- Home
- Sports
- Cricket
- മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്
സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫി പ്രാഥമിക റൗണ്ട് അവസാനിക്കുമ്പോള്‍ റണ്‍വേട്ടക്കാരില്‍ ഒന്നാമനായി കുനാല്‍ ചന്ദേല. കേരള ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 23-ാം സ്ഥാനത്ത്. ആറ് മത്സരങ്ങളില്‍ 233 റണ്‍സാണ് സഞ്ജു നേടിയത്. ആദ്യ പത്ത് സ്ഥാനങ്ങള്‍ പരിശോധിക്കാം.

കുനാല്‍ ചന്ദേല
ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഉത്തരാഖണ്ഡ് താരം 350 റണ്‍സാണ് അടിച്ചെടുത്തത്. നാല് അര്‍ധ സെഞ്ചറികള്‍. ഉയര്‍ന്ന സ്‌കോര്‍ 94.
ആയുഷ് മാത്രെ
മുംബൈക്ക് വേണ്ടി ആറ് മത്സരം കളിച്ച മാത്രെ 325 റണ്‍സ് നേടി. പുറത്താവാതെ നേടിയ 110 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. രണ്ട് സെഞ്ചുറികളും അക്കൗണ്ടില്‍.
രവിചന്ദ്രന്‍ സ്മരണ്‍
ഏഴ് മത്സരം കളിച്ച കര്‍ണാടക മധ്യനിര താരം 319 റണ്‍സ് നേടി. 72 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
യഷ്‌വര്‍ദ്ധന്‍ ദലാല്‍
ഹരിയാന താരം ഏഴ് മത്സരങ്ങള്‍ കളിച്ചു. 319 റണ്‍സ് താരം നേടി. പുറത്താവാതെ നേടിയ 76 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
ദേവ്ദത്ത് പടിക്കല്‍
കര്‍ണാടകയ്ക്ക് വേണ്ടി കളിക്കുന്ന മലയാളി താരം ആറ് മത്സരങ്ങളില്‍ നേടിയത് 309 റണ്‍സ്. പുറത്താവാതെ നേടിയ 102 റണ്‍സാണ് ഉയര്‍ന്നത്.
അഭിഷേക് ശര്‍മ
പഞ്ചാബ് ക്യാപ്റ്റന്‍ ആറ് മത്സരങ്ങള്‍ കളിച്ചു. 304 റണ്‍സാണ് അഭിഷേക് നേടിയത്. 148 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
അജിന്‍ക്യാ രഹാനെ
മുംബൈ ഓപ്പണര്‍ ഏഴ് മത്സരങ്ങള്‍ കളിച്ചു. 289 റണ്‍സാണ് അടിച്ചെടുത്തത്. നാല് അര്‍ധ സെഞ്ചുറികള്‍ നേടി. പുത്താവാതെ നേടിയ 95 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
മനന്‍ വൊഹ്‌റ
ചണ്ഡിഗഢിന് വേണ്ടി കളിക്കുന്ന താരം ഏഴ് മത്സരങ്ങളില്‍ നിന്ന 278 റണ്‍സാണ് നേടിയത്. പുറത്താവാതെ നേടിയ 72 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
മുറാസിംഗ്
ത്രിപുരയ്ക്ക് വേണ്ടി കളിക്കുന്ന താരം ഏഴ് മത്സരങ്ങളില്‍ നിന്ന് നേടിയത് 277 റണ്‍സ്. 69 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
ലളിത് യാദവ്
ഗോവന്‍ താരം ഏഴ് മത്സരങ്ങളില്‍ നിന്ന് 275 റണ്‍സ് നേടി. പുറത്താവാതെ നേടിയ 85 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.