ആലപ്പി റിപ്പിള്‍സിനെ എറിഞ്ഞിട്ട് സിബിന്‍ ഗിരീഷ്; തൃശൂര്‍ ടൈറ്റന്‍സിന് 129 റണ്‍സ് വിജയക്ഷ്യം

Published : Sep 01, 2025, 05:23 PM IST
Sibin Gireesh Allappey Ripples

Synopsis

കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിനെതിരെ തൃശൂര്‍ ടൈറ്റന്‍സിന് 129 റണ്‍സ് വിജയലക്ഷ്യം.

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിനെതിരായ മത്സരത്തില്‍ തൃശൂര്‍ ടൈറ്റന്‍സിന് 129 റണ്‍സ് വിജയലക്ഷ്യം. കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ റിപ്പള്‍സിനെ നാല് വിക്കറ്റ് നേടിയ സിബിന്‍ ഗിരീഷാണ് തകര്‍ത്തത്. വിനോദ് കുമാറിന് രണ്ട് വിക്കറ്റുണ്ട്. 49 റണ്‍സ് നേടിയ ടി കെ അക്ഷയാണ് ടോപ് സ്‌കോറര്‍. ഷോണ്‍ റോജറുടെ കീഴിലാണ് തൃശൂര്‍ ഇന്നിറങ്ങിയത്. സിജോമോന്‍ ജോസഫ് നായക സ്ഥാനത്ത് മാറിയതോടെയാണ് ഷോണ്‍ ക്യാപ്റ്റനായത്.

പവര്‍ പ്ലേയ്ക്കിടെ റിപ്പിള്‍സിന് മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു. ആദ്യ പന്തില്‍ തന്നെ അസറുദ്ദീന്‍ (0) മടങ്ങി. അഭിഷേക് നായര്‍ (22), ജലജ് സക്‌സേന (1) എന്നിവര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. മുഹമ്മദ് കൈഫ് (4) കൂടി മടങ്ങിയതോടെ നാലിന് 36 എന്ന നിലയിലായി റിപ്പിള്‍സ്. പിന്നീട് ശ്രീരൂപൂം (24) - അക്ഷയും 26 റണ്‍സ് കൂട്ടിചേര്‍ത്തു. ശ്രീരൂപ് മടങ്ങിയെങ്കിലും അക്ഷയ് ഒരറ്റത്ത് നിന്നതാണ് റിപ്പിള്‍സിന്റെ തകര്‍ച്ച ഒഴിവാക്കിയത്. അരുണ്‍ കെ എ (13), മുഹമ്മദ് ഇനാന്‍ (7), മുഹമ്മദ് നസില്‍ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

തൃശൂര്‍ ടൈറ്റന്‍സ്: ആനന്ദ് കൃഷ്ണന്‍, അഹമ്മദ് ഇമ്രാന്‍, ഷോണ്‍ റോജര്‍ (ക്യാപ്റ്റന്‍), അക്ഷയ് മനോഹര്‍, അര്‍ജുന്‍ എ.കെ (വിക്കറ്റ് കീപ്പര്‍), അജിനാസ് കെ, സിബിന്‍ ഗിരീഷ്, ആനന്ദ് ജോസഫ്, ആദിത്യ വിനോദ്, മുഹമ്മദ് ഇസ്ഹാക്ക്, വിനോദ് കുമാര്‍ സി.വി.

ആലപ്പി റിപ്പിള്‍സ്: മുഹമ്മദ് അസ്ഹറുദ്ദീന്‍ (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), ജലജ് സക്സേന, അഭിഷേക് പി നായര്‍, അക്ഷയ് ടികെ, മുഹമ്മദ് ഈനാന്‍, മുഹമ്മദ് കൈഫ്, അരുണ്‍ കെഎ, ശ്രീരൂപ് എംപി, മുഹമ്മദ് നാസില്‍, ശ്രീഹരി എസ് നായര്‍, രാഹുല്‍ ചന്ദ്രന്‍.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പണം കൂടുതല്‍ കൊല്‍ക്കത്തയ്ക്ക്, സഞ്ജുവിനൊപ്പം ആരോക്കെ? ഐപിഎല്‍ താരലേലത്തിന് ഒരുങ്ങി അബുദാബി
ഐപിഎല്‍ ലേലത്തിന് നിമിഷങ്ങള്‍ മാത്രം ബാക്കി, വെടിക്കെട്ട് ഇന്നിംഗ്‌സുമായി വെങ്കടേഷ് അയ്യര്‍