
മുംബൈ:ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസ് നായകായ ഹാര്‍ദ്ദിക് പാണ്ഡ്യയെയും സഹോദരന്‍ ക്രുനാല്‍ പാണ്ഡ്യയെയും കണ്ടെത്തിയ കഥ പറഞ്ഞ് മുംബൈ ഇന്ത്യൻസ് ടീം ഉടമ നിത അംബാനി. പുതിയ പ്രതിഭകളെ കണ്ടെത്താനും അവരെ വളര്‍ത്തിയെടുക്കാനും മുംബൈ ഇന്ത്യൻസ് എക്കാലത്തും പുറത്തെടുക്കുന്ന മികവിനെക്കുറിച്ച് പറയുമ്പോഴായിരുന്നു ഹാര്‍ദ്ദിക്കിനെയും ക്രുനാലിനെയും കണ്ടെത്തിയ കഥ പറഞ്ഞത്.
പുതിയ പ്രതിഭകളെ കണ്ടെത്താനും അവരെ ഐപിഎല്‍ ടീമിലെടുക്കാനുമായി താനും തന്‍റെ ടീമും രഞ്ജി ട്രോഫിയിലെ ഒരു മത്സരം പോലും വിടാതെ കാണാറുണ്ടെന്ന് നിത അംബാനി ബോസ്റ്റണില്‍ പറഞ്ഞു. അങ്ങനെ ഒരിക്കല്‍ തന്‍റെ ടീമിലുള്ളവരാണ് രണ്ട് മെലിഞ്ഞു നീണ്ട പയ്യന്‍മാരെ എനിക്ക് മുമ്പില്‍ കൊണ്ടുവന്നത്. പണമില്ലാത്തതിനാല്‍ മൂന്ന് വര്‍ഷമായി മാഗി മാത്രം കഴിച്ചായിരുന്നു അവരുടെ ജീവിതതമെന്ന് അവരെന്നോട് പറഞ്ഞു. എന്നാല്‍ അവരോട് കൂടുതല്‍ സംസാരിച്ചപ്പോള്‍ അവരുടെ കണ്ണുകളില്‍ കളിയോടുള്ള അടങ്ങാത്ത അഭിനിവേശവും വിജയിക്കാനുള്ള ത്വരയും ഞാന്‍ കണ്ടു.
എനിക്ക് പിആര്‍ ടീമില്ല, എന്‍റെ ഒരേയൊരു പിആര്‍ എന്‍റെ കളിയാണ്', തുറന്നു പറഞ്ഞ് അജിങ്ക്യാ രഹാനെ
അങ്ങനെയാണ് അവരെ മുംബൈ ടീമിലെടുക്കാന്‍ ഞാന്‍ തീരുമാനിച്ചത്. ഐപിഎല്ലില്‍ എല്ലാ ടീമുകള്‍ക്കും കളിക്കാര്‍ക്കായി നിശ്ചിത തുകയെ ചെലവഴിക്കാനാകു. അതുകൊണ്ട് തന്നെ ലേലത്തില്‍ അധികം തുക മുടക്കാതെ എങ്ങനെ പ്രതിഭകളെ കണ്ടെത്താമെന്നതാണ് ഞങ്ങളുടെ ആലോചന. ഹാര്‍ദ്ദിക് പാണ്ഡ്യയെ 10 ലക്ഷം രൂപക്കാണ് ഞങ്ങള്‍ അന്ന് ടീമിലെടുത്തത്. ഇന്നവന്‍ മുംബൈയുടെ അഭിമാനമായ നായകനാണെന്നും നിത അംബാനി വ്യക്തമാക്കി.
അടുത്തവര്‍ഷം ഞങ്ങളുടെ സ്കൗട്ട് ടീം മറ്റൊരു ബൗളറെ എന്‍റെ മുന്നിലെത്തിച്ചു. അവനെ കണ്ടപ്പോള്‍ തന്നെ അവനുവേണ്ടി അവന്‍റെ പന്തുകളായിരിക്കും സംസാരിക്കുകയെന്ന് എനിക്ക് തോന്നി. അവനാണ് ജസ്പ്രീത് ബുമ്ര, പിന്നീട് നടന്നതെല്ലാം ചരിത്രമാണ്. കഴിഞ്ഞ വര്‍ഷം അതുപോലെ ഞങ്ങളുടെ ടീം കണ്ടെത്തി കളിക്കാരനാണ് തിലക് വര്‍മ. ഇന്നവന്‍ മംബൈയുടെയും ഇന്ത്യയുടെയും അഭിമാനമാണ്. ഇതുകൊണ്ടൊക്കെയാണ് മുംബൈ ഇന്ത്യൻസിനെ ഇന്ത്യയുടെ ക്രിക്കറ്റ് നേഴ്സറി എന്ന് വിശേഷിപ്പിക്കുന്നതെന്നും നിത അംബാനി പറഞ്ഞു. ഇത്തവണ ഐപിഎല്ലില്‍ മാര്‍ച്ച് 23ന് ചെന്നൈയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ആണ് മുംബൈയുടെ ആദ്യ മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!