കൂറ്റന്‍ ജയം! അഫ്ഗാനിസ്ഥാന് നാണക്കേടിന്റെ റെക്കോര്‍ഡ്; നേട്ടങ്ങളുടെ പട്ടികയില്‍ ടീം ഇന്ത്യ

By Web TeamFirst Published Sep 8, 2022, 11:14 PM IST
Highlights

അഫ്ഗാന്റെ ഏറ്റവും വലിയ രണ്ടാമത്തെ തോല്‍വിയാണിത്. 2012ല്‍ ഇംഗ്ലണ്ടിനെതിരെ 116 റണ്‍സിന് തോറ്റതാണ് ഏറ്റവും വലിയ തോല്‍വി. 2013ല്‍ അയര്‍ലന്‍ഡിനെതിരെ 68 റണ്‍സിന് പരാജയപ്പെട്ട് മൂന്നാം സ്ഥാനത്തായി.

ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ അഫ്ഗാനിസ്ഥാനെതിരെ 101 കൂറ്റന്‍ ജയത്തോടെ ഇന്ത്യയുടെ റെക്കോര്‍ഡ് ബുക്കില്‍ മറ്റൊരു നേട്ടം കൂടി. ടി20 ക്രിക്കറ്റില്‍ ഇന്ത്യ സ്വന്തമാക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ വിജയമാണിത്. 2017ല്‍ ശ്രീലങ്കയ്‌ക്കെതിരെ കട്ടക്കില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ 93 റണ്‍സിന്റെ വിജയം സ്വന്തമാക്കിയിരുന്നു. അതാണ് ഇത്തവണ ഇന്ത്യ മറികടന്നത്. 2018ല്‍ അയര്‍ലന്‍ഡിനെതിരെ നേടിയ 143 റണ്‍സിന്റെ റണ്‍സിന്റെ ജയം നേടിയതാണ് ഒന്നാമത്. 2012ല്‍ കൊളംബോയില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 90 റണ്‍സിന്റെ ജയം നാലാം സ്ഥാനത്തായി.

അഞ്ച് വിക്കറ്റ്, നാല് ഓവറില്‍ വിട്ടുകൊടുത്തത് നാല് റണ്‍ മാത്രം; റെക്കോര്‍ഡ് പട്ടികയില്‍ ഭുവനേശ്വര്‍ കുമാാര്‍

അതേസമയം, അഫ്ഗാന്റെ ഏറ്റവും വലിയ രണ്ടാമത്തെ തോല്‍വിയാണിത്. 2012ല്‍ ഇംഗ്ലണ്ടിനെതിരെ 116 റണ്‍സിന് തോറ്റതാണ് ഏറ്റവും വലിയ തോല്‍വി. 2013ല്‍ അയര്‍ലന്‍ഡിനെതിരെ 68 റണ്‍സിന് പരാജയപ്പെട്ട് മൂന്നാം സ്ഥാനത്തായി. 2021ല്‍ ഇന്ത്യക്കെതിരെ അബുദാബിയില്‍ 66 റണ്‍സിന് തോറ്റതും പട്ടികയിലുണ്ട്. നേരത്തെ, സെഞ്ചുറി നേടിയ വിരാട് കോലിയും റെക്കോര്‍ഡ് ലിസ്റ്റില്‍ ഇടം പിടിച്ചിരുന്നു. 61 പന്തില്‍ പുറത്താവാതെ 122 റണ്‍സാണ് കോലി നേടിയത്. 

ടി20 ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോറാണ് കോലി നേടിയത്. ഏഷ്യാ കപ്പില്‍ 61 പന്തില്‍ പുറത്താവാതെ 122 റണ്‍സ് നേടിയതോടെയാണ് കോലിയെ തേടി നേട്ടമെത്തിയത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡാണ് കോലി മറികടന്നത്. 2017ല്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്‍ഡോറില്‍ രോഹിത് 118 റണ്‍സ് നേടിയിരുന്നു. 

മൊത്തത്തില്‍ ചിരിമേളം! വില്യംസണും കോണ്‍വെയും പിച്ചിന് നടുവില്‍; എന്നിട്ടും റണ്ണൗട്ടാക്കാനായില്ല- വീഡിയോ കാണാം

ഇക്കാര്യത്തില്‍ സൂര്യകുമാര്‍ യാദവാണ് മൂന്നാമത്. ഈ വര്‍ഷം ഇംഗ്ലണ്ടിനെതിരെ നോട്ടിംഗ് ഹാമില്‍ സൂര്യ 117 റണ്‍സ് നേടിയിരുന്നു. 2018ല്‍ വിന്‍ഡീസിനെതിരെ രോഹിത് പുറത്താവാതെ നേടിയ 111 റണ്‍സ് നാലാമത് നില്‍ക്കുന്നു. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ അഞ്ചാമതാണ്. 2016ല്‍ വിന്‍ഡീസിനെതിരെ രാഹുല്‍ പുറത്താവാതെ 110 റണ്‍സ് നേടിയിരുന്നു. 

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി താരങ്ങളില്‍ താരങ്ങളില്‍ റിക്കി പോണ്ടിംഗിനൊപ്പമെത്താനും കോലിക്കായി. കോലിയുടെ 71 സെഞ്ചുറിയാണിത്. മുന്‍ ഓസീസ് ക്യാപ്റ്റന്‍ പോണ്ടിംഗിനും ഇത്രയും സെഞ്ചുറികളാണുള്ളത്. പോണ്ടിംഗിന് 71 സെഞ്ചുറികള്‍ നേടാന്‍ 668 ഇന്നിംഗ്‌സുകള്‍ വേണ്ടിവന്നു. കോലി 522 ഇന്നിംഗ്‌സില്‍ 71 സെഞ്ചുറിയിലെത്തി. 

ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഒന്നാമന്‍. 782 ഇന്നിംഗ്‌സില്‍ നിന്ന് 100 സെഞ്ചുകളാണ് സച്ചിന്‍ നേടിയത്. മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാര (63) മൂന്നാമതുണ്ട്. 666 ഇന്നിംഗ്‌സില്‍ നിന്നാണ് സംഗയുടെ നേട്ടം. 62 സെഞ്ചുറി നേടിയ മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജാക്വസ് കാലിസ് നാലാമതും. 617 ഇന്നിംഗ്‌സില്‍ നിന്നാണ് കാലിസ് ഇത്രയും സെഞ്ചുറി നേടിയത്.
 

click me!