വിക്കറ്റിനിടയിലെ ഓട്ടം; അതിവേഗക്കാരെ തെരഞ്ഞെടുത്ത് കോലിയും ഡിവില്ലിയേഴ്സും, ഏറ്റവും മോശം പൂജാരയെന്ന് കോലി

Published : Mar 21, 2023, 06:06 PM IST
വിക്കറ്റിനിടയിലെ ഓട്ടം; അതിവേഗക്കാരെ തെരഞ്ഞെടുത്ത് കോലിയും ഡിവില്ലിയേഴ്സും, ഏറ്റവും മോശം പൂജാരയെന്ന് കോലി

Synopsis

മുന്‍ നായകന്‍ എം എസ് ധോണിയാണ് വിക്കറ്റിനിടയിലെ ഓട്ടത്തില്‍ മുമ്പിലെന്ന് വിരാട് കോലി പറഞ്ഞു.ദക്ഷിണാഫ്രിക്കന്‍ ടീമിലെ സഹതാരവും ആര്‍സിബിയുടെ നായകനുമായ ഫാഫ് ഡൂപ്ലെസിയെ ആണ് ഡിവില്ലിയേഴ്സ് അതിവേഗ ഓട്ടക്കാരനായി തെരഞ്ഞെടുത്തത്.

ബെംഗളൂരു: അതിവേഗം റണ്‍സ് ഓടിയെടുക്കുന്നതില്‍ വിരാട് കോലിയോളം മിടുക്കുള്ള ആരും ഇപ്പോള്‍ ഇന്ത്യന്‍ ടീമിലില്ല. സിംഗിളുകളെ ഡബിളുകളാക്കുന്നതിലും അതിവേഗം സിംഗിളുകള്‍ എടുക്കുന്നതിലും കോലിക്കൊപ്പം നില്‍ക്കാവുന്നത് രവീന്ദ്ര ജഡേജ മാത്രമാണ്. ഐപിഎല്ലിന് മുന്നോടിയായി ആര്‍സിബി പുറത്തുവിട്ട 360 ഷോയില്‍ വിക്കറ്റിനിടയിലെ ഓട്ടത്തിലെ അതിവേഗക്കാരെ തെരഞ്ഞെടുക്കുകയാണ് വിരാട് കോലിയും എ ബി ഡിവില്ലിയേഴ്സും ചേര്‍ന്ന്.

മുന്‍ നായകന്‍ എം എസ് ധോണിയാണ് വിക്കറ്റിനിടയിലെ ഓട്ടത്തില്‍ മുമ്പിലെന്ന് വിരാട് കോലി പറഞ്ഞു.ദക്ഷിണാഫ്രിക്കന്‍ ടീമിലെ സഹതാരവും ആര്‍സിബിയുടെ നായകനുമായ ഫാഫ് ഡൂപ്ലെസിയെ ആണ് ഡിവില്ലിയേഴ്സ് അതിവേഗ ഓട്ടക്കാരനായി തെരഞ്ഞെടുത്തത്. ധോണിക്കും ഡിവില്ലിയേഴ്സിനും ഒപ്പം ബാറ്റ് ചെയ്യുമ്പോള്‍ റണ്‍സിനായി വിളിക്കുകപോലും വേണ്ടെന്നും കോലി പറഞ്ഞു.ഈ ചോദ്യം ഞാന്‍ മുമ്പും നേരിട്ടുണ്ട്. എനിക്കൊപ്പം ബാറ്റ് ചെയ്തവരില്‍ റണ്‍സിനായി ഓടുന്നതില്‍ മുമ്പില്‍ എ ബി ഡിവില്ലിയേഴ്സ് ആണ്. പിന്നൊരാള്‍ ധോണിയാണ്.വേഗത്തിന്‍റെ കാര്യത്തില്‍ ആരാണ് മുമ്പിലെന്ന് എനിക്കറിയില്ല. പക്ഷെ ധോണിയുമായി മികച്ച പരസ്പര ധാരണ ഉളളതിനാല്‍ റണ്‍സിനായി വിളിക്കേണ്ട ആവശ്യം പോലുമില്ല.

ശരിയാവാന്‍ സമയമെടുക്കും! ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡിനെ പിന്തുണച്ച് രവി ശാസ്ത്രി

വിക്കറ്റിനിടയിലെ ഓട്ടത്തില്‍ ആരാണ് ഏറ്റവും മോശമെന്ന ചോദ്യത്തിന് അതിനുള്ള ഉത്തരം കുറച്ച് വിവാദമായേക്കുമെന്ന് തമാശ പറഞ്ഞാണ് കോലി മറുപടി നല്‍കിയത് ചേതേശ്വര്‍ പൂജാരായാണ് ഏറ്റവും മോശം ഓട്ടക്കാരനെന്ന് കോലി മറുപടി നല്‍കി.2018ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ തന്നെ റണ്ണൗട്ടാക്കിയ പൂജാര രണ്ടാം ഇന്നിംഗ്സില്‍ സ്വയം റണ്ണൗട്ടായെന്നും കോലി പറഞ്ഞു.2011ലെ ലോകകപ്പ് ഫൈനലിലും കഴിഞ്ഞ ടി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരവുമാണ് കരിയറിലെ ഏറ്റവും മികച്ച നിമിഷങ്ങളെന്നും കോലി പറഞ്ഞു. ഐപിഎല്ലില്‍ 2016ലെ ഫൈനലാണ് ഏറ്റവും മികച്ച നിമിഷമായി കോലി തെരഞ്ഞെടുത്തത്.

PREV
Read more Articles on
click me!

Recommended Stories

വിവാഹം ഒഴിവാക്കിയതിന് ശേഷം സ്മൃതി മന്ദാന ആദ്യമായി പൊതുവേദിയിൽ, പ്രതികരണം ഇങ്ങനെ; 'ക്രിക്കറ്റിനേക്കാൾ വലുതായി ഒന്നുമില്ല'
'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍