കാത്തുനില്‍ക്കാത വാര്‍ണര്‍ ക്രീസ് വിട്ടത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. ഒരുപക്ഷെ ബാറ്റിന്റെ ഹാന്‍ഡില്‍ ഇളകിയ ശബ്ദം കേട്ട് പന്ത് ബാറ്റില്‍ തട്ടിയതായി വാര്‍ണര്‍ തെറ്റിദ്ധരിച്ചതാകാം എന്നായിരുന്നു കമന്റേറ്റര്‍മാരുടെ വിശദീകരണം.

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) പാക്കിസ്ഥാനെതിരായ(PAK vAUS) സെമിഫൈനല്‍ പോരാട്ടത്തില്‍ 49 റണ്‍സടിച്ച് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോററായത് ഓപ്പണര്‍ ഡേവിഡ് വാര്‍ണറായിരുന്നു(David Warner). അര്‍ധസെഞ്ചുറിക്ക് അരികെ ഷദാബ് ഖാന്റെ(Shadab Khan) പന്തിന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന് ക്യാച്ച് നല്‍കി വാര്‍ണര്‍ പുറത്താവുകയായിരുന്നു.

എന്നാല്‍ റീപ്ലേകളിലും സ്‌നിക്കോ മീറ്ററിലും വാര്‍ണറുടെ ബാറ്റില്‍ പന്ത് തട്ടിയിട്ടില്ലെന്ന് വ്യക്തമായിരുന്നു. എന്നിട്ടും റിവ്യു പോലും ചെയ്യാതെ അമ്പയറുടെ തീരുമാനത്തിന് പോലും കാത്തുനില്‍ക്കാത വാര്‍ണര്‍ ക്രീസ് വിട്ടത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. ഒരുപക്ഷെ ബാറ്റിന്റെ ഹാന്‍ഡില്‍ ഇളകിയ ശബ്ദം കേട്ട് പന്ത് ബാറ്റില്‍ തട്ടിയതായി വാര്‍ണര്‍ തെറ്റിദ്ധരിച്ചതാകാം എന്നായിരുന്നു കമന്റേറ്റര്‍മാരുടെ വിശദീകരണം.

എന്നാല്‍ എന്തുകൊണ്ടാകാം വാര്‍ണര്‍ അപ്പീലിന് പിന്നാലെ ക്രീസ് വിട്ടത് എന്ന കാര്യത്തില്‍ വിശദീകണവുമായി രംഗത്തുവന്നിരിക്കുകയാണ് ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സച്ചിന്‍ വാര്‍ണര്‍ ക്രീസ് വിടാനുണ്ടായ കാരണം വ്യക്തമാക്കുന്നത്.

വാര്‍ണറുടെ പുറത്താകല്‍ അത്ഭുതപ്പെടുത്തി. എല്ലാവരും അപ്പീല്‍ ചെയ്തു. അതിന് പിന്നാലെ അമ്പയര്‍ ഔട്ട് വിധിക്കുകയും ചെയ്തു. ചിലപ്പോള്‍ ബാറ്ററുടെ ബാറ്റില്‍ പന്ത് തട്ടിയാലും അയാള്‍  അറിയണമെന്നില്ല. എന്നാല്‍ ചിലപ്പോള്‍ ബാറ്റില്‍ പന്ത് തട്ടിയില്ലെങ്കിലും എതിര്‍ ടീമിലെ എല്ലാവരും അപ്പീല്‍ ചെയ്യുന്നതുകണ്ട് ബാറ്റര്‍ ക്രീസ് വീടാം. വാര്‍ണറുടെ ഔട്ടില്‍ അതാണ് സംഭവിച്ചത് എന്നാണ് എനിക്കുതോന്നുന്നത്.

49 റണ്‍സെടുത്ത വാര്‍ണര്‍ പുറത്തായെങ്കിലും മധ്യനിരയില്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസും(40 നോട്ടൗട്ട്), മാത്യു വെയ്ഡിന്റെ വെടിക്കെട്ട് ഇന്നിംഗ്‌സും(17 പന്തില്‍ 41 നോട്ടൗട്ട്) സെമിയില്‍ പാക്കിസ്ഥാനെതിരെ ഓസീസിന് അവിശ്വസനീയ ജയം സമ്മാനിക്കുകയായിരുന്നു.

ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിച്ചെത്തിയ്യ പാക്കിസ്ഥാന്‍ അവസാന ഓവറുകള്‍ വരെ വിജയപര്തീക്ഷ നിലനിര്‍ത്തിയശേഷമാണ് കീഴടങ്ങിയത്. അവസാന രണ്ടോവറില്‍ 22 റണ്‍സായിരുന്നു ഓസീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഷഹീന്‍ അഫ്രീദി എറിഞ്ഞ 19-ാം ഓവറില്‍ മൂന്ന് സിക്‌സ് അടക്കം 22 റണ്‍സടിച്ചാണ് ഓസീസ് ഫൈനലിലെത്തിയത്.

click me!