19 പന്തുകളില്‍ 37 റണ്‍സടിച്ചാണ്‌ സ്‌മൃതി മടങ്ങിയത്‌. അന്താരാഷ്ട്ര ടി20യില്‍ അപ്പോള്‍ സ്‌മൃതിയുടെ റണ്‍വേട്ട 4,788 റണ്‍സ്‌. ന്യൂസിലാന്‍ഡിന്റെ സുസീ ബാറ്റ്‌സിന്റെ റെക്കോര്‍ഡാണ്‌ പഴങ്കഥയായത്‌. 4758 റണ്‍സാണ്‌ സുസി ബാറ്റ്‌സ്‌ നേടിയത്‌.

നഗോയ: ഏഷ്യന്‍ ഗെയിംസ്‌ വനിതാ ക്രിക്കറ്റ്‌ സെമിഫൈനലില്‍ ബംഗ്ലാദേശിനെതിരെ അതിവേഗം റണ്‍സടിച്ച്‌ കൂട്ടിയ സ്‌മൃതി മന്ദാന ഒരു ലോകറെക്കോര്‍ഡും ഒരു ഇന്ത്യന്‍ റെക്കോര്‍ഡും സ്വന്തമാക്കി.ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യക്ക്‌ വേണ്ടി സ്‌മൃതി മന്ദാന 37 റണ്‍സെടുത്ത്‌ പുറത്താകുമ്പോള്‍, ടി20 അന്താരാഷ്ട്ര ക്രിക്കറ്റിലെ എക്കാലത്തേയും ടോപ്‌ സ്‌കോറര്‍ സ്ഥാനം സ്വന്തമാക്കിയിരുന്നു.

19 പന്തുകളില്‍ 37 റണ്‍സടിച്ചാണ്‌ സ്‌മൃതി മടങ്ങിയത്‌. അന്താരാഷ്ട്ര ടി20യില്‍ അപ്പോള്‍ സ്‌മൃതിയുടെ റണ്‍വേട്ട 4,788 റണ്‍സ്‌. ന്യൂസിലാന്‍ഡിന്റെ സുസീ ബാറ്റ്‌സിന്റെ റെക്കോര്‍ഡാണ്‌ പഴങ്കഥയായത്‌. 4758 റണ്‍സാണ്‌ സുസി ബാറ്റ്‌സ്‌ നേടിയത്‌. ഇന്ത്യയുടെ ക്യാപ്‌റ്റന്‍ ഹര്‍മന്‍പ്രീത്‌ കൗര്‍ 4287 റണ്‍സുമായി ടേബിളില്‍ മൂന്നാം സ്ഥാനത്തുണ്ട്‌.ട്വ20 ക്രിക്കറ്റില്‍ 100 സിക്‌സറുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം എന്ന റെക്കോര്‍ഡും ഏഷ്യന്‍ ഗെയിംസ്‌ സെമി മത്സരത്തില്‍ സ്‌മൃതി മന്ദാന സ്വന്തമാക്കി. മത്സരത്തില്‍ രണ്ട്‌ സിക്‌സറുകളാണ്‌ താരം നേടിയത്‌. നാല്‌ ഫോറുകളും ഉള്‍പ്പെടുന്ന മന്ദാനയുടെ ഇന്നിംഗ്‌സ്‌ ഇന്ത്യക്ക്‌ മികച്ച തുടക്കം നല്‍കി.

ഓപണര്‍ ഷഫാലി വര്‍മ പുറത്താകാതെ നേടിയ സെഞ്ച്വറി (49 പന്തുകളില്‍ 100) ഇന്ത്യക്ക്‌ മികച്ച സ്‌കോറൊരുക്കി. 20 ഓവറില്‍ നാല്‌ വിക്കറ്റിന്‌ 195 റണ്‍സാണ്‌ ഇന്ത്യ നേടിയത്‌. മൂന്ന്‌ ഫോറും ഒമ്പത്‌ സിക്‌സറുകളും ഉള്‍പ്പെടുന്ന തകര്‍പ്പന്‍ ഇന്നിംഗ്‌സായിരുന്നു ഷഫാലിയുടേത്‌. ക്യാപ്‌റ്റന്‍ ഹര്‍മന്‍പ്രീത്‌ കൗര്‍ 40 റണ്‍സുമായി തിളങ്ങി.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK