ചൈനാമാന്‍ സ്പിന്നറായ മലയാളി താരം വിഘ്നേഷ് പുത്തൂരിനെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. അടിസ്ഥാന വിലയായ 30 ലക്ഷം രൂപക്കാണ് വിഘ്നേഷിനെ രാജസ്ഥാന്‍ സ്വന്തമാക്കിയത്. വിഘ്നേഷിനായി മുന്‍ ടീമായ മുംബൈ ഇന്ത്യൻസ് അടക്കം ആരും രംഗത്തുവന്നില്ല.
- Home
- Sports
- Cricket
- കോടികള്‍ മറിഞ്ഞ ലേലത്തിനൊടുവില്‍ കാമറൂണ്‍ ഗ്രീന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍; പൃഥ്വി ഷായെ ആര്‍ക്കും വേണ്ട
കോടികള്‍ മറിഞ്ഞ ലേലത്തിനൊടുവില്‍ കാമറൂണ്‍ ഗ്രീന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍; പൃഥ്വി ഷായെ ആര്‍ക്കും വേണ്ട

ഐപിഎല്‍ താരലേലത്തിന് അബുദാബി ഒരുങ്ങി. ഇന്ന് 2.30 മുതലാണ് മിനി ലേലം ആരംഭിക്കുക. അതിനിടെ അടുത്ത ഐപിഎല്‍ മത്സരങ്ങളുടെ സാധ്യതാ തീയതികളും പുറത്തുവന്നു. റിപ്പോര്‍ട്ട് പ്രകാരം മാര്‍ച്ച് 26ന് ആകും പുതിയ ഐപിഎല്‍ സീസണ് ആരംഭിക്കുക. മേയ് 31നാണ് ഫൈനല്‍. ഫൈനലിന് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം വേദിയായേക്കും.
IPL Mini Auction 2026വിഘ്നേഷ് പുത്തൂര്‍ രാജസ്ഥാനില്‍
IPL Mini Auction 2026ലേലത്തില്‍ ഞെട്ടിച്ച് പ്രശാന്ത് വീര്‍
ഐപിഎൽ താരലേലത്തില്‍ ഞെട്ടിച്ച് യുവതാരം പ്രശാന്ത് വീര്‍. അൺക്യാപ്ഡ് താരങ്ങളുടെ ലേലത്തില്‍ 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന പ്രശാന്ത് വീറിനെ വാശിയേറിയ ലേലം വിളിക്കൊടുവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് 14.20 കോടി മുടക്കി സ്വന്തമാക്കി. സണ്‍റൈസേഴ്സ് ഹൈദരാബാദും പ്രശാന്തിനായി വാശിയോടെ രംഗത്തെത്തിയിരുന്നു.
IPL Mini Auction 2026ജമ്മു കശ്മീര്‍ പേസര്‍ക്ക് റെക്കോര്‍ഡ് തുക
ജമ്മു കശ്മീര്‍ പേസര്‍ അക്വിബ് ദറിന് ഐപിഎൽ മിനി താരലേലത്തില്‍ റെക്കോര്‍ഡ് തുക. വാശിയേറിയ ലേലം വിളിക്കൊടുവില്‍ 8.40 കോടി രൂപക്ക് ഡല്‍ഹി ക്യാഹി ക്യാപിറ്റല്‍സാണ് അക്വിബ് ദറിനെ സ്വന്തമാക്കിയത്. സണ്‍റൈസേഴ്സ് ഹൈദരാബാദും അക്വിബിനായി രംഗത്തുണ്ടായിരുന്നു.
IPL Mini Auction 2026രവി ബിഷ്ണോയിയെ സ്വന്തമാക്കി രാജസ്ഥാന്‍
ഐപിഎല്‍ മിനി താരലേലത്തില്‍ സ്പിന്നര്‍ രവി ബിഷ്ണോയിയെ 7.20 കോടിക്ക് സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്.
IPL Mini Auction 2026പതിരാനക്കും റെക്കോര്‍ഡ് തുക
ചെന്നൈ സൂപ്പര്‍ കിംഗ്സ് കൈവിട്ട മതീഷ പതിരാനക്കും ഐപിഎൽ മിനി താരലേലത്തില്‍ റെക്കോര്‍ഡ് തുക. ഡല്‍ഹിയും ലക്നൗവും തമ്മിലുള്ള വാശിയേറിയ ലേലത്തിനൊടുവില്‍ അവസാന നിമിഷം രംഗത്തെത്തിയ കൊല്‍ക്കത്ത 18 കോടിക്ക് ലങ്കന്‍ പേസറെ ടീമിലെത്തിച്ചു.
IPL Mini Auction 2026മാറ്റ് ഹെന്‍റിക്കും ആകാശ്ദീപിനും ആവശ്യക്കാരില്ല
ന്യൂസിലന്‍ഡ് പേസര്‍മാരായ മാറ്റ് ഹെന്‍റിക്കും ഇന്ത്യൻ പേസര്‍ ആകാശ് ദീപിനും ലേലത്തില്‍ ആവശ്യക്കാരില്ല.
IPL Mini Auction 2026വെങ്കടേഷ് അയ്യര്‍ ആര്‍സിബിയില്‍
കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി കളിച്ച വെങ്കടേഷ് അയ്യര്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗളൂരിന് വേണ്ടി കളിക്കും. ഗുജറാത്ത് ടൈറ്റന്‍സിന് താല്‍പര്യമുണ്ടായിരുന്നെങ്കിലും പിന്മാറേണ്ടി വന്നു. രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 7.00 കോടിക്കാണ് അര്‍സിബി സ്വന്തമാക്കിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രംഗത്ത് വന്നെങ്കിലും ആര്‍സിബിക്ക് മുന്നില്‍ മുട്ടുമടക്കേണ്ട വന്നു.
IPL Mini Auction 2026കാമറൂണ്‍ ഗ്രീനിന് 25.20 കോടി
ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ വരും സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ കളിക്കും. രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 25.20 കോടിക്കാണ് കൊല്‍ക്കത്ത ടീമിലെത്തിച്ചത്. രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും താരത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും പിന്മാറേണ്ടി വന്നു. 13.60 കോടിയിലാണ് രാജസ്ഥാന്‍ പിന്മാറിയത്. പിന്നീട് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താല്‍പര്യം കാണിച്ചു. എന്നാല്‍ തുക ഉയര്‍ന്നപ്പോള്‍ ചെന്നൈ പിന്മാറി.
IPL Mini Auction 2026പൃഥ്വി ഷാ അണ്‍സോള്‍ഡ്
ഇന്ത്യന്‍ താരം പൃഥ്വി ഷായെ ആദ്യ ഘട്ടത്തില്‍ സ്വന്തമാകകാന്‍ ആരും തയ്യാരായില്ല. 75 ലക്ഷമായിരുന്നു അദ്ദേഹത്തിന്റെ അടിസ്ഥാന വില. ന്യൂസിലന്‍ഡ് താരം ഡെവോണ്‍ കോണ്‍വെയും അണ്‍സോള്‍ഡായി.
IPL Mini Auction 2026ഡേവിഡ് മില്ലര്‍ ഡല്‍ഹിയില്‍
ദക്ഷിണാഫ്രിക്കന്‍ വെറ്ററന്‍ താരം ഡേവിഡ് മില്ലര്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍. അടിസ്ഥാന തുകയായ രണ്ട് കോടിക്കാണ് മില്ലറെ ടീമിലെത്തിച്ചത്.
IPL Mini Auction 2026ആസിഫിന് ഉയര്‍ന്ന അടിസ്ഥാന വില
കെ എം ആസിഫാണ് ഉയര്‍ന്ന അടിസ്ഥാന വിലയുള്ള മലയാളിതാരം. 40 ലക്ഷം രൂപയാണ് ആസിഫിന്റെ അടിസ്ഥാന വില. കേരളത്തിന്റെ സീനിയര്‍ ടീമില്‍ കളിച്ചിട്ടില്ലാത്ത ജിക്കു കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ നെറ്റ്‌സ് ബൗളറായിരുന്നു. വിഘ്‌നേഷ് പുത്തൂര്‍ കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്നു.
IPL Mini Auction 2026പ്രതീക്ഷയോടെ കേരള താരങ്ങള്‍
ഐപിഎല്‍ താരലേലത്തില്‍ പ്രതീക്ഷയോടെ പതിനൊന്ന് കേരള താരങ്ങള്‍. കെ എം ആസിഫ്, രോഹന്‍ കുന്നുമ്മല്‍, സല്‍മാന്‍ നിസാര്‍, അഹമ്മദ് ഇമ്രാന്‍, ഏദന്‍ ആപ്പിള്‍ ടോം, വിഘ്നേഷ് പുത്തൂര്‍, ശ്രീഹരി നായര്‍, അബ്ദുല്‍ ബാസിത്, അഖില്‍ സ്‌കറിയ, മുഹമ്മദ് ഷറഫുദ്ദീന്‍, ജിക്കു ബ്രൈറ്റ് എന്നിവരാണ് ലേലപ്പട്ടികയിലുളള താരങ്ങള്‍.
IPL Mini Auction 2026രാജസ്ഥാന്‍ റോയല്‍സ്
രാജസ്ഥാന്‍ റോയല്‍സിന് താരലേലത്തില്‍ ബാക്കിയുള്ളത് 16.05 കോടി രൂപ. ഒരുവിദേശ താരം ഉള്‍പ്പടെ ഒന്‍പത് താരങ്ങളെ സ്വന്തമാക്കാം. ബിഷ്‌ണോയ്, ചാഹര്‍, വിഘ്‌നേഷ്, സല്‍മാന്‍ നിസാര്‍ തുടങ്ങിയരെ കൊണ്ടുവരാന്‍ ശ്രമിക്കും.
IPL Mini Auction 2026പഞ്ചാബ് കിംഗ്‌സ്
പഞ്ചാബ് കിംഗ്‌സിന് ലേലത്തില്‍ ബാക്കിയുള്ളത് 11.50 കോടി രൂപ. രണ്ട് വിദേശ താരങ്ങള്‍ ഉള്‍പ്പടെ നാല് താരങ്ങളെ സ്വന്തമാക്കാം. ഷായ് ഹോപ്പ്, ബെയര്‍സ്‌റ്റോ, മാറ്റ് ഹെന്റി, രാഹുല്‍ ചാഹര്‍, വിഘ്‌നേഷ് പുത്തൂര്‍ എന്നിവരെ കൊണ്ടുവരാന്‍ ശ്രമിക്കും.
IPL Mini Auction 2026ഗുജറാത്ത് ടൈറ്റന്‍സ്
ഗുജറാത്ത് ടൈറ്റന്‍സിന് താരലേലത്തില്‍ ബാക്കിയുള്ളത് 12.90 കോടി രൂപ. നാല് വിദേശികള്‍ ഉള്‍പ്പെട അഞ്ച് താരങ്ങളെ സ്വന്തമാക്കാം. ഡേവിഡ് മില്ലര്‍, ലിയാം ലിവിംഗ്‌സ്റ്റണ്‍, മെന്‍ഡിസ്, ബെയര്‍സ്‌റ്റോ, ആഡം മില്‍നെ, ജേക്കബ് ഡഫി എന്നിവരെ ടീമിലെത്തിക്കാന്‍ ശ്രമിക്കും.
IPL Mini Auction 2026സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് താരലേലത്തില്‍ ബാക്കിയുള്ളത് 25.50 കോടി രൂപ. രണ്ട് വിദേശികള്‍ ഉള്‍പ്പടെ പത്ത് താരങ്ങളെ സ്വന്തമാക്കാം. രണ്ട് വിദേശികള്‍ ഉള്‍പ്പടെ പത്ത് താരങ്ങളെ സ്വന്തമാക്കാം. അക്വിബ് നബി, ആകാശ് ദീപ്, അശോക് ശര്‍മ, മഹിപാല്‍ ലോംറോര്‍, കാര്‍ത്തിക് ശര്‍മ എന്നിവരാണ് ഹൈദരബാദിന്റെ ലക്ഷ്യം.
IPL Mini Auction 2026ഡല്‍ഹി ക്യാപിറ്റല്‍സ്
ഡല്‍ഹി ക്യാപിറ്റല്‍സിന് താരലേലത്തില്‍ ബാക്കിയുള്ളത് 21.80 കോടി രൂപ. അഞ്ച് വിദേശികള്‍ ഉള്‍പ്പെട എട്ട് താരങ്ങളെ സ്വന്തമാക്കാം. ക്വിന്റണ്‍ ഡി കോക്ക്, പതും നിസ്സങ്ക, പതിരാന, ബെയര്‍സ്റ്റോ, മുസതഫിസുര്‍ എന്നിവരെ ലക്ഷ്യമിടും.
IPL Mini Auction 2026ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്
ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് താരലേലത്തില്‍ ബാക്കിയുള്ളത് 22.95 കോടി രൂപ. നാല് വിദേശികള്‍ ഉള്‍പ്പടെ ആറ് താരങ്ങളെ ലേലത്തില്‍ സ്വന്തമാക്കാം. ഹോള്‍ഡര്‍, സല്‍മാന്‍ നിസാര്‍, അല്‍സാരി ജോസഫ്, വിയാല്‍ മള്‍ഡര്‍ തുടങ്ങിയ താരങ്ങളിലാണ് ലക്‌നൗവിന്റെ കണ്ണ്.
IPL Mini Auction 2026മുംബൈ ഇന്ത്യന്‍സ്
ഏറ്റവും പണം കുറവുള്ളത് മുംബൈ ഇന്ത്യന്‍സിനാണ്. ബാക്കിയുള്ളത് 2.75 കോടി രൂപ. ഒരു വിദേശി ഉള്‍പ്പടെ അഞ്ച് താരങ്ങളെ സ്വന്താമാക്കാം. ജോണി ബെയര്‍സ്‌റ്റോ, കുശാല്‍ മെന്‍ഡിസ്, ജാമി സ്മിത്ത്, ടീം സീഫെര്‍ട്ട് തുടങ്ങിയവരെ മുംബൈ ലക്ഷ്യമിടും.
IPL Mini Auction 2026റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂര്‍
ആര്‍സിബിക്ക് താരലേലത്തില്‍ ബാക്കിയുള്ളത് 16.40 കോടി. രണ്ട് വിദേശികള്‍ ഉള്‍പ്പടെ എട്ട് താരങ്ങളെ ടീമിലെത്തിക്കാം. ലുംഗി എന്‍ഗിഡി, അല്‍സാരി ജോസഫ്, ടസ്‌കിന്‍ അഹമ്മദ്, സ്‌പെന്‍സര്‍ ജോണ്‍സണ്‍, സര്‍ഫറാസ്, ദീപക് ഹൂഡ എന്നിവരെ ആര്‍സിബി ലക്ഷ്യമിടും.