'ഇന്ത്യൻ ടെസ്റ്റ് ടീമിന്‍റെ അവസ്ഥ പരിതാപകരം; യുവതാരങ്ങൾക്ക് മനക്കരുത്തില്ല'; വിരമിക്കലിന് പിന്നാലെ വിമർശനവുമായി രഹാനെ

Published : Aug 06, 2026, 10:55 AM IST
Ajinkya Rahane and Gautam Gambhir

Synopsis

രോഹിത് ശർമ, വിരാട് കോലി, ആർ. അശ്വിൻ തുടങ്ങിയ സീനിയർ താരങ്ങൾ വെറും ആറുമാസത്തിനിടെ വിരമിച്ചത് ടീമിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചുവെന്നും രഹാനെ ചൂണ്ടിക്കാട്ടി.

മുംബൈ: ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്‍റെ നിലവിലെ അവസ്ഥ അത്യന്തം ആശങ്കാജനകവും പരിതാപകരവുമാണെന്ന് മുൻ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ. അന്താരാഷ്ട്ര ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ടെസ്റ്റ് ടീമിന്‍റെ തകർച്ചയിൽ നിരാശയും മുന്നറിയിപ്പും വ്യക്തമാക്കി രഹാനെ രംഗത്തെത്തിയത്.

സ്വന്തം നാട്ടിൽ പോലും വൻതോൽവികൾ ഏറ്റുവാങ്ങുന്ന അവസ്ഥയിലാണ് ഇന്ത്യയിപ്പോൾ. സ്പിന്നർമാർക്ക് മുന്നിൽ പതറുന്ന ബാറ്റർമാരും ശൗര്യം നഷ്ടപ്പെട്ട ബൗളർമാരുമാണ് റെഡ് ബോൾ ക്രിക്കറ്റിലെ ഇന്നത്തെ കാഴ്ച. രോഹിത് ശർമ, വിരാട് കോലി, ആർ. അശ്വിൻ തുടങ്ങിയ സീനിയർ താരങ്ങൾ വെറും ആറുമാസത്തിനിടെ വിരമിച്ചത് ടീമിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചുവെന്നും രഹാനെ ചൂണ്ടിക്കാട്ടി.

ഏഴോ എട്ടോ സീനിയർ താരങ്ങളും രണ്ടോ മൂന്നോ യുവതാരങ്ങളും അടങ്ങുന്നതാവണം ശരിയായ ടെസ്റ്റ് ടീം. എന്നാലിപ്പോൾ ടീമിൽ ഭൂരിഭാഗവും പുതുമുഖങ്ങളാണ്. രവീന്ദ്ര ജഡേജ, കെ.എൽ. രാഹുൽ, ജസ്പ്രീത് ബുംറ എന്നിവരൊഴികെ മറ്റ് ആരും 50 ടെസ്റ്റ് മത്സരങ്ങൾ പോലും പൂർത്തിയാക്കിയിട്ടില്ല. റെഡ് ബോൾ ക്രിക്കറ്റിൽ അതിജീവിക്കണമെങ്കിൽ നിശ്ചയദാർഢ്യവും ശക്തമായ മനക്കരുത്തും വേണം. എന്നാൽ നിലവിലെ യുവതാരങ്ങൾ ഇക്കാര്യത്തിൽ ഏറെ പിന്നിലാണെന്നും അജിങ്ക്യ രഹാനെ പറഞ്ഞു.

ഗൗതം ഗംഭീർ പരിശീലകനായ ശേഷം വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇന്ത്യ മികച്ച നേട്ടങ്ങൾ കൊയ്തെങ്കിലും റെഡ് ബോൾ ക്രിക്കറ്റിൽ തുടർച്ചയായ തിരിച്ചടികളാണ് നേരിടുന്നത്. ഉടൻ ആരംഭിക്കാനിരിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി രഹാനെ നടത്തുന്ന ഈ നിരീക്ഷണങ്ങൾ ടീം മാനേജ്‌മെന്‍റിനുള്ള വ്യക്തമായ മുന്നറിയിപ്പ് കൂടിയാണ്. ഇന്ത്യക്കായി 85 ടെസ്റ്റുകളിൽ പാഡണിഞ്ഞ രഹാനെ 12 സെഞ്ചുറിയും 26 അർധസെഞ്ചുറിയുമടക്കം 5,077 റൺസ് നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയൻ മണ്ണിൽ ഇന്ത്യ ചരിത്രപരമായ ടെസ്റ്റ് പരമ്പര വിജയിച്ചപ്പോൾ ടീമിനെ വിജയത്തിലേക്ക് നയിച്ചതും രഹാനെയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശ്രീലങ്കയുടെ സ്പിന്‍ കെണി മറികടക്കാൻ തയ്യാറെടുപ്പ് ശക്തമാക്കി ടീം ഇന്ത്യ; 4 യുവ സ്പിന്നർമാർ കൂടി ടീമിനൊപ്പം ചേരും
പ്രീതി സിന്‍റയുമായി പ്രണയത്തിലായിരുന്നോ?; വർഷങ്ങൾ നീണ്ട ഗോസിപ്പുകളിൽ ഒടുവിൽ മൗനം വെടിഞ്ഞ് ബ്രെറ്റ് ലീ