
ബെംഗളൂരു: വിജയ് ഹസാരേ ട്രോഫി ഏകദിനത്തിൽ തുടർച്ചയായ മൂന്നാം ജയത്തിനായി കേരളം ഇന്നിറങ്ങും. രാവിലെ ഒൻപതിന് ബെംഗളൂരുവിൽ തുടങ്ങുന്ന കളിയിൽ റെയിൽവേസാണ് എതിരാളികൾ.
വിജയ് ഹസാരെ ട്രോഫി: സെഞ്ചുറിയുമായി ഉത്തപ്പ, നിരാശപ്പെടുത്തി സഞ്ജു; ഒഡീഷക്കെതിരെ കേരളത്തിന് ജയം
ഒഡിഷയെയും ഉത്തർ പ്രദേശിനെയും തോൽപിച്ച ആത്മവിശ്വാസത്തിലാണ് കേരളം ഇറങ്ങുന്നത്. രണ്ട് കളിയിലും റോബിൻ ഉത്തപ്പയുടെ ഇന്നിംഗ്സുകൾ നിർണായക പങ്കുവഹിച്ചു. അഞ്ച് വിക്കറ്റ് നേട്ടവുമായി ശ്രീശാന്തും ഫോമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ക്യാപ്റ്റൻ സച്ചിൻ ബേബി, സഞ്ജു സാംസൺ, ജലജ് സക്സേന തുടങ്ങിയവരുടെ പ്രകടനവും കേരള നിരയിൽ നിർണായകമാവും.
വിജയ് ഹസാരെ ട്രോഫി: ഉത്തപ്പയും സച്ചിനും തിളങ്ങി, ശ്രീശാന്തിന് അഞ്ച് വിക്കറ്റ്; കേരളത്തിന് രണ്ടാം ജയം
റെയിൽവേസും ആദ്യ രണ്ട് കളിയിലും ജയിച്ചു. എട്ട് പോയിന്റ് വീതമാണെങ്കിലും ഗ്രൂപ്പിൽ റൺ ശരാശരിയിൽ റെയിൽവേസ് ഒന്നും കേരളം രണ്ടും സ്ഥാനങ്ങളിലാണ്.
മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!