പ്രീതി സിന്‍റയുമായി പ്രണയത്തിലായിരുന്നോ?; വർഷങ്ങൾ നീണ്ട ഗോസിപ്പുകളിൽ ഒടുവിൽ മൗനം വെടിഞ്ഞ് ബ്രെറ്റ് ലീ

Published : Aug 05, 2026, 01:27 PM IST
Preity Zinta Brett Lee

Synopsis

2008-ൽ പഞ്ചാബ് ടീമിനായി കളിക്കാൻ എത്തിയതോടെയാണ് ബ്രെറ്റ് ലീയും പ്രീതിയും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചു തുടങ്ങിയത്. 2010-ൽ തന്നെ പ്രീതി സിന്‍റ ഈ വാർത്തകൾ തള്ളിക്കളഞ്ഞിരുന്നെങ്കിലും ബ്രെറ്റ് ലീ വിഷയത്തിൽ പ്രതികരിച്ചിരുന്നില്ല.

മുംബൈ: ഐ.പി.എല്ലിന്‍റെ ആദ്യ സീസണ്‍ മുതൽ ആരാധകർ ചര്‍ച്ച ചെയ്യുന്ന ഗോസിപ്പുകളിൽ ഒടുവിൽ മൗനം വെടിഞ്ഞ് മുൻ ഓസ്‌ട്രേലിയൻ പേസ് ഇതിഹാസം ബ്രെറ്റ് ലീ. ബോളിവുഡ് നടിയും പഞ്ചാബ് കിംഗ്സ് (പഴയ കിംഗ്സ് ഇലവൻ പഞ്ചാബ്) ഉടമയുമായ പ്രീതി സിന്‍റയുമായി പ്രണയത്തിലായിരുന്നുവെന്ന അഭ്യൂഹങ്ങള്‍ ബ്രെറ്റ് ലീ തള്ളിക്കളഞ്ഞു. അന്നും ഇന്നും തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നും ഒരു ബോളിവുഡ് നടിയുമായും താൻ ഡേറ്റിംഗിൽ ഏർപ്പെട്ടിട്ടില്ലെന്നും ബ്രെറ്റ് ലീ പറഞ്ഞു.

ഇതൊരു തെറ്റായ വാർത്തയാണ്. ഞാൻ ഒരിക്കലും ഒരു ബോളിവുഡ് നടിയുമായി പ്രണയത്തിലായിരുന്നില്ല. പ്രീതിയും ഞാനും അന്നും ഇന്നും അടുത്ത സുഹൃത്തുക്കളാണ്. അന്നവർ പഞ്ചാബ് ടീമിന്‍റെ ബോസായിരുന്നു. അവിശ്വസനീയമാംവിധം ബുദ്ധിമതിയായ ഒരു സ്ത്രീയാണവർ. എനിക്ക് അവരോട് വലിയ ബഹുമാനമുണ്ട്- ബോംബെ ടൈംസിന് നൽകിയ അഭിമുഖത്തിൽ ബ്രെറ്റ് ലീ പറഞ്ഞു.

സത്യമെന്താണെന്ന് തനിക്ക് കൃത്യമായി അറിയാമായിരുന്നതിനാൽ ഇത്തരം വ്യാജ വാർത്തകൾ തന്നെ മാനസികമായി ബാധിച്ചിട്ടില്ലെന്നും ആളുകൾക്ക് എന്ത് വേണമെങ്കിലും ഊഹിക്കാമെന്നും ലീ വ്യക്തമാക്കി. 2008-ൽ പഞ്ചാബ് ടീമിനായി കളിക്കാൻ എത്തിയതോടെയാണ് ബ്രെറ്റ് ലീയും പ്രീതിയും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചു തുടങ്ങിയത്. 2010-ൽ തന്നെ പ്രീതി സിന്‍റ ഈ വാർത്തകൾ തള്ളിക്കളഞ്ഞിരുന്നെങ്കിലും ബ്രെറ്റ് ലീ വിഷയത്തിൽ പ്രതികരിച്ചിരുന്നില്ല. നിലവിൽ കുടുംബത്തോടൊപ്പം കഴിയുന്ന ലീ കമന്‍റേറ്ററായും ലീഗ് ക്രിക്കറ്റുകളിലും സജീവമാണ്. സണ്ണി ഡിയോളിനൊപ്പം അഭിനയിക്കുന്ന 'ബട്‌വാര 1947' എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ് പ്രീതി സിന്‍റ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

റണ്ണൗട്ട് നഷ്ടമാക്കി, കലിപ്പിൽ കാൽ കൊണ്ട് തട്ടിയ പന്ത് വീണത് സ്റ്റംപിൽ, ഡിപിഎല്ലിൽ വിചിത്ര റണ്ണൗട്ടിനൊടുവിൽ സൂപ്പർ ഓവർ
യൂണിവേഴ്സ് ബോസിന്‍റെ' ബിഗ് അനൗൺസ്മെന്‍റ്, കൊച്ചി ബ്ലൂ ടൈഗേഴ്സ് നായകനെ പ്രഖ്യാപിച്ച് ക്രിസ് ഗെയ്ൽ; സാലി സാംസൺ ക്യാപ്റ്റൻ