വിജയ് ഹസാരേ ട്രോഫി: റെയിൽവേസിനെതിരെ കേരളത്തിന് മികച്ച തുടക്കം

By Web TeamFirst Published Feb 24, 2021, 10:07 AM IST
Highlights

ആദ്യ മത്സരങ്ങളില്‍ ഒഡിഷയെയും ഉത്തർ പ്രദേശിനെയും തോൽപിച്ച ആത്മവിശ്വാസത്തിലാണ് കേരളം ഇറങ്ങിയിരിക്കുന്നത്.

ബെംഗളൂരു: വിജയ് ഹസാരേ ട്രോഫി ഏകദിനത്തിൽ റെയിൽവേസിനെതിരെ തുടക്കം ഗംഭീരമാക്കി കേരളം. 16 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്‌ടപ്പെടാതെ 81 റണ്‍സെന്ന ശക്തമായ നിലയിലാണ് കേരളം. 42 പന്തില്‍ 38 റണ്‍സുമായി വിഷ്‌ണു വിനോദും 54 പന്തില്‍ 38 റണ്‍സെടുത്ത് റോബിന്‍ ഉത്തപ്പയുമാണ് ക്രീസില്‍. 

ടോസ് നേടിയ റെയില്‍വേസ് ബൗളിംഗ് തെര‍ഞ്ഞെടുക്കുകയായിരുന്നു. ടൂര്‍ണമെന്‍റില്‍ തുടര്‍ച്ചയായ മൂന്നാം ജയമാണ് കേരളം ലക്ഷ്യമിടുന്നത്. 

ഒഡിഷയെയും ഉത്തർ പ്രദേശിനെയും തോൽപിച്ച ആത്മവിശ്വാസത്തിലാണ് കേരളം ഇറങ്ങിയിരിക്കുന്നത്. രണ്ട് കളിയിലും റോബിൻ ഉത്തപ്പയുടെ ഇന്നിംഗ്സുകൾ നിർണായക പങ്കുവഹിച്ചിരുന്നു. അഞ്ച് വിക്കറ്റ് നേട്ടവുമായി ശ്രീശാന്തും ഫോമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ക്യാപ്റ്റൻ സച്ചിൻ ബേബി, സഞ്ജു സാംസൺ, ജലജ് സക്സേന തുടങ്ങിയവരുടെ പ്രകടനവും കേരള നിരയിൽ നിർണായകമാവും. 

റെയിൽവേസും ആദ്യ രണ്ട് കളിയിലും ജയിച്ചു. എട്ട് പോയിന്റ് വീതമാണെങ്കിലും ഗ്രൂപ്പിൽ റൺ ശരാശരിയിൽ റെയിൽവേസ് ഒന്നും കേരളം രണ്ടും സ്ഥാനങ്ങളിലാണ്.

കേരള പ്ലേയിംഗ് ഇലവന്‍: റോബിന്‍ ഉത്തപ്പ, വിഷ്‌ണു വിനോദ്, സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി, വത്‌സല്‍ ഗോവിന്ദ്, മുഹമ്മദ് അസ്‌ഹറുദ്ദീന്‍, ജലജ് സക്‌സേന, കെ രോജിത്ത്, എം ഡി നിതീഷ്, എസ് ശ്രീശാന്ത്, ബേസില്‍ എന്‍പി
 

click me!