Chris Gayle | വീണ്ടും ട്വിസ്റ്റ്? വിരമിക്കലില്‍ നിര്‍ണായക സൂചനയുമായി ക്രിസ് ഗെയ്‌ല്‍

Published : Nov 19, 2021, 02:47 PM ISTUpdated : Nov 19, 2021, 02:52 PM IST
Chris Gayle | വീണ്ടും ട്വിസ്റ്റ്? വിരമിക്കലില്‍ നിര്‍ണായക സൂചനയുമായി ക്രിസ് ഗെയ്‌ല്‍

Synopsis

വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല, ജമൈക്കയില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ വിടവാങ്ങല്‍ മത്സരം കളിക്കണം എന്ന് ക്രിസ് ഗെയ്ല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു

ജമൈക്ക: ടി20 ലോകകപ്പില്‍(T20 World Cup 2021) നാണംകെട്ട് വെസ്റ്റ് ഇന്‍ഡീസ്(West Indies) പുറത്തായതോടെ ഇതിഹാസ താരം ക്രിസ് ഗെയ്‌ല്‍(Chris Gayle) വിരമിക്കും എന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ലോകകപ്പിലെ അവസാന ഇന്നിംഗ്‌സിന് ശേഷം ഗെയ്‌ലിന് സഹതാരങ്ങള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയതോടെ വിരമിക്കല്‍ ചര്‍ച്ച ചൂടുപിടിച്ചു. എന്നാല്‍ വിരമിക്കാനായില്ല എന്ന സൂചന നല്‍കുകയാണ് ഇപ്പോള്‍ നാല്‍പ്പത്തിരണ്ടുകാരനായ യൂണിവേഴ്‌സ് ബോസ്(Universe Boss). ട്വിറ്ററിലാണ് ഗെയ്‌ലിന്‍റെ പ്രതികരണം. 

ലോകകപ്പില്‍ നാടകീയ രംഗങ്ങള്‍ 

ടി20 ലോകകപ്പില്‍ വിന്‍ഡീസിന്‍റെ അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാനിറങ്ങിയ ഗെയ്‌ലിനെ സഹതാരങ്ങള്‍ എഴുന്നേറ്റുനിന്ന് കയ്യടികളോടെയാണ് മൈതാനത്തേക്ക് ആനയിച്ചത്. പുറത്തായി ഡ്രസിംഗ് റൂമിലേക്ക് മടങ്ങുമ്പോള്‍ ഗെയ്ല്‍ ചിരിച്ചുകൊണ്ട് ബാറ്റുയര്‍ത്തി കാണികളെ അഭിവാദ്യം ചെയ്‌തു. ഡ്രസിംഗ് റൂമിലേക്ക് കയറും മുമ്പ് ഡഗ് ഔട്ടിലിരുന്ന സഹതാരങ്ങളെയെല്ലാം ചിരിച്ചുകൊണ്ട് ആലിംഗനം ചെയ്യുന്ന ഗെയ്‌ലിനെയും കാണാമായിരുന്നു. മത്സര ശേഷം വിരമിക്കുന്ന ഡ്വെയ്‌ന്‍ ബ്രാവോയ്‌ക്കൊപ്പം ഗെയ്‌ലിനും സഹതാരങ്ങള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. 

എന്നാല്‍ താന്‍ ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെന്നും ജമൈക്കയില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ വിടവാങ്ങല്‍ മത്സരം കളിക്കണമെന്നും ക്രിസ് ഗെയ്ല്‍ ഓസീസിനെതിരായ മത്സരത്തിന് ശേഷം വ്യക്തമാക്കിയിരുന്നു. 

ഒരു ലോകകപ്പ് കൂടി കളിക്കണം എന്ന് ആഗ്രഹമുണ്ട്. എന്നാല്‍ അനുവദിക്കുമോ എന്നറിയില്ല. വിസ്‌മയ കരിയറായിരുന്നു. ഞാനിതുവരെ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. സ്വന്തം കാണികള്‍ക്ക് മുന്നില്‍ എനിക്ക് വിടവാങ്ങല്‍ മത്സരം ലഭിക്കും. അതിന് ശേഷമേ എല്ലാവര്‍ക്കും നന്ദി പറയാന്‍ കഴിയൂ എന്നായിരുന്നു ഗെയ്‌ലിന്‍റെ വാക്കുകള്‍. 

AB de Villiers Retires | എബിഡി യുഗത്തിന് വിരാമം; ഐപിഎല്ലില്‍ നിന്നടക്കം വിരമിച്ച് എ ബി ഡിവില്ലിയേഴ്‌സ്

22 വര്‍ഷം നീണ്ട കരിയറില്‍ വിന്‍ഡീസ് കുപ്പായത്തില്‍ 103 ടെസ്റ്റും 301 ഏകദിനവും ഗെയ്‌ല്‍ കളിച്ചു. ടെസ്റ്റില്‍ 15 സെഞ്ചുറികള്‍ സഹിതം 7215 റണ്‍സും ഏകദിനത്തില്‍ 25 സെഞ്ചുറി ഉള്‍പ്പടെ 10480 റണ്‍സും സ്വന്തമാക്കി. ടെസ്റ്റില്‍ 42.19ഉം ഏകദിനത്തില്‍ 37.7ഉം ആണ് ബാറ്റിംഗ് ശരാശരി. 

ടി20യില്‍ വെല്ലാനാളില്ല

ടി20 ക്രിക്കറ്റില്‍ വിന്‍ഡീസിനായി 79 മത്സരങ്ങളില്‍ കളിച്ച ഗെയ്ല്‍ 137.51 സ്ട്രൈക്ക് റേറ്റിലും 27.93 ശരാശരിയിലും 1899 റണ്‍സ് നേടിയിട്ടുണ്ട്. രണ്ട് സെഞ്ചുറിയും 14 അര്‍ധസെഞ്ചുറികളും ഗെയ്ല്‍ സ്വന്തമാക്കി. 19 വിക്കറ്റും ടി20യില്‍ ഗെയ്‌ലിന്‍റെ പേരിലുണ്ട്. 2006ല്‍ ന്യൂസിലന്‍ഡിനെതിരെ ആയിരുന്നു ഗെയ്‌ലിന്‍റെ ടി20 അരങ്ങേറ്റം. 2012ലും 2016ലും ലോകകപ്പ് നേടിയ കരീബിയന്‍ ടീമിലംഗമായി. രാജ്യാന്തര ടി20യില്‍ സെഞ്ചുറി നേടിയ ആദ്യ ബാറ്റര്‍ ഉള്‍പ്പടെ നിരവധി റെക്കോര്‍ഡുകള്‍ പേരിലുണ്ട്. ഐപിഎല്ലില്‍ 142 മത്സരങ്ങളില്‍ 4965 റണ്‍സും ഗെയ്‌ല്‍ അടിച്ചുകൂട്ടി. 

IND vs NZ | റാഞ്ചി ടി20: സാക്ഷാല്‍ കിംഗ് കോലിയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മൂടൽ മഞ്ഞ് ചതിച്ചു, സഞ്ജുവിനെ നിർഭാഗ്യം പിന്തുടരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു
ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും