ടി20 ലോകകപ്പ്: പാകിസ്ഥാനോടേറ്റ തോല്‍വിക്കിടയിലും ഷഹീന്‍ അഫ്രീദിയെ പുകഴ്ത്തി വിരാട് കോലി

By Web TeamFirst Published Oct 25, 2021, 12:53 PM IST
Highlights

അടുത്ത മത്സരം പരാജയപ്പെട്ടാല്‍ ഇന്ത്യയുടെ സെമി പ്രവേശനം തുലാസിലാവും. നമീബിയ, അഫ്ഗാനിസ്ഥാന്‍, സ്‌കോട്‌ലന്‍ഡ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. 
 

ദുബായ്: ടി20 ലോകകപ്പില്‍ തുടക്കം തന്നെ ഇന്ത്യക്ക് പിഴച്ചു. പാകിസ്ഥാനെതിരായ ആദ്യ മത്സത്തില്‍ തന്നെ പത്ത് വിക്കറ്റിന്റെ തോല്‍വി. ചിരവൈരികളായ അയല്‍ക്കാരോട് തോറ്റത് വലിയ നാണക്കേടുണ്ടാക്കി. മാത്രമല്ല, ന്യൂസിലന്‍ഡിനെതിരായ അടുത്ത മത്സരം ഇന്ത്യക്ക് നിര്‍ണായകവുമായി. അടുത്ത മത്സരം പരാജയപ്പെട്ടാല്‍ ഇന്ത്യയുടെ സെമി പ്രവേശനം തുലാസിലാവും. നമീബിയ, അഫ്ഗാനിസ്ഥാന്‍, സ്‌കോട്‌ലന്‍ഡ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. 

ടി20 ലോകകപ്പ്: 'ചതിച്ചു ഗയ്‌സ്! റിസ്‌വാനും ബാബറും ചതിച്ചു ഗയ്‌സ്'; കോലിപ്പടയ്ക്ക് ട്രോള്‍മഴ, ധോണിക്കും പരിഹാസം

പാകിസ്ഥാന്‍ എല്ലാ മേഖലയിലും ഇന്ത്യയെ പിന്നിലാക്കി. മത്സശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. ''ഞങ്ങള്‍ പദ്ധതിയിട്ട കാര്യങ്ങളൊന്നും ഗ്രൗണ്ടില്‍ ചെയ്തുതീര്‍ക്കാന്‍ സാധിച്ചില്ല. പാകിസ്ഥാന്‍ നന്നായി കളിച്ചു. എല്ലാ മേഖലയിലും അവര്‍ ഞങ്ങളെ പിന്നിലാക്കി. 20 റണ്‍സിനിടെ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. മാത്രമല്ല, ആവശ്യമായ റണ്‍സും പവര്‍പ്ലേയില്‍ നേടാന്‍ സാധിച്ചില്ല.  സ്വപ്‌ന തുടക്കമാണ് അവര്‍ക്ക് ലഭിച്ചത്. പുതിയ പന്തില്‍ ഷഹീന്‍ അഫ്രീദി ഞെട്ടിച്ചു. കൃത്യമായ സ്ഥലങ്ങില്‍ തന്നെ അവന്‍ പന്തെറിഞ്ഞു. ടി20 ക്രിക്കറ്റില്‍ ഇത്തരം പദ്ധതികള്‍ ഉണ്ടായിരിക്കണം. ഇന്ത്യയും അത്തരമൊരു തുടക്കമാണ് ആഗ്രഹിച്ചത്. എന്നാല്‍ അതിന് സാധിച്ചില്ല. അടുത്ത മത്സരം ന്യൂസിലന്‍ഡിനെതിരെയാണ്. ആറ് ദിവസത്തെ വിശ്രമമുണ്ട്. പോരായ്മകള്‍ പരിഹരിച്ച് തിരിച്ചെത്തും.'' കോലി പറഞ്ഞു.

ടി20 ലോകകപ്പ്: 'ക്രിക്കറ്റിന്റെ സൗന്ദര്യം'! പാക് താരങ്ങളെ അഭിനന്ദിച്ച് കോലിയും ധോണിയും; വാഴ്ത്തി ആരാധകര്‍

നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ഇന്ത്യന്‍ താരങ്ങളുടേത്. മികച്ച ഫോമിലുള്ള രോഹിത് ശര്‍മ (0), കെ എല്‍ രാഹുല്‍ (3), സൂര്യകുമാര്‍ യാദവ് (11) എന്നിവര്‍ പാടേ നിരാശപ്പെടുത്തി. പിന്നീട് വിരാട് കോലി (57), റിഷഭ് പന്ത് (39) എന്നിവരാണ് ഇന്ത്യയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ബൗളിംഗിലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. ഭുവനേശ്വര്‍ കുമാര്‍ മൂന്ന് ഓവറില്‍ 25 റണ്‍സ് വിട്ടുകൊടുത്തു. മുഹമ്മദ് ഷമി 3.5 ഓവറില്‍ 43 ണ്‍സ് നല്‍കി. ഒരു ബ്രേക്ക് ത്രൂ നല്‍കാന്‍ പോലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചില്ല.

click me!