ടസ്കിനെ ഉള്‍പ്പെടുത്തി അഫ്ഗാനെതിരായ ടെസ്റ്റിനുള്ള ബംഗ്ലാ ടീമിനെ പ്രഖ്യാപിച്ചു

Published : Aug 30, 2019, 07:10 PM ISTUpdated : Aug 30, 2019, 07:53 PM IST
ടസ്കിനെ ഉള്‍പ്പെടുത്തി അഫ്ഗാനെതിരായ ടെസ്റ്റിനുള്ള ബംഗ്ലാ ടീമിനെ പ്രഖ്യാപിച്ചു

Synopsis

അഫ്ഗാനിസ്ഥാനെ ഏക ടെസ്റ്റിനുള്ള ബംഗ്ലാദേശ് ടീമില്‍ പേസര്‍ ടസ്‌കിന്‍ അഹമ്മദിനെ ഉള്‍പ്പെടുത്തി. 2017 സെപ്റ്റംബറിലാണ് അവസാനമായി ടസ്‌കിന്‍ അവസാനമായി ടെസ്റ്റ് കളിച്ചത്.

ധാക്ക: അഫ്ഗാനിസ്ഥാനെ ഏക ടെസ്റ്റിനുള്ള ബംഗ്ലാദേശ് ടീമില്‍ പേസര്‍ ടസ്‌കിന്‍ അഹമ്മദിനെ ഉള്‍പ്പെടുത്തി. 2017 സെപ്റ്റംബറിലാണ് അവസാനമായി ടസ്‌കിന്‍ അവസാനമായി ടെസ്റ്റ് കളിച്ചത്. പിന്നീട് പരിക്കും മോശം ഫോമുമാണ് ടസ്‌കിനെ വലച്ചത്. മുസ്തഫിസുര്‍ റഹ്മാന് പകരമായിട്ടാണ് ടസ്‌കിന്‍ ടീമിലെത്തിയത്. 

ഈ വര്‍ഷം ഫെബ്രുവരില്‍ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് ടീമില്‍ ടസ്‌കിനെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പരിക്ക് കാരണം താരത്തിന് കളിക്കാന്‍ സാധിച്ചില്ല. പിന്നീട് ബംഗളൂരുവില്‍ നടന്ന ഡോ കോ തിമ്മപ്പയ്യ മെമോറിയല്‍ ടൂര്‍ണമെന്റിലെ തകര്‍പ്പന്‍ പ്രകടനം ടസ്‌കിന് തുണയായി. ഷാക്കിബ് അല്‍ ഹസനാണ് ടീമിനെ നയിക്കുക. തമീം ഇഖ്ബാലിനെ ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ അഞ്ചിന് ചിറ്റഗോംങിലാണ് മത്സരം നടക്കുക.  

ബംഗ്ലാദേശ് ടീം: ഷാക്കിബ് അല്‍ ഹസന്‍ (ക്യാപ്റ്റന്‍), സൗമ്യ സര്‍ക്കാര്‍, ഷദ്ബാന്‍ ഇസ്ലാം, മൊമിനുള്‍ ഹഖ്, മുഷ്ഫിഖുര്‍ റഹീം, ലിറ്റണ്‍ ദാസ്, മഹ്മുദുള്ള, മുഹമ്മദ് മിഥുന്‍, മൊസദെക് ഹുസൈന്‍, മെഹ്ദി ഹസന്‍, തൈജുല്‍ ഇസ്ലാം, അബു ജായേദ്, ടസ്‌കിന്‍ അഹമ്മദ്, ഇബാദത് ഹുസൈന്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഞാന്‍ അപമാനിതനായി'; പാകിസ്ഥാന്‍ ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനം രാജിവെക്കാനുണ്ടായ കാരണം വ്യക്തമാക്കി ഗില്ലസ്പി
ഹെല്‍മറ്റില്‍ പലസ്തീന്‍ ലോഗോ; പുല്‍വാമയില്‍ യുവ ക്രിക്കറ്റിനെതിരെ അന്വേഷണം ആരംഭിച്ച് ജമ്മു കശ്മീല്‍ പൊലീസ്